PRAVASI

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിജു നാരായണൻ ലൈവ് മ്യൂസിക് ഷോ മെയ്‌ 3 ഞായറാഴ്ച (ഇന്ന് ) വൈകിട്ട് 5.30 ന്

Blog Image

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ നേതൃത്വത്തിൽ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ നടത്തുന്നതോടൊപ്പം ഡാളസിലെ സംഗീതാസ്വാദകർക്കായി പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ അരങ്ങേറുന്നു.

മെയ് 3 ഞായറാഴ്ച (ഇന്ന് ) വൈകുന്നേരം 5:30-ന് മാർത്തോമാ ഇവന്റ് സെന്ററിൽ
(11550 Luna Road, Farmers Branch, Tx 75234)വെച്ച് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഈ സംഗീത വിരുന്ന് പുതുതലമുറക്ക് മലയാളി പാരമ്പര്യത്തിന്റെ സംഗീതസൗന്ദര്യം പരിചയപ്പെടുത്തുവാനുള്ള അവസരവും,സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക വേദിയും ആയിരിക്കും എന്ന് ഇടവക വികാരി റവ.
എബ്രഹാം വി.സാംസൺ, സഹ വികാരി ജെസ്വിൻ എസ്.ജോൺ എന്നിവർ അഭിപ്രായപ്പെട്ടു.

സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്ന ഈ വേദിയിൽ ഭക്തിഗാനങ്ങൾ, സിനിമാഗാനങ്ങൾ, ഹൃദയസ്പർശിയായ മേളങ്ങൾ എന്നിവയുടെ സമന്വയം ഉണ്ടായിരിക്കും. മികച്ച സംഗീതജ്ഞന്മാരുടെ കൂട്ടായ്മയിൽ അവതരിപ്പിക്കുന്ന ഈ ലൈവ് ഓർക്കസ്ട്ര പ്രോഗ്രാം പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ സംഗീതാനുഭവം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :-
ജോബി ജോൺ. 214-235-3888,
റോബി ജെയിംസ്. 817-696-7450 ആരോൺ എബ്രഹാം. 940-312-8012 അലക്സ് ചാക്കോ. 214-938-1345 എബി ജോർജ്. 214-529-7468 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.