PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ വിമെൻസ് ഡേ ആഘോഷം മാർച്ച് 8-ന്

Blog Image

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ വിമെൻസ് ഡേ ആഘോഷങ്ങൾ 2025 മാർച്ച് 8-ന് ബെൽവുഡിലുള്ള സിറോ മലബാർ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നതിന് സി.എം എ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
മാർച്ച് 8-ന് വൈകിട്ട് 5.30-ന് നടക്കുന്ന പൊതുസമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും തുടർന്ന് വർണ്ണാഭമായ ഫാഷൻ ഷോയുംഅരങ്ങേറും.ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി സിബിൽ ഫിലിപ്പ് ,ഷൈനി ഹരിദാസ് ,ഷന മോഹൻ,സാറ അനിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ഈ ആഘോഷ പരിപാടികളിലേക്ക് ചിക്കാഗോയിലുള്ള എല്ലാ വനിതാ സുഹൃത്തുക്കളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ,ട്രെഷറർ മനോജ് അച്ചേട്ട് ,വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രെഷറർ സിബിൽ ഫിലിപ്പ് എന്നിവർ അറിയിച്ചു.
ഫാഷൻ ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഈ മാസം 28 -ന് മുൻപായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു .
സിബിൽ ഫിലിപ്പ് 630-697-2241 ഷൈനി ഹരിദാസ് 630-290-7143
ഷന മോഹൻ 847-224-9624 സാറ അനിൽ 630-914-0713 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.