എക്യൂമെനിക്കൽ കൗൺസിലിന്റെ ഈ വർഷത്തെ കുടുംബ സംഗമ ഡിന്നർ & എന്റർടൈൻമെന്റ് നൈറ്റ് പ്രോഗ്രാം, ജൂൺ 6 ന് , ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ചാരിറ്റി നടത്തിപ്പിന്റെ ആദ്യ ടിക്കറ്റ്, കൗൺസിലിന്റെ രക്ഷാധികാരിയും, സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, കൗൺസിലിന്റെ സീനിയർ അംഗം ശ്രീ ജോൺ ഇലക്കാടിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഈ വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഏകദേശം $8000 ഡോളർ മാറ്റിവെച്ചിരിക്കുന്നതായി കൗൺസിൽ ട്രഷറർ ജേക്കബ് ജോർജ് അറിയിച്ചു.
പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് റവ. ഫാദർ ജോയ്സ് പാപ്പൻ ചെയർപേഴ്സൺ- സിബിൾ ഫിലിപ്പ് ജനറൽ കൺവീനർ- ജോൺസൺ വള്ളിയിൽ പ്രോഗ്രാം മാനേജർ- മറ്റു പല സബ് കമ്മിറ്റികൾ രൂപീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
റവ ബിജു യോഹന്നാൻ-പ്രസിഡന്റ്, ബെഞ്മിൻ തോമസ്-
സെക്രട്ടറി 847-529-4600


