PRAVASI

ബിന്ദു കാന , ശ്രീകുമാർ ഉണ്ണിത്താൻ ,സാധക അലക്‌സാണ്ടർ എന്നിവർക്ക് മുഖം ഗ്ലോബൽ പുരസ്കാരങ്ങൾ

Blog Image

മലപ്പുറം :അക്ഷരങ്ങളിലൂടെ സാന്ത്വനം എന്ന സങ്കല്പവുമായി കോവിഡ് കാലത്ത് പ്രസിദ്ധീകരണമാരംഭിച്ച അതിജീവന മാസികയായ മുഖം ഏർപ്പെടുത്തിയ 2023 -2024    ലെ  ഗ്ലോബൽ പ്രതിഭാ പുരസ്കാരങ്ങൾ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകയും,എഴുത്തുകാരിയുമായ ബിന്ദു കാന ( ടെക്‌സാസ് ), മാധ്യമ പ്രവർത്തകനും ഫൊക്കാനാ ജനറൽ സെക്രട്ടറിയുമായ ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂ യോർക്ക് ),  സംഗീതജ്ഞൻ സാധക അലക്സസാണ്ടർക്കും (ന്യൂ യോർക്ക് ) നൽകും .

2025 ജനുവരി  25 ന് തൃശൂർ പ്രസ്സ് ക്ലബ്ബിൽ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ,സാമൂഹ്യ പ്രവർത്തകനും ,ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.മുഹമ്മദ് കുട്ടി എന്നിവർ വിതരണം ചെയ്യുമെന്ന് മുഖം ഗ്ലോബൽ മാഗസിൻ എഡിറ്റർ അനിൽ പെണ്ണുക്കര ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ  അനിൽ നാരായണ മൂർത്തി,മിനി വിശ്വനാഥൻ (ദുബായ്) , സുജിത്ത് തോമസ് (ഇംഗ്ലണ്ട്) എന്നിവർ അറിയിച്ചു.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി അമേരിക്കയിൽ ജോലി ചെയ്ത ലഭിക്കുന്ന പണത്തിൽ നിന്നും കേരളത്തിന്റെ വിവിധ മേഖലകളിൽ  ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന ബിന്ദു കാന വയനാട്ടിലെ അരിവാൾ രോഗികകൾക്കിടയിൽ നടത്തിയ പ്രവർത്തനം ,ഭിന്നശേഷിക്കാരായ കുട്ടികൾ ,മുതിർന്നവർ എന്നിവർക്കായി നടത്തിയ പദ്ധതികൾ ,ആദിവാസി മേഖലകളിൽ നടത്തിയ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ആണ് ബിന്ദു കാനയെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത് .കോഴിക്കോട് സ്വദേശിയായ ബിന്ദു കാന ടെക്‌സാസിൽ നേഴ്സിങ് മേഖലിയിൽ ജോലി ചെയ്യുന്നു .കുടുംബ സമേതം ടെക്സസിലാണ് താമസം .ആത്മായനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് ,അതേ പേരിൽ ഒരു മാസികയും ബിന്ദു കാന പ്രസിദ്ധീകരിക്കുന്നുണ്ട്.

അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ നിറസാന്നിദ്ധ്യമായ ശ്രീകുമാർ ഉണ്ണിത്താൻ അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മാദ്ധ്യമ പ്രവർത്തനം ഒരു സാമൂഹ്യ പ്രവർത്തനം കൂടിയാണെന്ന് തന്റെ മാദ്ധ്യമ പ്രവർത്തനത്തിലൂടെ തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം .ഇരുപത്തിയഞ്ചു വർഷമായി ഓൺലൈൻ അച്ചടി മാധ്യമങ്ങളിൽ അമേരിക്കൻ മലയാളികളുടെ വിശേഷങ്ങൾ വാർത്തകളായും,ലേഖനങ്ങളായും എഴുതുകയും ചെയ്യുന്ന അദ്ദേഹം അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് .ഫൊക്കാന ടുഡേ  എഡിറ്റർ ,അമേരിക്കയിലെ വിവിധ സംഘടനകളുടെ സ്മരണികകളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുള്ള ശ്രീകുമാർ ഉണ്ണിത്താൻ മികച്ച സംഘാടകനും കൂടിയാണ് .അടൂർ സ്വദേശിയായ അദ്ദേഹം ന്യൂയോർക്കിലാണ് താമസം .

