ഡാലസ്: ടെക്സസിലെ പ്രൂമൂഖ സാംസ്ക്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ ശ്രീമതി എലിക്കുട്ടി ഫ്രാന്‍സിസിനെ കരോള്‍ട്ടന്‍ സിറ്റി മേയര്‍ സ്റ്റീവ് ബാബിക് പൊന്നാടയണിച്ച് ഫലകം നല്‍കിയാദരിച്ചു.
നാലു ദശകത്തിലേറെ ഡാലസ് കൗണ്‍ി പാര്‍ക്കലാന്‍റ് ഹോസ്പിറ്റലില്‍ നഴ്സിംസ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച ശ്രീമതി ഫ്രാന്‍സീസ് ഡാലസിലെ മലയാളികളുടെ സാംസ്ക്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്‍്.
അന്തരിച്ച സാംസ്ക്കരിക സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍ ഫ്രാന്‍സീസ് ഭര്‍ത്താവാണ്.
അസോസിയേഷന്‍ പ്രസിഡന്‍റ് ജൂഡി ജോസ്, സെക്രട്ടറി സിന്‍ജോ തോമസ്, ഫോമ മുന്‍ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ഫോമ സതേണ്‍ റീജണ്‍ വൈസ് പ്രസിഡന്‍റ് ബിജു തോമസ്, ഫോമ മുന്‍ വിമന്‍ ചെയര്‍ രഷ്മ രഞ്ജിത്ത്, സാം മത്തായി, ജോജോ കോട്ടാക്കല്‍, അസോസിയേഷന്‍ സീനിയര്‍ ഡയറക്റ്റര്‍ ഡക്സ്റ്റര്‍ ഫെരേര, തുടങ്ങിയവര്‍ ശ്രീമതി ഫ്രാന്‍സീസിന്‍റെ വൈവിദ്ധ്യമാര്‍ന്ന സംഭാവനകളെ പരാമര്‍ശിച്ചു സംസാരിച്ചു.
ചടങ്ങില്‍ ഐറിന്‍ കല്ലൂര്‍ അവതാരകയായിരുന്നു. വിനോദ് കോണ്‍ൂര്‍ നന്ദി പ്രകാശിപ്പിച്ചു. സൈജു വര്‍ഗീസ്, ഷാജി അലപ്പാട്ട്, മനോജ് മഠത്തില്‍, ശ്രീനാഥ് ഗോപാലകൃഷ്ണന്‍, അബീഷ്, സുനു ആന്‍റണി, മധു, ജോഷി, ബിനോ കല്ലങ്കല്‍, പ്രവീണ്‍, ജോഫിന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വമേകി.
.jpg)

