PRAVASI

പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റണം: മിലൻ വാർഷികത്തിൽ ടി. ഡി രാമകൃഷ്ണൻ

Blog Image

ഡിട്രോയ്റ്റിലും പരിസരത്തുമുള്ള മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വദകരുടെയും കൂട്ടായ്മയായ മിലന്റെ (മിഷിഗൺ ലിറ്റററി അസോസിയേഷൻ നോർത്ത് അമേരിക്ക) 27-)0 വാർഷികo ആഗസ്റ്റ് 16ന് മിഷിഗൺ വാറനിലെ പേരന്റ് അവന്യു ചർച്ചിൽ ഡോ. സുരേന്ദ്രൻ നായർ നഗർ എന്ന് നാമകരണം ചെയ്‌ത ഹാളിൽ വച്ച് നടന്നു.

കേരളത്തിൽ നിന്ന് മുഖ്യാഥിതിയായി എത്തിയ പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി ഡി രാമകൃഷ്ണനെ യുവകവയിത്രി ശിവപ്രിയ ബൊക്കെ നൽകി സ്വീകരിച്ചു.

 

മലയാള സാഹിത്യo വിവിധ കാലഘട്ടങ്ങളിൽ ദൃശ്യമാധ്യമങ്ങളുടെ ആവിർഭാവത്തോടെ, വായനയും എഴുത്തും നേരിട്ട വെല്ലുവിളികൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതിജീവിച്ചതിനെപ്പറ്റി ടി ഡി  ഗഹനമായി സംസാരിച്ചു. സാഹിത്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസത്തിലും തൊഴിലിലും സാങ്കേതിക വിദ്യകളിലും   അനുഭവപ്പെടുന്ന പ്രതിസന്ധികളെ എങ്ങനെയെല്ലാം നിത്യജീവിതത്തിൽ ഗുണകരമാക്കാം എന്ന് അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു .

മിലൻ പ്രസിഡന്റ് ആന്റണി മണലേലിന്റെ സ്വാഗതപ്രസംഗത്തോടെ മീറ്റിംഗ് ആരംഭിച്ചു. മിലൻറെ സന്തത സഹചാരിയായ തോമസ് കർത്തനാൾ മിലൻറെ സ്ഥാപക പ്രസിഡണ്ടായ ഡോ. സുരേന്ദ്രൻ നായരുടെയും ട്രഷറർ പുരുഷോത്തമൻ നായരുടെയും വിയോഗത്തെ സ്മരിച്ചുകൊണ്ട് ഹൃദയസ്പർശിയായി സംസാരിച്ചു. മിലൻറെ വളർച്ചയുടെ നാൾവഴികളും നാളിതുവരെയുള്ള മിലൻറെ സർഗ്ഗസംഭാവനകളും എടുത്തു പറഞ്ഞു. മിലൻ സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളം, രാമകൃഷ്ണന്റെ കൃതികളെപ്പറ്റിയും  ചലച്ചിത്രരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര അടയാളപ്പെടുത്തിയതിനെപ്പറ്റിയും സദസ്സിന് പരിചയപ്പെടുത്തി.

 

ജയമുരളി നായർ, പ്രിയങ്ക തച്ചിൽ, ആന്റണി മണലേൽ, ബിന്ദു നമ്പ്യാർ എന്നിവരുടെ ഗാനാലാപനങ്ങളും കാവ്യാലാപനങ്ങളും തുടർന്ന് നടന്നു. വിവിധ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് ഫോമയുടെയും ഫൊക്കാനയുടെയും അംഗീകാരം നേടിയ രാജേഷ് നായർ, മാത്യു ചെരുവിൽ, സൈജൻ കണിയൊടിക്കൽ അബ്ദുൽ പുന്നയൂർക്കുളം എന്നിവരെയും മിലൻ ആദരിച്ചു.

തുടർന്ന് കവിയും സ്വതന്ത്ര ചിന്തകനുമായ ജെയിംസ് കുരീക്കാട്ടിൽ, "ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ" എന്ന കവിതാ സമാഹാരത്തിൽ നിന്നു രണ്ട് കവിതയും, പൊയ്മുഖങ്ങളെ തുറന്നുകാട്ടുന്ന "എന്റെ ഫിലോസഫി"  എന്ന കവിതയും ആലപിച്ചു.

ജോസഫ് മണലേൽ ശബ്ദവും വെളിച്ചവും നൽകി. നിത സുരേഷ് മോഡറേറ്റർ ആയിരുന്നു. മുൻ സെക്രട്ടറി ജെയിൻ മാത്യു മിലന് ആശംസകൾ അർപ്പിച്ചു. മിലൻറെ വാർഷികത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയന്റ് സെക്രട്ടറി ജെയ്‌മോൻ ജേക്കബ് നന്ദി പറഞ്ഞു


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.