ചിക്കാഗോ : വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ജെസ്സി റിൻസി അംഗംങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ശ്രീ ജോസ് മണക്കാട്ട് (പ്രസിഡണ്ട് ),ലുക്ക് ചിറയിൽ (വൈസ് പ്രസിഡണ്ട് ),ശ്രീ ബിജു മുണ്ടക്കൽ (ജനറൽ സെക്രട്ടറി ), മിസ് സാറ അനിൽ ( ജോയിന്റ് സെക്രട്ടറി ), ശ്രീ അച്ചൻകുഞ്ഞ് മാത്യു (ട്രെഷറർ ),പ്രിൻസ് ഈപ്പൻ (ജോയിന്റ് ട്രെഷറർ) എന്നിവരെ കൂടാതെ ഇരുപത് പേരടങ്ങുന്ന ബോർഡ് അംഗങ്ങളും ചുമതലയേറ്റു .
ചിക്കാഗോ മലയാളി അസോസിയേഷനെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡണ്ട് ജോസ് മണക്കാട്ടും 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മുണ്ടക്കലും ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു .
ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഈ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി തുടക്കം കുറിക്കുന്നത് സംഘടനയെ നാളിതുവരെ നയിച്ച മുന്‍ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കും.
ഈ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.


