പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിലിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അൽപം മുൻപായിരുന്നു അന്ത്യം. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാളി എന്നും ഓർത്തിരിക്കുന്ന ഒരുപിടി ശുദ്ധ ഹാസ്യ സിനിമകളുടെ സംവിധായകൻ ആണ് ഷാഫി. ഇവയിൽ ഏറിയ പങ്കും വൻ ഹിറ്റുകളും ആയിരുന്നു. റാഫി- മെക്കാര്‍ട്ടിന്‍ സംവിധായക കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനാണ്.
2001ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ ഷോ ആണ് ആദ്യമായി സംവിധാനം ചെയ്തത്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്ളേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍ എന്നീ സൂപ്പർഹിറ്റ് സിനിമകളെല്ലാം ഷാഫി സംവിധാനം ചെയ്തതാണ്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന സിനിമ.
ഭൗതികശരീരം ഇന്ന് ( 26/01/2025) ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വന്തം വീട്ടിലും, ശേഷം രാവിലെ 9 മണി മുതൽ 12 മണി വരെ മണപ്പാട്ടിപറമ്പ് കൊച്ചിൻ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം 4 മണിക്ക് കലൂർ മുസ്ലീം ജമാഅത്ത് പള്ളിയിൽ കബറടക്കം.


