കോട്ടയം: ജനുവരി 9 ന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിൽ നടന്ന ഫോമാ കേരളാ കൺവൻഷൻ്റെ യഥാർത്ഥ വിജയ ശില്പി ആരായിരുന്ന എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു.
ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ.
സമ്മേളന സ്ഥലമായ
വിൻസർ കാസിൽ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് എത്തിയ അദ്ദേഹം രാത്രിയിൽ കലാപരിപാടികൾ കഴിയുന്നത് വരെ ഒരു ഗൃഹനാഥൻ്റെ ആവേശത്തോടെ എല്ലായിടത്തും എത്തുന്നുണ്ടായിരുന്നു. അർഹിക്കേണ്ട. നിരവധി ഫോമാ വ്യക്തിത്വങ്ങളെ സദസിസിന് പരിചയപ്പെടുത്തുകയും , ഫോമാ സ്പോൺസർമാർ , ആർ വി പി മാർ , നാഷണൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങി ഫോമായുമായി ബന്ധപ്പെടുന്ന എല്ലാവർക്കും നന്ദി അറിയിരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.
ഫോമാ കേരളാ കൺവൻഷൻ്റെ ഉദ്ഘാടന സെഷൻ മുതൽ സമാപനം വരെ നിറ സാന്നിദ്ധ്യമായിരുന്ന ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ജനുവരി 5 ന് അമ്മയോടൊപ്പം എന്ന ഏറ്റവും ബ്രഹത്തായ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ട് തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോട്ടയത്ത് 9 ന് കേരളാ കൺവൻഷൻ നഗറിലും തുടരുവാനും അദ്ദേഹത്തിന് സാധിച്ചു. ജനുവരി 10 ന് ഫോമാ പ്രവർത്തകർക്കൊപ്പം വേമ്പനാട് കായലിൽ ബോട്ട് ക്രൂയിസും സംഘടിപ്പിച്ച് 11 ന് കൊച്ചിയിൽ കേരളത്തിലേയും അമേരിക്കയിലേയും ബിസിനസുകാർക്കൊപ്പം കേരള വികസനത്തിന് അമേരിക്കൻ മലയാളിയുടെ ബിസിനസ്സ് സംരംഭകരുടെ കൈത്താങ്ങ് പദ്ധതി കൂടി വിജയത്തിലെത്തിക്കുമ്പോൾ ബേബി മണക്കുന്നേലിൻ്റെ പ്രവർത്തന പഥത്തിൽ ഒരു പൊൻ തൂവൽ കൂടി ഉണ്ടാകും. കൃത്യമായ സംഘാടന പാടവത്തോടെ സംഘടിപ്പിച്ച ഫോമാ കേരളാ കൺവൻഷൻ്റെ യഥാർത്ഥ വിജയശില്പി എന്ന പൊൻ തൂവൽ .






