PRAVASI

കേരളത്തിലെ ക്രിസ്തീയ സഭകളുടെ ചരിത്ര വിചാരം

Blog Image

സി ഈ 52 ൽ ഇന്ന് അറിയുന്ന ക്രിസ്തു വിശ്വാസമോ വ്യവസ്ഥാപിത ചർച്ചോ ഇല്ലായിരുന്നു. അന്ന് അത് ഏതാണ്ട്  യേശുവിനെ പിന്തുടരുന്ന  1400 യഹൂദ വിശ്വാസി സമൂഹം മാത്രമായിരുന്നു. അന്ന് ഒരു സുവിശേഷം പോലും എഴുതിയിരുന്നില്ല. ആദ്യം എഴുതിയ സുവിശേഷമായ മാർക്കൊസിന്റെ സുവിശേഷം തന്നെ സി ഈ 70 ൽ എന്നാണ് കരുതപ്പെടുന്നത്.സി ഈ 70-110 നും ഇടയിലാണ് ഇപ്പോൾ അറിയുന്ന നാലു സുവിശേഷം എഴുതി എന്ന് ചരിത്രകാരൻമാർ പറയുന്നത്.
കുരിശ് കൃസ്തീയ ചിഹ്നമാക്കിയത് റോമാ സാമ്രാജ്യമാണ്. നാലാം നൂറ്റാണ്ടിൽ. അത് പ്രചരിച്ചു തുടങ്ങിയത് അഞ്ചാം നൂറ്റാണ്ടിൽ ബൈബിൾ66 പുസ്തകം ആദ്യം  പുസ്തകം ചേർത്തു ആദ്യമായി ലാറ്റിൻ ഭാഷയിൽ പ്രചരിച്ചത് അഞ്ചാം നൂറ്റാണ്ടിൽ. 
സി ഈ 400 ൽ സെന്റ് ജെറോം പ്രസിദ്ധീകരിച്ച ബൈബിളാണ്. 
പിന്നീട് നൂറ്റാണ്ടുകളുടെ പരിഭാഷകളിലൂടെ എഡിറ്റിങ്ങിലൂടെ പ്രചരിച്ചത്.  1536ൽ മാർട്ടിൻ ലൂഥർ അത് സാധാരണക്കാരുടെ വാമൊഴിയിൽ ( ജർമൻ വൽഗെറ്റ് ) പരിഭാഷപ്പെടുത്തി.1611 ൽ ഇഗ്ലണ്ടിലെ കിങ് ജെയിംസ് അംഗീകരിച്ച 66 പുസ്തകമുള്ള ഇംഗ്ലീഷ് ബൈബിളാണ് ' ഓഥറൈസ്ഡ് വേഷൻ ( അവിടെയും അധികാരം പ്രധാനമാണ് ) കിങ് ജെയിംസ് വേഷന്റ് പരിഭാഷയാണ് ഇന്ന് നമ്മൾ ലോകത്തു എല്ലാം അറിയുന്ന ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പ്രോറ്റസ്റ്റ്ന്റെ  ബൈബിൾ.
ക്രിസ്ത്യാനികളുടെ അടിസ്ഥാന വിശ്വാസ പ്രമാണം ( കത്തോലിക്കർ മുതൽ പെന്തകോസ്ത്കാർ വരെ പിന്തുടരുന്നത് ) സി ഈ 325 ൽ ടർക്കിയിൽ റോമാ സാമ്രാജ്യത്തിലെ നിഖ്യ( ഇപ്പോൾ ഇസ്നിക് തടാകത്തിനു അടുത്തുള്ള ഇസ്നിക് നഗരം ) യിൽ കോൺസ്റ്റ്ന്റെയിൻ ചക്രവർത്തി വിളിച്ചു ചേർത്ത് ബിഷപ്പ്മാരുടെ മീറ്റിങ്ങിൽ ( സിനഡ്, സുന്നഹദോസ്  എന്നൊക്ക പറയുന്ന ). അത് കഴിഞ്ഞു സി ഈ 331 ൽ അത് അല്പം പരിഷ്കാരിച്ചു. ക്രിസ്തു വിശ്വാസത്തിലെ ത്രിഏക ദൈവം ( പിതാവ്, പുത്ര, പരിശുദ്ധാത്മാവ് ) എന്ന അടിസ്ഥാന വിശ്വാസ പ്രമാണതന്നെ റോമാ സാമ്രാജ്യം അംഗീകരിച്ചാണ് അങ്ങനെ ആയതു. അതിന് അപ്പുറമോ വിപരീതമോ ആയി ആരെങ്കിലും പറഞ്ഞാൽ അത് മത വിശ്വാസ നിന്ദ( heresy ) ആയി പരിഗണിച്ചു ജയിലിൽ അയക്കുമായിരുന്നു.
