PRAVASI

പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാര്‍; 10 പ്രതികളെ വെറുതെ വിട്ടു

Blog Image

കാസര്‍കോട് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെയും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊന്ന കേ​സി​ൽ 14 പ്രതികള്‍ കുറ്റക്കാര്‍ എന്ന് സിബിഐ കോടതി. സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ കേ​സി​ലാണ് പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​ വി​ധി പ​റഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ടുവരെ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു.

കേസില്‍ ഒന്ന് മുതല്‍ എട്ടുപ്രതികള്‍ക്ക് കൊലയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞത്. ഇത് കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ യഥാക്രമം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം പീ​താം​ബ​ര​ൻ, കൃത്യം നടത്തിയ സ​ജി ജോ​ർ​ജ്, കെ.എം.സു​രേ​ഷ്, കെ.അ​നി​ൽ കുമാർ, ജി​ജി​ൻ, ആര്‍.ശ്രീ​രാഗ്​, ഏഴാം പ്രതിഎ.അ​ശ്വി​ൻ, എട്ടാം പ്രതി സു​ബീ​ഷ് എന്നിവരാണ്.

ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ.സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി.കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

മു​ന്‍ എം​എ​ല്‍​എ​യും സിപി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം മു​ന്‍ ഉ​ദു​മ ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​മ​ണി​ക​ണ്ഠ​ന്‍, മു​ന്‍ പെ​രി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.ബാ​ല​കൃ​ഷ്ണ​ന്‍, പാ​ക്കം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി ഉ​ള്‍​പ്പെ​ടെ 24 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ആദ്യം അന്വേഷിച്ച ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ പ്ര​തി​ചേ​ർ​ത്തപ്പോള്‍ സി​ബി​ഐ പ​ത്ത് പ്ര​തി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.

2019 ഫെ​ബ്രു​വ​രി 17നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ച്‌ വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി കൂടി തള്ളിയതോടെ സിബിഐഅന്വേഷണം ഏറ്റെടുത്തു. വി​ധി മു​ൻ​നി​ർ​ത്തി കാസര്‍കോട് ജില്ലയില്‍ പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.