കണ്ണാടിക്കലിലെ സങ്കടക്കടൽ കാണുന്നു ഞാൻ കണ്ണീരോടെ വിട ചൊല്ലുവാനായെത്തിയൊരീ കരളലിയിക്കും ദുഃഖഭാരത്താൽ വിങ്ങിനിൽക്കുമെൻ ജന്മനാടും കരക്കാരെയും കാണുന്നു അർജ്ജുനൻ തൻ ആത്മാവദൃശ്യമായി.
കണ്ണാടിക്കലിലെ സങ്കടക്കടൽ കാണുന്നു ഞാൻ
കണ്ണീരോടെ വിട ചൊല്ലുവാനായെത്തിയൊരീ
കരളലിയിക്കും ദുഃഖഭാരത്താൽ വിങ്ങിനിൽക്കുമെൻ
ജന്മനാടും കരക്കാരെയും കാണുന്നു അർജ്ജുനൻ തൻ ആത്മാവദൃശ്യമായി.
പ്രിയപ്പെട്ടവരോടൊപ്പം കളിച്ചു ഞാൻ
നടന്നൊരീ ഗ്രാമവീഥികൾ,
ബാലനായ് ടയറുരുട്ടി കളിച്ചുനടന്നൊരീ
ഇടവഴികളിൽ ,
ആഴ്ചകൾക്കു മുമ്പേ എൻ ജീവനാം
പുത്രനോടൊപ്പം മേവിയൊരീ വഴികളിൽ,
ജനസാഗരം കണ്ണീരോടെ ഇന്നെനിക്കു വിട
നൽകാൻ നിന്നതും കാൺമൂ ഞാൻ.
ബാക്കി നിൽപ്പൂ ഇന്നെൻ ചെറുദുഖവും
ഒരു തുള്ളിക്കണ്ണീരും
എൻ പ്രേയസിക്കായി പിഞ്ചുമകനായ്
കാത്തുവെച്ചൊരെൻ മണിമുത്തവും
എൻ വീട്ടുകാരോടുമെൻ പ്രിയ നാട്ടാരോടും,
ഒരു വാക്ക്
ചൊല്ലാൻ കഴിയാതെ മരണ
ഗർത്തത്തിലേക്കാവാഹിച്ച
വിധിയെപ്പഴിക്കണോ!
അന്യനാട്ടിലെ ചേറിൽ മറഞ്ഞു
ഗംഗാവതിയിൽ പൂണ്ടുകിടന്നൊരെൻ ദേഹിയെ,
പണിതീരാത്തൊരെൻ വീട്ടുവളപ്പിൽ
പഞ്ചഭൂതങ്ങളിലലിയാൻ
കടമയെന്തെന്നറിഞ്ഞ കാർവാറിൻ അധികാരി
കാട്ടിയ നന്മയിൽ,
എന്തു നന്ദി ഞാൻ ചൊല്ലേണ്ടു സോദരാ?
പ്രിയപ്പെട്ടിടത്തു മടങ്ങിയെത്തി ഞാനിന്നു
പ്രിയരെയെല്ലാം കണ്ടെന്നും
ശാന്തിയോടെ അന്തിയുറങ്ങാൻ
ഉയിരറ്റു വെങ്കിലും തിരിച്ചെത്തി.
മലയാളിതൻ മനസ്സും കരുതലും മാധ്യമങ്ങൾ
കൊട്ടിഘോഷിച്ചതും എഴയാം എനിക്കായി
ഞാനിനി അര്ജുനനിൻ ആത്മാവായി
ജനമനസ്സുകളിൽ ജീവിക്കും നാടിന്റെ
ഐക്യത്തിൻ ചരിത്രമായ്,
പ്രിയപുത്രൻ അർജ്ജുനൻ.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്