അതായത് സി ഈ 52 ൽ  യഹൂദരിലെ ഒരു ചെറിയ മൈക്രോ മൈനോരിറ്റി മാത്രം ആയിരുന്നു യേശു വിശ്വാസികൾ. ക്രിസ്തോസ് എന്ന് പേര് തന്നെ അത് കഴിഞ്ഞാണ് പ്രചാരത്തിൽ വന്നത്. സി ഈ 48 ലാണ് പൗലോസ് അപ്പോസ്തോലൻ മിഷനറി യാത്ര തുടങ്ങിയത്. പൗലോസ് ലേഖനം എഴുതിയത് തന്നെ സി ഈ 50-64 നും ഇടക്ക്. അത് compile ചെയ്തത് അത് കഴിഞ്ഞു നൂറ് വർഷത്തിന് ശേഷം. 
ലോകത്ത് മൂന്നാം നൂറ്റാണ്ടിനു മുമ്പ് പള്ളികൾ തന്നെ വിരളം. ഇന്ന് അറിയുന്ന ഹാഗി സോഫിയ  സി ഈ 537ൽ റോമാ സാമ്രാജ്യത്തിലെ ജസ്റ്റിനിയൻ ചക്രവർത്തി പണിതത്.
ഇത്രയൊക്കെ പറഞ്ഞത് സി ഈ 52 ൽ നമ്മൾ ഇന്ന് അറിയുന്ന സഭയൊ സുവിശേഷമോ അടിസ്ഥാന വിശ്വാസപ്രമാണമോ ബൈബിളോ പള്ളിയൊ എങ്ങുമില്ല.പിന്നെ എങ്ങനെയാണ് തോമ സ്ലീഹ കേരളത്തിൽ വന്നു ഏഴരപള്ളി സ്ഥാപിച്ചു എന്ന് പറയുന്നത്.?അന്നത്തെ കേരളത്തിൽ ഏതാണ്ട് 80%:ത്തിൽ അധികം കൊടുംകാടാണ്. അന്ന് കേരളത്തിൽ ബ്രാമനർ ഉള്ളതിന് പോലും തെളിവുകൾ ഇല്ല.  കേരളം എന്നു നമ്മൾ ഇപ്പോൾ പറയുന്ന ഭൂപ്രദേശത്തു വളരെ ചെറിയ തീരദേശ നിവാസികളും ഇട നാട്ടിലും പശ്ചിമഘട്ടത്തിലുമുള്ള കാടുകളിലും നദീ തടങ്ങളിലും വസിച്ച ഗോത്ര ആദിവാസികളും മാത്രമായിരിക്കും.
യഹൂദന്മാർ അലക്സാൻഡ്രിയലേക്ക് മറ്റ് തുറമുഖ നഗരങ്ങളിലേക്ക് ചിന്നി ചിതറാൻ തുടങ്ങിയത് തന്നെ റോമാ സാമ്രാജ്യം സി ഈ 70 ൽ യെരുശലേം ഇടിച്ചു നിരത്തി യഹൂദരെ കൂട്ടകൊല ചെയ്തു യൂദയ പ്രാവശ്യയുടെ പേര് മാറ്റി സിറിയ പലസ്റ്റിനാക്കിയതിൽ പിന്നെ. അത് മാത്രം അല്ല ഔദ്യോഗിക ഭാഷ ഗ്രീക്കാക്കി. 
