PRAVASI

ഓര്‍മ്മയില്‍ തിളങ്ങുന്ന ലാന-ഡാളസ് സമ്മേളനം ശങ്കര്‍, സാമുവല്‍, ഷിബു & ടീം അഭിനന്ദനങ്ങള്‍!

Blog Image

രണ്ടാണ്ടത്തെ കഠിനമായ പ്രയത്നം ഫലം കണ്ടു. പ്രതീക്ഷകള്‍ക്കുപരി മുന്നണി പ്രവര്‍ത്തകരായ നിങ്ങളോടൊപ്പം അണിയറയില്‍ പ്രവര്‍ത്തിച്ച അനേകം പേര്‍ക്കു കൂടിയുള്ള അഭിനന്ദനങ്ങള്‍! സജി ഏബ്രഹാമിന്‍റെയും ഡോ. എം.വി. പിള്ളയുടെയും ശ്രദ്ധേയമായ പ്രഭാഷണങ്ങള്‍ ആദരവര്‍ഹിക്കുന്നു.
* തികച്ചും സൗകര്യപ്രദമായിരുന്നു സമ്മേളനസ്ഥലം.
* അകലെനിന്നു വരുന്ന പ്രതിനിധികളെ സ്വീകരിച്ചു നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ലോബിയില്‍ തന്നെ പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു.
* സമ്മേളനത്തലേന്നു നടന്ന 'മൈലാഞ്ചി ഇടീല്‍' ഹൃദ്യമായി.
* സജീവമായ സ്ത്രീപങ്കാളിത്തം, സാഹിത്യത്തില്‍ പെണ്‍കരുത്തിനു തെളിവായി.
* ശക്തമായ യുവസാന്നിദ്ധ്യം ലാനയുടെ കരുത്തുറ്റ ഭാവി വാഗ്ദാനങ്ങള്‍!
* പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അവസരം നല്കിയുള്ള കാര്യപരിപാടി.
* ആസ്വാദ്യകരമായ കലാപരിപാടികള്‍ 'ഭാരതകാല' മിന്നിത്തിളങ്ങി.
* രുചികരമായ ഭക്ഷണം:. രുചി ഇരട്ടിപ്പിച്ചു വിളിമ്പിത്തന്ന കരുതലുള്ള കൈകള്‍.
* പുസ്തകപ്രദര്‍ശനം, പ്രകാശനം, പരിചയപ്പെടുത്തല്‍: വളര്‍ച്ചയും വികാസവും വിളിച്ചറിയിച്ചു.
* വിഷയാവതരണം: വലിയ വിഷയങ്ങള്‍ ചുരുക്കി പറയുന്ന പ്രഭാഷണ വൈദഗ്ദ്ധ്യം.
* മധുചഷകം ചുംബിക്കാത്തവരെപ്പോലും ലഹരിയിലുണര്‍ത്തിയ 'പാതിരാപ്പാട്ട്.'
അങ്ങനെ, അങ്ങനെ പറയാന്‍ എന്തെല്ലാം?
പ്രതീക്ഷിക്കാത്ത പ്രതിസന്ധികളെ തളരാതെ (പുറത്തു കാണിക്കാതെ) പ്രായോഗികമായി നേരിടാനുള്ള പ്രശംസനീയമായ കഴിവ്. കുറവുകള്‍ കാണാന്‍ കണ്ണു നട്ടിരുന്ന (എന്നെപ്പോലുള്ള) ദോഷൈകദൃക്കുകള്‍ നോക്കി നോക്കി കണ്ണു കഴച്ചു, തലകുനിച്ചു പിന്‍വാങ്ങി.
ആര്‍ക്കും ഒരു കുറവും ഒരിടത്തും അനുഭവപ്പെട്ടില്ല!!!
ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്കു ലഭിച്ച ആവേശകരമായ പിന്തുണ!
അവസാനം പിരിഞ്ഞുപോരാന്‍ മടി തോന്നി. 
ഇനിയെന്നു കാണും എന്ന് ആവര്‍ത്തിച്ചു ചോദിച്ചു.
കാണുമെന്നും കാണണമെന്നുമുള്ള ഉറപ്പോടെ തല്‍ക്കാലം വിട!

ജെ. മാത്യൂസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.