ചിക്കാഗോ: ബെൻസൻവിൽ സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻസ്& വിമെൻസ് മിനിസ്ട്രികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫാമിലി ബോണ്ടിങ് സെമിനാർ സംഘടിപ്പിച്ചു. ജനുവരി 26 ഞായറാഴ്ച വി.കുർബാനയെത്തുടർന്നാണ് ഈ സെമിനാർ സംഘടിക്കപ്പെട്ടത്. ഇടവകാംഗവും നോർത്ത് പാർക്ക് യൂണിവേഴ്സിറ്റി ഫാക്കൽറ്റിയും സ്വീഡിഷ് കവനൻറ് ഹോസ്പിറ്റലിലെ നഴ്സിങ് ഡയറക്ടറുമായ ഡോ. അജിമോൾ ലൂക്കോസ് പുത്തൻപുരയിലാണ് വിജ്ഞാനപ്രദമായ ഈ സെമിനാർ നയിച്ചത്. കുടുംബ ബന്ധങ്ങളുടെ സുദൃഢമായ വളർച്ചയ്ക്കുതകുന്ന നിരവധി കാര്യങ്ങളും ദമ്പതികളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രായോഗികമായി അനുവർത്തിക്കേണ്ട പെരുമാറ്റശൈലികളുമൊക്കെ സെമിനാറിൽ പങ്കുവയ്ക്കപ്പെട്ടു.