അതായത്  കേരളമെന്നു പറയുന്ന ഭൂ പ്രദേശത്തു 80% കാടുകൾ ആയിരുന്നു. കേരളത്തിൽ വന വിഭങ്ങളായ  ഏലം കുരുമുളക്, ഗ്രാമ്പു, ചന്ദനം ആനകൊമ്പ് എന്നിവക്കാണ് വിദേശ വ്യാപാരികൾ വന്നത്. വളരെ ചെറിയ തീരദേശ ജനങ്ങൾ മാത്രം 
അങ്ങനെയുള്ള സ്ഥലത്തു തോമസ് സ്ലീഹ  സി ഈ 52 ൽ വന്നു ഏഴരപള്ളി സ്ഥാപിച്ചു എന്നത് മിത്തിൽ ഊന്നിയുള്ള ഐതീഹമാകാനാണ് സാധ്യത. ഈ ഐതീഹം 15 നൂറ്റാണ്ടിൽ തോമ പർവം എന്ന ഐതീഹങ്ങളിലൂടെ പാരമ്പര്യ വിശ്വാസമായി ആവർത്തിച്ചു പറഞ്ഞു പറഞ്ഞു ഒരു ചരിത്ര തെളിവുകൾ ഇല്ലെങ്കിലും അത് ഒരു വിശ്വാസമായി പരിണമിച്ചു.
കേരളത്തിൽ ആദ്യനൂറ്റാണ്ടിൽ അലക്സാൻഡ്രിയയിൽ നിന്ന് യഹൂദ കച്ചവടക്കാർ സി ഈ എഴുപതിനു ശേഷം വരാൻ സാധ്യതയുണ്ട് (പട്ടണം ആർക്കിയോളേജി റിപ്പോർട്ട് ). അവരിൽ 
യേശു വിശ്വാസ യഹൂദ വിശ്വാസത്തെ അടയാളപെടുത്തിയ നസ്രാണി സങ്കര വിശ്വാസ ധാരയുണ്ടാകാം.
പക്ഷേ തോമസ് അപ്പോസ്തോലൻ ഇവിടെ വന്നു എന്നതിന് ഒരു തെളിവും ഇല്ല. എന്നാൽ മൂന്നാം നൂറ്റാണ്ടിൽ എഴുതിയ തോമ പ്രവർത്തികളിൽ (Acts of Thoma )അന്നത്തെ പേർഷ്യയിലും ഇപ്പോഴത്തെ അഫ്‌ഗാൻ പ്രദേശത്തും ഗോണ്ടോസ്ഫറസ് ഭരിച്ചിരുന്ന കാലത്തു മിഷ്നരി യാത്ര നടത്തിയതായി സി ഈ 240 ൽ സിറിയക്കിലും പിന്നെ ഗ്രീക്കിലും എഴുതിയ തോമ പ്രവർത്തികളിലുണ്ട്. അദ്ദേഹത്തിൻറ് രക്തസാക്ഷിത്വം ഇന്നത്തെ അഫ്ഗാൻ ഇറാൻ ബോർഡറിൽ ആയിരിക്കാനാണ് സാധ്യത.
