പൈശാചികത്വത്തിൻെ്് അച്ചുതണ്ട് എന്നറിയപ്പെടുന്ന ഇറാനിൽ പതിനായിരങ്ങൾ പിടഞ്ഞു വീഴുന്നു, സ്വാതന്ത്ര്യത്തിനായി രക്തപ്പുഴ ഒഴുക്കുന്നു. അമേരിക്കയിൽ സ്വാതന്ത്ര്യം കൂടിയപ്പോൾ ഭരണകൂടത്തെയും, രാജ്യത്തെയും, ഐസിനെയും തറപറ്റിക്കുവാനും, തുരത്തുവാനും, അക്രമവും, അസഭ്യവും അലങ്കാരമായി ധരിച്ചുകൊണ്ട്, കൊടും തണുപ്പിൽ ജനാധിപത്യത്തിൻെ്് കാവൽക്കാരെന്ന വ്യാജേന കറുത്ത പണത്തിൻെ്് പറ്റുകാരായ കപട സന്യാസികൾ കുരച്ചുകൊണ്ട് ഓടുന്നു. ആയത്തുള്ള ഖുമേനി ഭരണകൂടം സ്വാതന്ത്ര്യം ചോദിച്ചവരുടെ നാക്ക് മുറിച്ചു മാറ്റി, തല മൂടാത്തവരുടെ തല തല്ലി തകർത്തു, ഇരുമ്പുരഥങ്ങൾ പോലുള്ള ഉരുക്കു വാഹനങ്ങൾ യുവ പ്രതിഭകളുടെ മേൽ കയറ്റി ഇറക്കി മരണത്തിൻ്ൻെ്് തേർവാഴ്ച നടത്തി. അവിടെ ഉയരുന്ന നിലവിളി ലോകത്തിൻെ്് കണ്ണുകൾക്ക് കാണുവാൻ കഴിയാത്തവണ്ണം പൈശാചിക ഭരണകൂടം എല്ലാ ദൃശ്യ മാധ്യമങ്ങളും, ഇൻറർനെറ്റും കൊട്ടിയടയടച്ചു, അനധികൃതമായി ജയിലിൽ അടയ്ക്കപ്പെട്ട പതിനായിരങ്ങൾ നിഷ്കരുണം കൊല്ലപ്പെടുന്നു. സ്ത്രീകളും, കുഞ്ഞുങ്ങളും, യുവതി, യുവാക്കന്മാരും മനസ്സാക്ഷിയെ നടക്കുന്ന കടുത്ത പീഡനങ്ങൾക്കും, മരണത്തിനും ഇരയായി മാറി എന്നെന്നേക്കുമായി നിരോധനപെടുന്നു. ഇതെല്ലാം കണ്ടിട്ടും യു ൻ നിനും, അമേരിക്കൻ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് മൗലവിമാർക്കും മൗനം വൃതം.
ഊഹാപോഹങ്ങളുടെയും, കെട്ടുകഥകളുടെയും രാജാക്കന്മാരായ മുൻ ഭരണകൂടത്തിലെ കിങ്കരന്മാരും, അവരുടെ താളത്തിന് തിരുവാതിര ചവിട്ടുന്ന മീഡിയ മാഫിയയും പടച്ചു വിടുന്ന നുണക്കഥകൾ കേട്ട് അട്ടഹസിക്കുന്ന ആചാര്യന്മാർ പൊട്ടിയൊലിക്കുന്ന ഓടയുടെ നിരത്തുകളിൽ കൂടി കേരളം തുടങ്ങി കാനഡവരെ കണ്ടക്ഷോഭം നടത്തി വിളിച്ചു കൂവുന്നു. അമേരിക്ക തകരുന്നു, നിയമപാലകർ നീചൻമാരും, ഗസ്‌തപ്പോപോലീസിന് തുല്യരും അത്രേ. അവർ വീടുകൾ ചവിട്ടി പൊളിക്കുന്നു, നിരപരാധികളായ ജന ലക്ഷങ്ങളെ ബലാൽക്കാരെണ പിടിച്ചുകൊണ്ടുപോകുന്നു, നാടുകടത്തുന്നു. സാമ്പത്തികം ഇളകി മറിയുന്നു, ജന കോടികൾ ആഹാരത്തിനായി നെട്ടോട്ടമോടുന്നു. ഇത് വെറും പഴഞ്ചൻ നുണയും, മിഥ്യയും എന്ന് അല്പമെങ്കിലും സാമാന്യബോധം ഉള്ള മനുഷ്യവർഗ്ഗത്തിന് തിരിച്ചറിയുവാൻ കഴിയും.
