2025 സെപ്റ്റംബർ മാസം പത്താം തീയതി ഒരു സാധാരണ ദിവസമായി പിറന്നുവീണങ്കിലും ദിവസം അവസാനിച്ചത് അനേക ജീവിതങ്ങളെ, രാജ്യത്തെ മുഴുവനും കണ്ണുനീരിൽ ആക്കി കൊണ്ടാണ്. ലോകചരിത്രത്തിന്റെ നാഴികക്കല്ലിൽ ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഇടം പിടിച്ചെടുത്തതും, മനുഷ്യമനസ്സുകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു യുവ പ്രതിഭയായിരുന്നു എല്ലാവരും സ്നേഹിച്ച ചാർലി. കൗമാരപ്രായത്തിൽ തന്നെ ടെനിങ്പോയിൻറ് യു എസ് എ എന്ന വലിയ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച് ഒരു യുവനക്ഷത്രം ആയിരുന്നു ചാർലി
തനതായ വ്യക്തിത്വം കൊണ്ടും, എളിമയുള്ള ജീവിതം കൊണ്ടും, യുവ മനസ്സുകളിലും, അനേക ജീവിതങ്ങളിലും, മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രിയ യുവ സുവിശേഷകനായിരുന്നു ചാർലി. തെരുവുകൾ മുതൽ കോളേജ് ക്യാമ്പസുകൾ തുടങ്ങി, പൊളിറ്റിക്കൽ റാലി എല്ലായിടത്തും ലജ കൂടാതെ യേശുവിനെ ഉയർത്തിയ ഒരു യുവ ജീവിതം ആയിരുന്നു ചാർലി. തൻറെ സന്ദേശങ്ങളും, എഴുത്തുകളും യുവതലമുറയെ തൊട്ടു തൊട്ടുണർത്തി ആയിരങ്ങളെ പതിനായിരങ്ങളെ യഥാർത്ഥ സത്യത്തിലേക്ക് വഴി നടത്തി. എന്നാൽ സെപ്റ്റംബർ മാസം പത്താം തീയതി 2025 പൈശാചികത്വത്തിന്റെയും, നികൃഷ്ടതയുടെയും, കാപാലികതയുടെയും, വിദ്വേഷത്തിന്റെയും കൂമ്പാരമായി നിലകൊണ്ട ടൈലർ റോബിൻസൺ എന്നു പറയുന്ന നികൃഷ്ട ജീവി യൂട്ട സർവ്വകലാശാലയിൽ യുവ ജീവിതങ്ങളുമായി ഇടപഴകി കൊണ്ട് സംവാദത്തിൽ ഏർപ്പെടുമ്പോൾ നിഷ്കരുണം തനിക്കു നേരെ വെടി കുതിർത്തു.
യേശുവിനും, രാജ്യത്തിനും, തൻറെ പ്രിയതമയ്ക്കും, കുഞ്ഞുങ്ങൾക്കും പ്രിയ പുരുഷനായിരുന്ന ആ ധന്യജീവിതം പൊലിഞ്ഞുവീണു. ചാർലി എന്ന ദൈവപുരുഷൻ ചോരയൊഴുക്കിയത് തനിക്കുവേണ്ടി ആയിരുന്നില്ല. നമുക്ക് ഓരോരുത്തർക്കും വേണ്ടിയായിരുന്നു. ഈ കാലഘട്ടത്തിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട്, ഇത്രയധികം ജീവിതങ്ങളെ പ്രത്യേകിച്ച് യുവ മനസ്സുകളെ സ്പർശിച്ച മറ്റൊരു വ്യക്തി ഉണ്ടോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു.
ശുദ്ധ ഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാ ജവിശ്വാസം, സ്നേഹം, നല്ല സാക്ഷ്യം, ദീർഘ ക്ഷമ, സമർപ്പണം ഇത് കേവലം ചാർമിയുടെ പ്രസംഗത്തിന്റെ അലങ്കാര വാക്കുകളായിരുന്നില്ല. പ്രസ്തുത രക്ത തുള്ളികളായിരുന്നു. എവിടെയും ധൈര്യത്തോടെ യേശുവിനെ ഉയർത്തി . സത്യം വിളിച്ചറിയിച്ചു. ദൈവം മനുഷ്യനെ ആണും പെണ്ണുമായി മാത്രമേ സൃഷ്ടിച്ചുള്ളൂ എന്നും, അബോർഷനും, ട്രാൻസ്ജെൻഡർ പദ്ധതിയും, നിയമലംഘനങ്ങളും, അനധികൃത കുടിയേറ്റവും, മയക്കുമരുന്നിന്റെ ഉപയോഗവും മനുഷ്യനെ മരണത്തിലേക്ക്, നിത്യമരണത്തിലേക്ക് വേഗം എത്തിക്കുമെന്ന് വെടിയുണ്ടകളായി തന്റെ പ്രസംഗത്തിൽ നിന്ന് പുറത്തുവന്നു.
