LITERATURE

ആരാണ് ഞാന്‍? (കവിത )

Blog Image

ആരാണ് ഞാന്‍ എന്നോര്‍ത്ത നേരം
ആശങ്കകളാല്‍ എന്‍ മനം നീറുന്നു
എന്‍റെ ഉള്ളം എന്തെന്ന് അറിയില്ലൊരാള്‍ക്കും
അതാണെന്‍ നൊമ്പരമിപ്പോള്‍


ആരാണ് ഞാന്‍ എന്നോര്‍ത്ത നേരം
ആശങ്കകളാല്‍ എന്‍ മനം നീറുന്നു
എന്‍റെ ഉള്ളം എന്തെന്ന് അറിയില്ലൊരാള്‍ക്കും
അതാണെന്‍ നൊമ്പരമിപ്പോള്‍

അറിയാമൊരുപാടാളുകള്‍ക്കെന്നെ
എന്നാലും എന്നെയറിയില്ല നിങ്ങള്‍ക്ക്
നിങ്ങളറിയുന്ന ആളല്ല ഞാന്‍
എന്‍റെ ഉള്ളിന്‍റെ ഉള്ളം ആരറിയുന്നു

നിങ്ങള്‍ എന്നെ ഞാനായി കണ്ടാല്‍
സ്വര്‍ണ്ണവര്‍ണ്ണചിറകുള്ള പ്രാവായി മാറും
ചെറിയൊരീ ജീവിതമാണീ ഇഹത്തില്‍
ആശിക്കാനല്ലാതെ ഒന്നുമെനിക്കാവില്ല

ആരോ പറഞ്ഞൊരിക്കല്‍ എന്നോട്
മൂന്നു തരം ആളുകളാണ് ചുറ്റിലും
അടുത്തറിയുന്നവരാണ് ആ ഒന്നാം തരം
ചേര്‍ത്തു നിര്‍ത്തുന്നവരാകാം ആ രണ്ടാം തരം

മൂന്നാം തരം ആളുകള്‍ ഹാ എത്ര നല്ലവര്‍
അവരാണ് എന്നെ ഞാനായി കാണുന്നവര്‍
അപൂര്‍വ്വമാം ഈ തരം ആളുകള്‍ക്കായി
കാത്തിരിക്കാം പ്രാര്‍ത്ഥനയോടെ

മാനവരാശി കാത്തിരിക്കുന്നതിനു വേണ്ടിയോ
അതോ ഞാന്‍ മാത്രം കാത്തിരിക്കുന്നതാണോ
വരുമോ ആരെങ്കിലും എന്നെ മനസിലാക്കാന്‍
ആശയോടെ കാത്തിരിക്കുന്നാ ഭാഗ്യദിനത്തിനായിٹ..

ലാലി ജോസഫ്

Related Posts