ചമ്പൽ കൊള്ളക്കാർക്ക് തതുല്യരായവർക്ക് രാജ്യം കയ്യടക്കി, അഴിഞ്ഞാടുവാൻ അനുവാദം കൊടുത്ത മുൻ ഭരണകൂടം രാജ്യത്തിന് സമ്മാനിച്ചത് നിരപരാധികളുടെ മരണവും, കൊള്ളയും, അസാധാരണമായ വിലക്കയറ്റവും. ജനപ്രതിനിധികൾ കായിനിൻെ്് വഴി തിരഞ്ഞെടുത്തു, അനവധി ഹാബേലുകളുടെയും, സ്തേഫാനോസുമാരുടെയും രക്തം ഈ മണ്ണിൽ വീണുറഞ്ഞു. അനവധി മാതാപിതാക്കൾക്ക് വർധിച്ച മയക്കു മരുന്ന് ഉപയോഗം മൂലം തലമുറകൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഈ ദുരന്ത സുനാമി നിലവിലുള്ള ഭരണകൂടം എന്നെന്നേക്കുമായി മൊഴി ചൊല്ലി പുറത്താക്കി. വീണുപോയ കൂടാരത്തെ വീണ്ടും പണിതുറപ്പിക്കുവാൻ രാജ്യസ്നേഹികൾ കരങ്ങൾ നീട്ടുന്നു, സൻബല്ലത്തുമാർ വിറളി പൂണ്ട് ഓടിനടക്കുന്നു, ഇത് ചമ്പൽ കാട്ടിലെ ചതുപ്പുകളെക്കാൾ ഭയാനകമത്രേ!
ലോകരാജ്യങ്ങളുടെ ഉത്തംഗ കോടിയിൽ നിൽക്കുന്ന നമ്മുടെ ഈ മഹൽ രാജ്യം എന്നും, എക്കാലവും മറ്റൊരു രാജ്യത്തും ഒരു പൗരനും കിട്ടാത്ത മത, വ്യക്‌തി സ്വാതന്ത്ര്യവും അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്ത്, കാശുകൊടുത്ത് അക്രമികളെ നിരത്തിലിറക്കി ക്രമസമാധാനം തകർക്കുന്ന ഇരുട്ടിൻെ്് കരങ്ങളും, സോദോമിൻെ്് വക്താക്കളും കുടുംബങ്ങളുടെ ശിഥിലതയും തലമുറകളുടെ മരണവും കൊതിക്കുന്നവരത്രേ. ക്രൈസ്തവ മൂല്യങ്ങളെയും, ആചാരങ്ങളെയും, വിശ്വാസങ്ങളെയും സോദോമ്യ പാപക്കടലിൽ ചവിട്ടിത്താഴ്ത്തുവാൻ ലൂസിഫറും, അവൻെ്് അനുയായികളും വെളിച്ച ദൂതൻെ്് വേഷം കെട്ടി വഞ്ചനയുടെ കോട്ടും, കാപട്യത്തിൻ്ൻെ്് മുഖംമൂടിയും അണിഞ്ഞ് നാട് ചുറ്റുകയാണ്, നെട്ടോട്ടമോടുകയാണ്.
നിയമവും, നിയമവ്യവസ്ഥയും കാറ്റിൽ പറത്തുന്ന മൂന്നാംകിട രാജ്യങ്ങളിൽ നിന്നും എങ്ങനെയൊക്കെയോ അമേരിക്കയുടെ മണ്ണിൽ കാല് ചവിട്ടിയവർ, ശവക്കുഴി തുറക്കുന്നതു പോലുള്ള തൊണ്ടകൾ തുറന്ന് ഉച്ചത്തിൽ കീറുകയാണ് ഇതു ഫാസിസം, ഹിറ്റ്ലർ ഭരണം. എന്നാൽ യാഥാർത്ഥ്യമെന്ത്? ഇരുട്ടിനെ, വെളിച്ചമെന്നും, കൈപ്പിനെ, മധുരമെന്നും, ആണിനെ, പെണ്ണെന്നും പുലമ്പി പറയുന്ന ഇവർ, ഇനിയും എന്തെല്ലാം കാട്ടിക്കൂട്ടും? ഇവർ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു. ഇവരുടെ രാജ്യം ഭരണകൂടത്തിനെതിരെ പ്രതികരിക്കുകയും, തെരുവിലിറങ്ങുകയും ചെയ്യുന്നവരെ വെളിച്ചം കാണാത്തവണ്ണം ഭൂമിയുടെ ആഴങ്ങളിലേക്ക് അയക്കുന്ന കിരാതഭരണം ഇവർക്ക് മുമ്പിൽ കൊഞ്ഞനം കാണിക്കുമ്പോൾ എന്തിനീ ഈ കപടത?
