PRAVASI

എഡ്മിന്റണിൽ കുട്ടികളുടെ നാടക കളരിയുടെ അരങ്ങേറ്റം ഫെബ്രുവരി ഒൻപതിന്

Blog Image

എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം, 'ദി കേസ് ഓഫ് ദി മിസ്സിംഗ് മൂൺ' ഫെബ്രുവരി 9 ന് നടക്കും. എഡ്മിന്റൻ വൈറ്റ് അവന്യൂവിലുള്ള വർക്ക്ഷോപ് വെസ്റ്റ് പ്ളേറൈറ്റ്സ് തിയേറ്ററിൽ വെച്ച് ഉച്ചക്ക് രണ്ടിനും, വൈകീട്ടും അഞ്ചിനും രണ്ടു ഷോകൾ നടത്തുന്നു. എഡ്മിന്റണിൽ മലയാളി കുട്ടികൾക്കിടയിൽ നിരവധി ക്യാമ്പുകളും,കേരളാ സംസാസ്കാരിക വകുപ്പിൻറെ  മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന  മഞ്ചാടി മലയാളം സ്കൂളും, വിവിധ വിദ്യഭാസ പരിപാടികളും നടത്തുന്ന അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസറ്റ്) എന്ന സംഘടനയുടെ കീഴിലുള്ള കുട്ടികളുടെ തീയറ്റർ അന്ന് നാടകം വേദിയിൽ അവതരിപ്പിക്കുന്നത്. എഡ്മിന്റണിലെ പ്രശസ്തമായ കമ്പനി ഫാമിലി തിയേറ്റർ ആണ് നാടകം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ നാടകത്തിന്റെ ആശയം എഴുതി സംവിധാനം ചെയ്യുന്നത് ഷാനി പിൻകെർട്ടൻ ആണ്. പ്രോഗ്രാം കോഓർഡിനേറ്റർ ക്രിസ്റ്റി സൈമൺ. സംഗീതം നിതിൻ തിമോത്തി. കാണാതായ ചന്ദ്രനെ തേടി കുട്ടികളുടെ അന്വേഷണ സംഘം നടത്തുന്ന യാത്രയാണ് നാടകത്തിന്റെ ഇതിവൃത്തം. ഈ യാത്രയിൽ അവർ കേരളത്തിലും എത്തുന്നു, മുത്തശ്ശിയെ കാണുന്നു, മലയാളം പാട്ടുകൾ പാടുന്നു. പതിനെട്ടു മലയാളി കുട്ടികൾ കഴിഞ്ഞ നാല് മാസമായുള്ള ഒരുക്കത്തിന്റെ ഫലമാണ് ഒരു മണിക്കൂർ നീളുന്ന ഈ നാടകം. എഡ്മിന്റണിലെ മലയാളീ സമൂഹത്തിനു വിലയേറിയ ഒരു കലാവിരുന്നാണ് ഈ നാടകം. ടിക്കറ്റുകൾക്കു assetalberta @gmail.com  ബന്ധപ്പെടാവുന്നതാണ്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.