ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പി സി നാക്ക് കോൺഫറൻസിലെ മെഡിക്കൽ സെമിനാറിന് ഡോ വിജി വി തോമസ് നേതൃത്വം നൽകും. ഡോ സ്റ്റാൻലി ജോൺ, ഡോ റോയി ഉമ്മൻ, ഡോ ആനി ഉമ്മൻ എന്നിവർ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോവിഡാനന്തര ജീവിതത്തിൽ നമ്മുടെ സമൂഹത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ ആണ് പ്രധാനമായും അവതരിപ്പിക്കുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷം പങ്കെടുക്കുന്നവരുടെ ആരോഗ്യപരമായ ചോദ്യങ്ങൾക്കും ഡോക്ടർമാരുടെ വിദഗ്ധ സംഘം മറുപടി നൽകും. സമ്മേളന വേദിയിലെ രണ്ടാം നിലയിലുള്ള ഷംബർഗ് ബാൾ റൂമിൽ ജൂലൈ 4 ശനിയാഴ്ച 4 മണിക്കാണ് മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.