കുടുംബത്തെ വളരെയധികം സ്നേഹിച്ച ഒരു വ്യക്തിത്വം. അമേരിക്ക എന്ന രാജ്യത്തെ മാറോടു ചേർത്തുപിടിച്ച് ഒരു യുവ പ്രതിഭ. വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ വ്യക്തിത്വങ്ങളെയും തൊട്ടുണർത്തി ജീവിതം ഉഴിഞ്ഞുവെച്ച ഒരു നക്ഷത്രം. ഇരുണ്ട ലോകത്തിനും, ഇരുട്ടിൻറെ പ്രവർത്തികൾക്കും എന്നും ചാർലി ഒരു പേടിസ്വപ്നമായിരുന്നു. പൈശാചിക പ്രവർത്തികൾ കോളേജ് ക്യാമ്പസുകളും സ്കൂളുകളും കയ്യടക്കുവാൻ തുടങ്ങിയപ്പോൾ അതിനെതിരെ സിംഹഗർജ്ജനം മുഴക്കിയ ഒരു ധൈര്യപ്രഭ. പാപത്തിന്റെ പടുകുഴിയിലും, ഇരുട്ടിൻറെ ബന്ധനത്തിലും കുടുങ്ങിക്കിടന്ന അനേക ജീവിതങ്ങൾക്ക് താനൊരു വെളിച്ചമായിരുന്നു. സെപ്റ്റംബർ മാസം പത്താം തീയതി ഒരു വെടിയുണ്ട ആയുധമാക്കിആ വെളിച്ചം തല്ലിക്കൊടുത്തുവാൻ ആ കാപാലികൻ കാലെടുത്തു വച്ചു. അമേരിക്കയുടെ മണ്ണിൽ ഇപ്പോൾ ആ നാവുകൾ നിശ്ചലമായി. അനേക യുവതലമുറയെ ചേർത്തുപിടിച്ച ആ കരം തണുത്തുറഞ്ഞു. പ്രിയ ചാർലിയുടെ കഴുത്തിൽ അല്ല ആവിടിയുണ്ട് തറച്ചു കയറിയത് പിന്നെയോ അമേരിക്കയുടെ ഹൃദയത്തിൽ അത്രേ. ഇരുട്ടിൻറെ അധികാരവും, പൈശാചിക ശക്തിയും ചിന്തിക്കുന്നുണ്ടാകും ആ വെളിച്ചം എന്നേക്കുമായി തല്ലി കെടുത്തിയെന്ന്. ഇല്ല ഇത് ഒരു ആരംഭമാണ് ചാർലി കൊളുത്തിയ ആ സ്നേഹത്തിന്റെയും, സഹിഷ്ണുതയുടെയും, വേർപാടിന്റെയും വിശുദ്ധിയുടെയും ദീപം ഇപ്പോൾ ആഗോളവ്യാപകമായി ആളിക്കത്തുവാൻ തുടങ്ങുകയാണ്. തൻറെ ശരീരത്തിൽ നിന്ന് തെറിച്ചുവീണ രക്തത്തുള്ളികൾക്കു തുല്യമായി അനേക ചാർലിമാർ ദൈവരാജ്യത്തിനും, ദേശത്തിനും വേണ്ടി ദൈവം എഴുന്നേൽപ്പിക്കും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
അമേരിക്കയുടെ പ്രസിഡണ്ട് തുടങ്ങി സാധാരണക്കാരിൽ സാധാരണക്കാരൻ വരെ വേദനിക്കുന്നു കണ്ണുകൾ നിറയുന്നു. എങ്കിലും വെളിച്ചത്തെ തല്ലിക്കൊടുത്തുവാൻ ഇരുട്ടിൻറെ ശക്തികൾക്ക് കഴിയില്ല. കമ്മ്യൂണിസവും, മാർക്സിസവും, സോഷ്യലിസവും ഈ മണ്ണിൽ പരാജയപ്പെടും. ദൈവം എഴുന്നേൽക്കുന്നു ശത്രുക്കൾ ചിതറിപ്പോകുന്നു

പാസ്റ്റർ മാത്യു വർഗീസ്,ഡാളസ്

