ചിക്കാഗോ : ജൂലൈ രണ്ടിന് ചിക്കാഗോയിൽ ആരംഭിക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം സഭകളിൽ എന്ന വിഷയം പഠനത്തിന് വിധേയമാക്കും. പാസ്റ്റർ തോമസ് കുര്യൻ മോഡറേറ്റർ ആകുന്ന സെമിനാറിൽ പാസ്റ്റർ മൈക്കിൾ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിലെ എ ഐ ഡിപ്പാർട്മെന്റ് ഡയറക്ടർ ആണ് പാസ്റ്റർ മൈക്കിൾ മാത്യൂസ്. ജൂലൈ 4 ശനിയാഴ്ച 2:45 ന് പ്രധാന വേദിയുടെ രണ്ടാം നിലയിലുള്ള ഷാബർഗ് ബാൾ റൂമിലാണ് സെമിനാർ നടക്കുന്നത്. മനുഷ്യനിർമ്മിതമായ കൃത്രിമ ബുദ്ധിയുടെ നുഴഞ്ഞുകയറ്റം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ ക്രമേണ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിശ്വാസ സമൂഹത്തിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയാണ് ഈ സെമിനാറിന്റെ ഉദ്ദേശം.



