PRAVASI

സാൻ ഹോസെ പള്ളിക്കു പുതു നേതൃത്വം

Blog Image

സാൻ ഹോസെ, കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പുതിയ ഭാരവാഹികൾ ഫെബ്രുവരിയിൽ സ്ഥാനം ഏറ്റു. ഇടവക വികാരി   ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തിൽ കൂടിയ പാരിഷ് കൗൺസിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ: അനിൽ കണ്ടാരപ്പള്ളിൽ , ഫ്രാൻസിസ് (അസ്സി )പറത്തറ , ജോസ്‌ബിൻ കുന്നശ്ശേരിൽ  എന്നിവരാണ് പുതിയ കൈക്കാരന്മാർ .
നിലവിൽ  മറ്റു സ്ഥാനങ്ങൾ വഹിക്കുന്ന  താര മാവേലി (പാരിഷ് സെക്രട്ടറി), ജോപ്പൻ മാറനാട്ട് (അക്കൌണ്ടന്‍റ്), അമോൽ ചെറുകര (പി ആർ ഒ) എന്നിവർ അതാതു സ്ഥാനങ്ങളിൽ തുടർന്ന് പോരുന്നതാണ് .

മറ്റു കമ്മിറ്റി അംഗങ്ങൾ 
ജോ പുളിക്കൽ(ഓഡിറ്റർ),
ടോമി പഴേമ്പള്ളിൽ , സന്ധു ചാഴിശ്ശേരിൽ (പാസ്റ്റർ കൗൺസിൽ മെംബേർസ്)

രാജു മാമ്പിള്ളിൽ , ജെൻസ് പൂത്തൃക്കയിൽ ,ഷീബ പുറയംപള്ളിൽ ,ബിന്ദു കൊച്ചുപറമ്പിൽ , ഫിലിപ്പ് ചെമ്മരപ്പള്ളിൽ , റോബിൻ ഇലഞ്ഞിക്കൽ ,രാജു കറത്തേടം , ഏബ്രാഹം രാമച്ചനാട്ട് , ജിത്തു വെട്ടിക്കാട്ടിൽ , അഷ്‌മീ തുരുത്തേൽപീടികയിൽ  (പാരിഷ് കൗൺസിൽ മെമ്പേഴ്‌സ് )

കുർബാനയ്ക്കു ശേഷം പുതുതായി തിരഞ്ഞെടുക്കപെട്ട എല്ലാവർക്കും ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി എല്ലാ വിധ ആശംസകളും അറിയിച്ചു. അതോടൊപ്പം സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരായ ജോസ് മാമ്പിള്ളിൽ, റോബിൻ ഇലഞ്ഞിക്കൽ , ഗോഡ്സൺ ആകാശാല എന്നിവർക്കും മറ്റു  മെമ്പേഴ്സിനും   അവരുടെ നിസ്വാർഥം ആയ സേവനങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി .

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇടവക വികാരി ഫാ . ജെമി പുതുശ്ശേരിക്കൊപ്പം സ്ഥാനം ഒഴിയുന്ന കൈക്കാരന്മാരായ ജോസ് മാമ്പിള്ളിൽ , റോബിൻ ഇലഞ്ഞിക്കൽ , ഗോഡ്സൺ ആകാശാല എന്നിവരെ ആദരിച്ചപ്പോൾ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.