അന്നത്തെ പേർഷ്യൻ സാമ്രാജ്യവുമായി ഒമാൻ വഴി വ്യാപാര ബന്ധങ്ങളിൽ കൂടി നാലാം നൂറ്റാണ്ട് മുതൽ ആയിരിക്കണം ഇവിടെ ഇപ്പോൾ അറിയുന്ന തലത്തിൽ ക്രിസ്തു വിശ്വാസം വന്നത്. അവിടെ ആ കാലത്തു ഉണ്ടായിരുന്നു മാർ തോമ  കൽദയ സുറിയാനി പാരമ്പര്യം അങ്ങനെയാകാം കേരളത്തിൽ വന്നത്. എന്നാൽ പിന്നീട് ഇസ്ലാമിക അധിനിവേശത്തിനു ശേഷം അവിടുത്തെ മാർത്തോമാ ക്രിസ്ത്യൻ വിശ്വാസം ധാരകൾ അപ്രത്യഷമായി. അത് കേരളത്തിൽ അവശേഷിക്കുകയും ചെയ്തു. 
അതെ സമയം ടർക്കിയിലെ എഡസ്സയിലെ ബിഷപ്പ് ആയിരുന്നു ജേക്കബ് ബാർദിയൊ( യാക്കോബ് ബർദിയോസ് )- സി ഈ 500- 31 ജൂലൈ 578)എന്ന മിഷ്ണറിയുടെ സിറിയക് ആരാധന ക്രമം കേരളത്തിലും എത്തി. യാക്കോബായ എന്നത് ആറാം നൂറ്റാണ്ടിൽ യാക്കോബ് ബർദിയൊസിന്റെ സറിയക് ആരാധന വിശ്വാസ ക്രമം പിന്തുടരുന്ന പൗരസ്ത്യ ഓർത്തഡോൿസ്‌ സഭകളെ യാക്കൊ ബായ സഭകൾ എന്നാണ് അറിയപ്പെട്ടത്.
അതായത് ഒന്നാം നൂറ്റാണ്ടൽ അലക്സൻഡ്രിയയിൽ നസ്രാണി യഹൂദ പാരമ്പര്യവും 4-6 നൂറ്റാണ്ടിലെ പേർഷ്യൻവ്യാപാരി ബന്ധങ്ങളിലും അതിന് ശേഷം ഒൻപതാം നൂറ്റാണ്ടിൽ കൊല്ലം പോർട്ട് വഴിയുമൊക്കെ വന്ന വിവിധ വിശ്വാസ  ( മാണിക്കനിസം ഉൾപ്പെടെ )വിവിധ ക്രിസ്തീയ വിശ്വാസസങ്കലനത്തിലൂടെയാണ് കേരളം എന്ന പ്രദേശത്തു നസ്രാണി മാർത്തോമാ എന്ന സ്വത്വബോധം ഏതാണ്ട് എണ്ണൂറുവർഷങ്ങളായി  ഉരുതിരിഞ്ഞത് എന്നു അനുമാനിക്കാം. അത് ഒരു ഹൈബ്രഡൈസെഷൻ പ്രക്രിയയയിലൂടെ കേരളം എന്ന് ഇന്ന് നമ്മൾ അറിയുന്ന പ്രദേശത്തു പെരിയാർ നദിക്കും കല്ലട അറിനും ഇടക്കുള്ള നദി തടങ്ങളിലും പരിസരത്തും വന്നു ഒരു വിശ്വാസ സാമൂഹിക സാംസ്‌കാരിക സമൂഹമാണ്. 
കേരളത്തിലെ ക്രിസ്ത്യാനികളുട പഴയ ചരിത്ര രേഖകൾ പലതും 1599 ലെ ഉദയം പേരൂർ സുന്നഹദോസിന്റെ ഭാഗമായി കത്തിച്ചു കളഞ്ഞത് പോച് ഗീസ്കാരുടെ അധികാര അതിക്രമമായിരുന്നു.
അതിന് മുമ്പുള്ള ഒരു പ്രധാന ചരിത്ര രേഖ സി ഈ 849 ൽ സ്താണു രവിവർമ്മൻ പേർഷ്യൻ വ്യാപാരിയും പുരോഹിതനുമായ  മാർ സാഫിർ ഈശോക്ക്  തെരസ്സ പള്ളി വയ്ക്കാനും അതിന് ചുറ്റുമുള്ള സ്ഥലങ്ങൾ കരമോഴിവായി നൽക്കാനുള്ള ചെമ്പ് തകിടിൽ വട്ടെഎഴുത്തിൽ എഴുതിയ ശാസനമാണ്.
കേരളത്തിലെ പാരമ്പര്യ  ക്രിസ്തീയ സമൂഹം വ്യാപാര ബന്ധങ്ങൾ വിദേശ വ്യാപാരികൾ സ്വദേശി സബന്ധം, അങ്ങനെ വൈവിധ്യ ധാരകളിൽ ഹിന്ദു ആചാരങ്ങൾ ഉൾപ്പെടെ ആഗീകരിച്ചു വന്ന  ഇൻഡിജിനിയസ വിശ്വാസം സമൂഹം മാറാൻ തുടങ്ങിയത് കോളനിയൽ വ്യാപാരി അധികാര നെറ്റ്വർക്കിലാണ്.
ഇന്ന് നമ്മൾ കാണുന്ന പള്ളികളുടെ ആർക്കിടെക്ച്ചർ ഉൾപ്പെടെ പതിനഞ്ചു പതിനാറു നൂറ്റാണ്ടിൽ ഉണ്ടായതാണ്. പോച്ഗീസ് കാലത്തു 1599 ജൂണിൽ ൽ പോച്ഗീസ് ഗോവ ബിഷപ്പ് അലക്സി മെനസിസിന്റെ അധികാരത്തിൽ നടന്നു ഉദയം പേരൂർ സുന്നഹദോസ് മുതലുണ്ടായി മാറ്റങ്ങങളും അതിന് എതിരെ 1653 ജനുവരി 3 നു മട്ടാഞ്ചേരിയിൽ വച്ചു പോച്ഗീസ് ആധിപത്യത്തിനു എതിരെ നടന്ന പ്രതിരോധ പ്രതിജ്ഞ ആയിരിക്കണം കോളനിയസത്തിനു എതിരെയുള്ള ആദ്യം ചെറുത്തു നിൽപ്പ്. പക്ഷേ അപ്പോഴേക്കു പോച്ഗീസ് അധികാരം ദുർബലമാകുകയും പിന്നീട് 1663 ൽ ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി വരികയും ചെയ്തു.
പോച് ഗീസ് അധികാരത്തിലോ പോപ്പിന്റ അധികാരത്തിലോ പെടാത്ത യോകോബായ  ഓർത്തോക്സ് വിശ്വാസ ധാരയിലുള്ളവർക്ക് വീണ്ടും പൗരസ്ത്യ പാരമ്പര്യത്തിൽ അന്ത്യോക്യാ പാത്രിയാർക്കീസ് പാ രമ്പര്യത്തിൽ 1665 മുതൽ ബിഷപ്പ്മാർ ഡച് ഈസ്റ്റ് ഇന്ത്യ സഹായത്തിൽ വന്നു തുടങ്ങി.  കൊച്ചിയിലെഡച് ഗവർണർ ആയിരുന്നഅഡ്രിയൻ മോവൻസ്  കേരളത്തിലെ ക്രിസ്ത്യാനികളുടെ ആരാധന ക്രമം അനുസരിച്ചു സിറിയൻ ക്രിസ്ത്യൻ ലാറ്റിൻ ക്രിസ്ത്യൻ എന്ന വിശേഷണം ആദ്യമായി ഉപയോഗിച്ചത്. അത് പിന്നീട് 1811 ൽ വന്നു ജോൺ മൻറോ എന്ന തിരുവിതാംകൂർ ബ്രിട്ടീഷ് ദിവാൻ സിറിയൻ ക്രിസ്ത്യൻ എന്നു ഉപയോഗിച്ചതോട് കൂടി പ്രചാരത്തിലായി. അത് പിന്നെ ഒരു ജാതി അടയാളം പോലെ ആകുന്നതും പല സഭകളും സുറിയാനി സഭ എന്നൊക്ക പ്രചരണം തുടങ്ങിയത് പത്തോമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിൽ 1930കൾ വരെയുള്ള കാലത്താണ്. 
