PRAVASI

കർദിനാൾ ആൻ്റണി പൂല സിബിസിഐ അധ്യക്ഷൻ

Blog Image

സിബിസിഐയുടെ പുതിയ അധ്യക്ഷനായി ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂല സ്ഥാനമേൽക്കും. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗമണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. 37-ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ചുമതല ഒഴിയും.
സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് കർദിനാൾ ആൻ്റണി പൂല. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ആദ്യ ദളിത് കർദിനാളും ആദ്യമായി കർദിനാളാകുന്ന തെലുങ്ക് സ്വദേശിയും കർദിനാൾ ആന്റണി പുലയാണ്.
[10:59 pm, 7/2/2026] anilusnews: പൂല ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലക്കാരനാണ് 62 വയസ്സുകാരനായ ആന്റണി. കുർണൂലിലെ മൈനർ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ മേജർ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് വൈദിക പഠനം പൂർത്തിയാക്കിയത്. 1992 ഫെബ്രുവരി 10-ന് കടപ്പയിൽ വച്ചാണ് ആന്റണി പുല വൈദികവൃത്തിയിലേക്ക് കടക്കുന്നത്. 16 വർഷം കടപ്പ ഡയോസിസിൽ പ്രവർത്തിച്ചശേഷമാണ് 2008-ൽ കുർണൂൽ ബിഷപ്പായി നിയമിക്കപ്പെടുന്നത്. പോപ് ഫ്രാൻസിസാണ് 2020 നവംബറിൽ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.