PRAVASI

ബെൻസൻവിൽ ഇടവകയിലെ ആദ്യ ക്രിസ്തുമസ് വർണാഭമായി.

Blog Image

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവക ദൈവാലയത്തിൽ പുതിയ ഇടവക ദൈവാലയ രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് അനുഗ്രഹപൂർണമായി. ക്രിസ്തുമസ്സ് തിരുകർമ്മങ്ങൾ ഭ 24 ചൊവ്വ വൈകിട്ട് 7 pm ന് മലയാളത്തിൽ വികാരി ഫാ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ
ദേവാലയത്തിലും  ഫാ. ബിൻസ് ചേത്തലിലിന്റെ കാർമികത്വത്തിൽ ഇടവകഹാളിലും തിരുകർമ്മങ്ങൾ നടന്നു. തുടർന്ന് കുഞ്ഞിപ്പൈതങ്ങളുടെ ആദ്യ ക്രിസ്തുമസ്സിന് എത്തിയ കുഞ്ഞുങ്ങളെ പ്രത്യേകം ആദരിച്ചു. തുടർന്ന് മതബോധനകുട്ടികളുടെ ക്രിസ്തുമസ്കലാപരിപാടികൾ ഹാളിൽ നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ശേഷം ഇടവക സമൂഹം ഒരുക്കിയ സ്നേഹവിരുന്ന് എല്ലാവർക്കും നൽകി . കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ , സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളിൽ, ജെൻസൻ ഐക്കരപറമ്പിൽ, കിഷോർ കണ്ണാല എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ക്രിസ്തുമസ്സിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.