അതായത് നേരത്തെ നസ്രാണി മാർത്തോമാ എന്നറിയപ്പെട്ട പാരമ്പര്യ ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ആയതു പത്തൊമ്പത് - ഇരുപത് നൂറ്റാണ്ടിൽമാത്രം. അത് ഒരു നസ്രാണി ജാതി അടയാളമായതു അങ്ങനെയാണ് 
അതായത് ഇന്ന് കാണുന്ന വിവിധ പാരമ്പര്യ കത്തോലിക്കാ, ഓർത്തോക്ഡ് യാക്കോബായ എല്ലാം ഇത് പോലെ ആകാൻ തുടങ്ങിയത് പോച്ഗീസ് ഡച്ചു കാലമായ 16 നൂറ്റാണ്ടിനും 18 നൂറ്റാണ്ടിനും ഇടക്കാണ്.  അത് കഴിഞ്ഞു 19 നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലത്തു എൽ എം എസ്, സി എം എസ്, ബെസൽ മിഷൻ കാലത്തു ബൈബിൾ 1811 മുതൽ വിവിധ പരിഭാഷകളിൽ കൂടെ പോയി 1870 കളിലാണ് ബൈബിൾ വ്യാപകമായി കേരളത്തിൽ ലഭ്യമായതു. 
1880-1890 കൾ മുതലാണ് ബൈബിൾ വായനകൂട്ടങ്ങളും പ്രാർത്ഥന ഗ്രൂപ്പുകളുമുണ്ടായത്. മലയാള ക്രിസ്ത്യൻ ഭക്തിഗാന ങ്ങളും പ്രചാരത്തിൽ ആയതു 1880 കളി മലയാളം ബൈബിൾ വായന പ്രചരണതോടെയാണ്. വിദ്വാൻ കുട്ടി അച്ചൻ എന്ന യൂസ്തൂസ് ജോസഫ്, കുന്നങ്കുളത്തു നാഗൽ സായ്‌പ്, പി വി തൊമ്മി, തിരുവനന്തപുരത്തു മോശവത്സലം, ഇടയറാൻമുള സാധു കൊച്ചു കുഞ്ഞുഉപദേശി,കെ വി സൈമൺ,എം ഈ ചെറിയാൻ, സിസ്റ്റർ അന്നമ്മ മാമ്മൻ എല്ലാം കേരളത്തിൽ 1880-90 കൾ മുതൽ കേരളത്തിൽ തുടങ്ങിയ നവീകരണ ഉണർവ് പ്രസ്ഥാനത്തിന്റെ ഭാഗമാണ്.1895 മുതൽ മാരാമൺ കൺവൻഷൻ കേരളത്തിലെ നവീകരണ ഉണർവ് വേദിയായാണ് തുടങ്ങിയത്. കേരളത്തിൽ ക്രിസ്തീയ ഭക്തിഗാന ശാഖ പ്രചരിക്കാൻ ഒരു കാരണം മാരമൺ കൺവൻഷനാണ് 
ബ്രിട്ടീഷ് കാലത്തു ഉണ്ടായ നവീകരണ ധാരയിലാണ് പിന്നീട് എൽ എം എസ്, സി എം എസ് ചർച്ചകളും യാക്കോബായ ഓർത്തഡോൿസ്‌ സഭക്കുള്ളിൽ 1830 കൾ മുതലുണ്ടായ നവീകരണ ധാരയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ദിശകത്തിൽ വന്നതാണ് തിരുവല്ല ആസ്ഥാനമായ മാർത്തോമാ സഭ.