പത്തുവർഷമായി അമേരിക്കൻ മലയാളികളുടെ കുട്ടികൾക്ക് കർണ്ണാടക സംഗീതം അഭ്യസിപ്പിക്കുകയും വ്യത്യസ്തമായ ആലാപനത്തലൂടെ ശ്രദ്ധ നേടുകയും അമേരിക്കയിൽ ഔദ്യോഗിക തിരക്കുകൾക്കിടയിലും "സാധക സ്‌കൂൾ ഓഫ് മ്യൂസിക് "എന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിലൂടെ നിരവധി സംഗീത പ്രതിഭകളെ സംഗീത ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് സാധക അലക്‌സാണ്ടർ .സംഗീതത്തിന് വേണ്ടി ജീവിച്ച ഒരു മനുഷ്യനെ അമേരിക്കൻ മണ്ണും കൈവിട്ടില്ല.മികച്ച സംഗീതജ്ഞർക്ക് സാധക സ്കൂൾ ഓഫ് മ്യൂസിക് പുരസ്കാരങ്ങൾ വര്ഷം തോറും പുരസ്‌കാരങ്ങൾ നൽകി ആദരിക്കാറുണ്ട് .സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ മനസിലാക്കാൻ , ലളിത സംഗീതവും , ശുദ്ധ സംഗീതവും അറിയാൻ അമേരിക്കയിലും കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന സാധക അലക്‌സാണ്ടർ ചലച്ചിത്ര പിന്നണി ഗായകൻ കൂടിയാണ് .തൃശൂർ  സ്വദേശിയായ സ്വദേശിയായ സാധക അലക്‌സാണ്ടർ ന്യൂയോർക്കിലാണ് താമസം .

സമൂഹത്തിന് വലിയ മുതൽക്കൂട്ടാകുന്ന ഈ മൂന്നു  പ്രതിഭകളെയും ആദരിക്കുന്നത് ഔദ്യോഗിക രംഗത്ത് തന്റെ പ്രവർത്തനം കൊണ്ട് പ്രഗത്ഭനായ ഋഷിരാജ് സിംഗ് ഐ.പി.എസ്സും ,സാമൂഹ്യ ,ജീവകാരുണ്യ ,വ്യവസായ രംഗത്തും പ്രഗത്ഭനായ ഡോ.മുഹമ്മദ്‌കുട്ടിയുമാണ്  .  തുടർ വർഷങ്ങളിലും അന്താരാഷ്ട്ര തലങ്ങളിലും, കേരളത്തിലും സാമൂഹ്യ സേവന രംഗത്തും ,കലാ രംഗത്തും സാഹിത്യ രംഗത്തും   പ്രഗത്ഭരായ മലയാളികളെ മുഖം ആദരിക്കും.ആദ്യ മുഖം ഗ്ലോബൽ പുരസ്‌കാരം അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകനായ ജോസ് കണിയാലിക്കും    ,ലഹരി വിരുദ്ധ പ്രവർത്തകനായ ബി ഹരികുമാറിനുമായിരുന്നു .
 
കഴിഞ്ഞ മൂന്ന് വർഷമായി മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ " അക്ഷരങ്ങളിലൂടെ സാന്ത്വനം " എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മുഖം മാസികയും , മുഖം ബുക്സും രണ്ടായിരത്തിലധികം നവ എഴുത്തുകാരെ മലയാളത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .മുഖം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും, കുടുംബങ്ങൾക്കും നൽകി മാതൃകയായ പ്രസ്ഥാനമാണ്. കഴിഞ്ഞ മൂന്നുവർഷത്തിനകം മുഖം ബുക്സ്  പതിനായിരത്തിലധികം പുസ്തകങ്ങൾ കേരളത്തിലെ കോളേജ്, സ്കൂൾ ലൈബ്രറികൾ, ഗ്രാമീണ വായനശാലകൾ എന്നിവയ്ക്ക് സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.