ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സീനിയർ സിറ്റിസൺസ് ഫോറം ഉദ്ഘാടനം 2024 ഒക്ടോബർ 6 ഞായറാഴ്ച്ച വൈകിട്ട് നാലു മണിക്ക് മുൻ ഡി ജി പി ശ്രീ ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്യും
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സീനിയർ സിറ്റിസൺസ് ഫോറം ഉദ്ഘാടനം 2024 ഒക്ടോബർ 6 ഞായറാഴ്ച്ച വൈകിട്ട് നാലു മണിക്ക് മുൻ ഡി ജി പി ശ്രീ ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്യും .സമൂഹത്തിൽ വിവിധ നിലകളിൽ പ്രവർത്തിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ "റിട്ടയർമെന്റ് കമ്മ്യൂണിറ്റി -സാധ്യതകളും വെല്ലുവിളികളും " എന്ന വിഷയത്തെ സംബന്ധിച്ചുള്ള അവതരണവും തുടർന്ന് ചർച്ചകളും നടക്കും .
തുടർന്ന് മെഡികെയർ ,മെഡിക്കെയിഡ് ,CEDA എനെര്ജിക് അസ്സിസ്റ്റൻസ് പ്രോഗ്രാം ,സോഷ്യൽ സെക്യൂരിറ്റി ബെനിഫിറ്റ്സ് ,എന്നീ വിഷയങ്ങളെക്കുറിച്ച് ,ഈ രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ശ്രീ ചിരാഗ് പട്ടേൽ ക്ലാസുകൾ എടുക്കുന്നതും സംശയങ്ങൾക്കുള്ള മറുപടികൾ നൽകുന്നതുമാണ് .
പ്രസ്തുത സമ്മേളനത്തിന്റെ കോ ഓർഡിനേറ്റർമാരായി വർഗീസ് തോമസ് ,തോമസ് വിൻസെന്റ് , ആഗ്നസ് മാത്യു എന്നിവരെ യോഗം തെരഞ്ഞെടുത്തു . എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അറിയിച്ചു.
മൗണ്ട് പ്രോസ്പെക്റ്റിലുള്ള ,അലയാളി അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കുന്ന പ്രസ്തുത സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കോ ഓർഡിനേറ്റർമാരുമായി
ബന്ധപ്പെടാവുന്നതാണ് .
ജെസ്സി റിൻസി 773-322-2554
വർഗീസ് തോമസ് 847-908-9744
തോമസ് വിൻസെന്റ് 847-612-2001
ആഗ്നസ് മാത്യു 773-919-9165
ടോമിൻ ജെ തച്ചങ്കരി
ജെസ്സി റിൻസി
വർഗീസ് തോമസ്
തോമസ് വിൻസെന്റ്
ആഗ്നസ് മാത്യു