പത്തൊൻപതാം നൂറ്റാണ്ടു മുതലാണ് ആംഗ്ലിക്കൻ പ്രോട്ടറ്റ്ന്റെ മിഷ്നറിമാരും ജർമൻ പ്രോറ്റസ്റ്റ്ന്റെ മിഷനരിമാരുടെ ശ്രമഫലമായി എൽ എം എസ്, സി എം എസ് ബെസൽ മിഷൻ ചർച് കേരളത്തിൽ വന്നത്. അതാണ് പിന്നീട് സി എസ് ഐ ( ചർച് ഓഫ് സൗത്ത് ഇന്ത്യ ) ആയി പരിണമിച്ചത്.
കേരളത്തിൽ ഇവാഞ്ച്ലിക്കൽ ധാരവന്നത്  തമിഴ് നാട്ടിൽ ബ്രദറൻ / ബാപ്പിസ്റ്റ് ധാരയിൽ തീരുന്നൽ വേലിയിൽ നിന്ന് 1879 കളിൽ വന്നു പ്രവർത്തിച്ച ജോൺ അരുളപ്പൻ വഴിയും പിന്നീട് 1893-95 കാലത്തു വന്ന സഞ്ജീവ് ഡേവിഡ് ( തമിഴ് ഡേവിഡ് ) എന്ന ഉണർവ് പ്രസംഗികരിൽ കൂടയും അത് പോലെ സൽവേഷൻ ആർമി മിഷനരി മാരിൽ കൂടെ. 
അത് കഴിഞ്ഞു ഇരുപതാം നൂറ്റാണ്ടിൽ നോയൽ, ജോർജ് ബർഗ് എന്നി വിദേശ സുവിശേഷകാരനാണ് കേരളത്തിൽ ഇവാഞ്ചലിക്കൽ ധാര തുടങ്ങിയത്. അതിൽഅമേരിക്കൻ മിഷ്നറിമാരായ ജോർജ് ബർഗ് 1909 ൽ അത് കഴിഞ്ഞു 1913 ഒക്ടോബറിൽ വന്ന റോബർട്ട് എഫ് കുക്കും കെ ഈ എബ്രഹാം, പി എം സാമൂവൽ ടി എം വർഗീസ്, എ ആർ ടി അതിശയം, പോൾ രാമൻ കുട്ടി ഉൾപ്പെടെ ഉള്ളവരാണ് 1909 മുതൽ 1930 വരെയുള്ള കാലത്തു കേരളത്തിൽ പെന്തകോസ്ത് വിശ്വാസ ധാര സ്ഥാപിച്ചത്.
അതായത് ഇന്ന് കാണുന്ന എല്ലാ പാരമ്പര്യ സഭകളും ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ സ്വാധീനത്തിൽ ഉണ്ടായ സഭകൾ എല്ലാം അധികാരത്തിന്റെ തണലിൽ വളർന്നതാണ്.
ഒരു പക്ഷേ റോമൻ സമ്രാജ്യം സി ഈ 313 ലെ മിലാൻ സഹിഷ്ണുത പ്രഖ്യാപനവും 325 നിക്യ വിശ്വാസ പ്രമാണവും 382 ൽ എല്ലാ റോമൻ സാമ്രാജ്യത്തിൽ ഉള്ളവർ ക്രിസ്ത്യാനികൾ ആകണമെന്ന തീറ്റൂരം ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ നമ്മൾ അറിയുന്ന സഭ വിഭാഗങ്ങൾ ഉണ്ടാകുമായിരുന്നില്ല 
മനുഷ്യ ചരിത്രം പഠിക്കുമ്പോൾ ഏതാണ്ട് നാലായിരം വർഷം മാത്രമെ ആയുള്ളൂ സംഘടിത മതങ്ങൾ ഉരുത്തിരിയാൻ തുടങ്ങിയുള്ളൂ. അന്നുതൊട്ട് ഇന്ന് വരെ എല്ലാം മത അധികാര വ്യവസ്ഥകളും അധികാരത്തിന്റെയും വ്യാപാരത്തിന്റെയും പണത്തിന്റെയും തണലിൽ വളർന്ന അധികാര ആചാര വിശ്വാസ സ്ഥപനങ്ങളാണ്.

ജെ എസ് അടൂർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.