ഇന്ന് ഇപ്പോൾ ഐസിനെതിരെ നടക്കുന്ന അക്രമങ്ങൾ എവിടെയൊക്കെയാണ് സംഭവിക്കുന്നത്? നിരന്തരം കൊടും തണുപ്പിലിറങ്ങി അക്രമം അഴിച്ചുവിടുന്ന അധാർമ്മികൾ മുഖംമൂടി ധരിച്ച കറുത്ത ചാരന്മാരും, നിയമലംഘികളും അത്ര. ഇവരുടെ പിന്നിൽ പണവും, സ്ഥാനങ്ങളും കൊടുത്ത് ഇവരെ പരിപോഷിപ്പിക്കുന്ന ഇരുട്ടിൻെ്് ഏജൻറ്മാർ വാഷിംഗ്ടൺ തുടങ്ങി എല്ലാ പട്ടണങ്ങളിലും കുടിയിരിപ്പുണ്ട്. ബഹുമാനപ്പെട്ട പ്രസിഡണ്ട് ട്രംപ് അധികാരത്തിൽ വരുന്നതിനു മുമ്പ് പ്രസ്താവിച്ച പ്രസ്താവനകൾ മാത്രമാണ് ഇപ്പോൾ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയുക, കുറ്റവാളികളെ നാടുകടത്തുക, അഴിമതിയും, കൈക്കൂലിയും പിടിച്ചുപറിയും, തടയുക, വെട്ടിപ്പ് വീരന്മാരെ വെട്ടിലാക്കുക. വാഷിംഗ്ടണിലെ അസ്സന്മാർഗികതയുടെയും, കൊള്ളയടിയുടെയും ചതുപ്പ് കുഴികൾ വൃത്തിയാക്കുക, സ്കൂള് കോളേജ് തലങ്ങളിൽ വിദ്യാഭ്യാസം മടക്കി കൊണ്ടുവരിക. വൈദ്യശാസ്ത്രത്തിൽ ഉന്നതവിരുദ്ധം നേടിയ ഡോക്ടർ നിഷ വർമ്മ പുരുഷന്മാർ ഗർഭം ധരിക്കുമോ? എന്നുള്ള ചോദ്യത്തിന് മറുപടി കൊടുക്കുവാൻ വിസമ്മതിച്ചത് എന്തൊരു ഭയാനകത? ഇങ്ങനെയുള്ളവർ തലമുറകളെ പഠിപ്പിച്ചാൽ നമ്മുടെ ഈ രാജ്യം സോദോമിനേക്കാൾ വീണ്ടും അധപ്പതിക്കും. ഇങ്ങനെയുള്ളത് അവസാനിപ്പിക്കുവാൻ പ്രയത്നിക്കുക മാത്രമാണ് ഇപ്പോഴുള്ള ഭരണകർത്താക്കൾ ചെയ്യുന്നത്. ഈ നല്ല പ്രവർത്തികൾക്കെതിരെ കലാപം അഴിച്ചുവിടുന്നത് ഇവരുടെ കൊള്ളത്തരങ്ങളും, ചൂഷണവും പുറത്തു വരാതിരിക്കാൻ ഉള്ള പുകമറ അത്രേ.
കൈക്കൂലി, തട്ടിപ്പറി, പിടിച്ചുപറി മൂന്നാംകിട ലോക രാഷ്ട്രങ്ങളുടെ ചന്ദ്ര കലകളാണ് കട്ടവൻെ്് കൈ വെട്ടുക, പ്രതികരിക്കുന്നവൻെ്് തല വെട്ടുക, മോഷ്ടിക്കുന്നവനെ മരത്തിൽ കിട്ടിയിട്ടടിച്ചു കൊല്ലുക, കയ്യൂക്കുള്ളവൻ കാര്യക്കാരൻ. മുളവടിയുമായി വരുന്ന പോലീസിനെ മാരകായുധങ്ങളുമായി നേരിടുക. ഇതെല്ലാം ഈ രാജ്യങ്ങളിൽ എന്നും നടക്കുന്ന കലാപരിപാടികളാണ്. അവിടെനിന്ന് ബെല്ലും, ബ്രേക്കും പരിശോധിക്കാതെ കൊണ്ട് ഇറക്കിയിട്ടുള്ള ജനകോടികളും, അനധികൃതമായി നുഴഞ്ഞുകയറിയവരും അവർ പഠിച്ചത് ഇവിടെയും പാടും, പ്രവർത്തിക്കും. മിനസ്സോട്ടയിൽ അഭയാർത്ഥികളായി വന്നിറങ്ങിയ സോമാലിയൻ വംശജർ ഗവൺമെൻറ് തലത്തിൽ നടത്തിയ വൻ അഴിമതിയും, തട്ടിപ്പുകളുടെയും വാർത്തകൾ പുറത്തു വരുമ്പോൾ ജപ്പാനിൽ കുലുങ്ങിയ ഭൂകമ്പത്തെകാൾ വലിയ കുലുക്കം അമേരിക്കയിൽ പസഫിക്ക് മുതൽ ശാന്തസമുദ്രം വരെ ആഞ്ഞടിക്കുകയാണ്. ശതകോടി ഡോളറുകൾ അമേരിക്കൻ ഖജനാവിൽ നിന്ന് അടിച്ചുമാറ്റിയിട്ട് മുതലാളിത്തം ചമഞ്ഞു നടക്കുകയും, ഈ അഴിമതിയെ അനുകൂലിക്കുകയും, മോഷ്ടിച്ചവനെതിരെ നടപടി എടുക്കുന്നത് തടയുന്ന ജനനേതാക്കന്മാർ അമേരിക്കയുടെ ശ്വാസം നിലയ്ക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നവരത്രേ. കോവിഡ് എന്ന ചൈനീസ് വൈറസ് ഒരു മഹാ ദുരന്തമായി ആഞ്ഞടിച്ചപ്പോൾ നിരവധി മരണങ്ങൾ സംഭവിച്ചു, നിരവധിപേർ ഇന്നും ആ വേദനിയിൽ കഴിയുന്നു. ഉടുവസ്ത്രം ധരിച്ചില്ലെങ്കിലും, മാസ്ക് ധരിക്കണമെന്ന് നിർബന്ധം പ്രകടിപ്പിച്ച ചില ജന നേതാക്കളും, വൈദ്യശാസ്ത്രത്തിലെ കൊള്ളക്കാരും പിൻവാതിലിൽ കൂടി കോവിഡ് എന്ന മഹാ ദുരന്തം അവർ മഹാലക്ഷ്മി ആക്കി മാറ്റി. അങ്ങനെ കോടികളുടെ പണം ഗവൺമെന്റുകളിൽ നിന്ന് തട്ടിയെടുക്കുവാനും കോവിഡ് മുഖാന്തരം ധനികന്മാരുടെ പട്ടികയിൽ സ്ഥാനം പിടിക്കുവാനും സാധിച്ചു. ഇത്തരം കൊള്ളകൾ നിർത്തുവാൻ നിലവിലുള്ള ഭരണകൂടം ജാഗ്രത പുലർത്തുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് ചൊല്ലി അധർമ്മം പ്രവർത്തിക്കുന്നവർ രാജ്യസ്നേഹികൾ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു?
മറ്റു രാജ്യങ്ങളിൽ നിന്ന് ഈ മണ്ണിൽ കുടിയേറുമ്പോൾ, ഈ രാജ്യത്തിൻെ്് സംസ്കാരവും, അഖണ്ഡതയും, പവിത്രതയും നാം എന്നുമെന്നും കാത്തുസൂക്ഷിക്കേണ്ടതാണ്. രാജ്യത്തിൻെ്് മധുരം ആവോളം നുണഞ്ഞു കുടിക്കുകയും, കിട്ടാവുന്നതെല്ലാം കയ്യിട്ടു വാരുകയും ചെയ്തിട്ട് ഒടുവിൽ അയ്യോ ഈ രാജ്യം കൈപ്പാണ്, കൊള്ളില്ല, സ്വാതന്ത്ര്യം ഇല്ല, സംസ്കാരം ഇല്ല. എന്ന് നിങ്ങൾ പുലമ്പുന്നു എങ്കിൽ ദയവായി നിങ്ങൾ വന്ന രാജ്യത്തേക്ക് മടങ്ങിപ്പോകൂ. ക്രിസ്തീയ മൂല്യങ്ങളെയും, സംസ്കാരത്തെയും കാറ്റിൽ പുറത്തിയിട്ട്, അസ്സന്മാർഗികതയും, ഇരുട്ടിൻെ്് യും പ്രവർത്തികൾ ദേശത്ത് കുത്തി നിറയ്ക്കുവാൻ പല കരങ്ങളുംചലിക്കുകയാണ്. മറ്റു ചിലർ പോക്കറ്റ് മണി വന്നുകയറാത്തതുകൊണ്ട് ഭരണകൂടത്തിനെതിരെ പെരുമ്പറ മുഴക്കുന്നു.
ഇതെല്ലാം കണ്ടും, കെട്ടും ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു, ഭൂതലം ക്ഷയിച്ച് വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു (യെശയ്യാവ് 24: 4).
ഇതൊക്കെ കാണുമ്പോൾ വായിക്കുന്നവർ ചിന്തിച്ചു കൊള്ളട്ടെ, അധർമ്മത്തിൻെ്് മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നു. സാക്ഷാൽ ലോക രക്ഷിതാവായ ക്രിസ്തുവിൻെ്് മടങ്ങിവരവ് വാതുക്കൽ.
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്


