PRAVASI

കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശയും പ്രതിഷ്ഠാ ദിനവും

Blog Image

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയം കൂദാശ നിർവിലേക്ക് . മെയ് മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യയ്ക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നം കുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നതാണ്.

2002 ൽ ഒരു congregation ആയി തുടങ്ങിയ Calgary St. Mary’s Orthodox ദദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു service മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.

2014 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങി 2019 ൽ അതിന്റ്റെ zoning ഉം 2020 ൽ Development permit ഉം ലഭിച്ചു. 2023 ജൂലായ് 7 നു പ്രാരംഭ പണികൾ ആരംഭിച്ചു. 2024 ജ്യൂൺ 29 നു സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. തോമസ് മാർ ഈവാനിയോസ് തിരുമനസ്സ് അടിസ്ഥാന ശില സ്ഥാപിച്ചു.

Fr. George Varughese (Vicar), Joe Varughese (Convenor), Ivan John (Treasurer), Rioj Thomas (Secretary), d) എന്നിവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: Ivan John (Trustee)
+1 403 708-4123, Rioj Jacob (Secretary) +1 403 561-9400
ദൈവ നാമത്തിൽ ദേവാലയകൂദാശ യിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.


 

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.