PRAVASI

റിസറക്ഷൻ ഹോസ്പിറ്റൽ ഫോർമെർ തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

Blog Image

ചിക്കാഗോ :അമിത റിസറക്ഷൻ ഹോസ്പിറ്റൽ ഫോർമെർ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 35 വർഷം ടാൽകോട്ട് റിസറക്ഷൻ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം ഈയിടെ വിരമിച്ച സിസിലി വെട്ടത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
ഏപ്രിൽ 24 വെള്ളിയാഴ്ച മോർട്ടൻ ഗ്രോവ് ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശ്രീ ബിജു മുണ്ടക്കൽ അവതാരകനായിരുന്നു.കോർഡിനേറ്റർമാരായ ശ്രീ സണ്ണി സ്കറിയ ,ശ്രീ വിജയൻ വിൻസെന്റ് ,ശ്രീ ഫിലിപ്പ് സ്റ്റീഫൻ ,ശ്രീ ജോമോൻ മാത്യു ,ശ്രീമതി ജയ്മോൾ ചെറിയാൻ എന്നിവർ സംസാരിച്ചു .ശ്രീമതി സിസിലി വെട്ടത്തിന് യാത്രയയപ്പ് നല്കിയതോടൊപ്പം മുൻപ് വിരമിച്ച സൈമൺ ചക്കാലപ്പടവിൽ,ജോയ് നെല്ലാമറ്റം ,സിറിയക് അബ്രഹാം ,മറിയാമ്മ തോമസ് ,രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു .
ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് ജെസ്സി റിൻസി ,കോർഡിനേറ്റർമാരായ ശ്രീ സണ്ണി സ്കറിയ ,ശ്രീ വിജയൻ വിൻസെന്റ് ,ശ്രീ ഫിലിപ്പ് സ്റ്റീഫൻ,ശ്രീ ബിജു മുണ്ടക്കൽ ,ശ്രീ ജോമോൻ മാത്യു ,ശ്രീമതി ജയ്മോൾ ചെറിയാൻ എന്നിവർ ചേർന്ന് സിസിലി വെട്ടത്തേയും മറ്റ് വിരമിച്ചവരെയും ഫലകം നൽകി ആദരിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.