PRAVASI

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

Blog Image

തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ.എൻ. പണിക്കർ   അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററി പ്രൊഫസറായിരുന്നു കെ.എൻ. പണിക്കർ. കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രത്തെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതി. ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ (1968), എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്: റിലീജിയൻ ആൻഡ് പെസന്റ് അപ്‌റൈസസ് ഇൻ മലബാർ, 1836–1921 (1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നെസ് ഇൻ മോഡേൺ ഇന്ത്യ (1970), നാഷണൽ ആൻഡ് ലെഫ്റ്റ് മൂവ്‌മെന്റ്‌സ് ഇൻ ഇന്ത്യ (1980), കമ്മ്യൂണലിസം ഇൻ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്‌സ് ആൻഡ് കൾച്ചർ (1991) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.