ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കുട്ടിവിശുദ്ധരുടെ വർണ്ണാഭമായ പരേഡ് സ്വർഗ്ഗീയ അനുഭവവേദ്യമായി. കുട്ടികൾക്കായ് അമ്മമാരുടെ "ട്രീറ്റ് ദി സെയ്ന്റ് " കുട്ടികൾക്ക് ഏറെ ഹൃദ്യമായി. എല്ലാം കുട്ടികളും അവരുടെ ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങളോടെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി നടത്തപ്പെട്ടു. മാതാപിതാക്കളുടെ മുമ്പിൽ വിശുദ്ധരെ പ്രത്യേകമായി അവതരിപ്പിച്ചു. ഇവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വിശുദ്ധി കുഞ്ഞുങ്ങളിലേക്ക് ഇറങ്ങാൻ ഏവരും പ്രാർത്ഥിക്കണം എന്ന് വികാരി. ഫാ. ബീൻസ് ചേത്തലിൽ ആവിശ്യപ്പെട്ട് മാതാപിതാക്കളെയും കുട്ടികളെയും പ്രത്യേകം അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസഫ് ഇലക്കൊടിക്കൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വിമൺസ് മിനിസ്ട്രി കോർഡിനേറ്റർ ഫിനി ചിറയിലിന്റെ നേതൃത്വത്തിൽ " ട്രീറ്റ് ദി സെയിന്റ്സ്" ഭാഗമായി എല്ലാം കുട്ടി വിശുദ്ധർക്കും സ്വർഗ്ഗീയ വിരുന്ന് ഒരുക്കി.
.jpg)
.jpg)



