കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ നീക്കത്തില്‍ തിരിച്ചടി ലഭിക്കുക 20000ത്തോളം ഇന്ത്യക്കാര്‍ക്ക്. വേണ്ടത്ര രേഖകളില്ലാതെ യുഎസില്‍ തുടരുന്നവരാണിവര്‍. യുഎസ് നടപടി കടുപ്പിച്ചാല്‍ ഇവര്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടും.
Also Read: 18,000 ഇന്ത്യക്കാരെ നാടുകടത്താന്‍ ട്രംപ് ഒരുങ്ങുന്നു; ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുടെ സംഖ്യയും ഞെട്ടിക്കുന്നത്
37,000-ത്തിലേറെ പേര്‍ നാടുകടത്തല്‍ ഭീഷണി നേരിടുമ്പോള്‍ 20407 പേരാണ് ഇന്ത്യക്കാരായി ഉള്ളത്. രേഖകളില്ലാതെ തുടരുന്നവരെ നാടുകടത്തിയാല്‍ സ്വീകരിക്കാന്‍ വിമുഖതയുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. അമേരിക്ക തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യ, ഇറാഖ്, ദക്ഷിണ സുഡാൻ, ബോസ്നിയ അടക്കം 15 രാജ്യങ്ങളുണ്ട്.
കഴിഞ്ഞ ഒക്‌ടോബറിൽ ഇന്ത്യക്കാരെ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ചിരുന്നു. 1,100 പേരെയാണ് അന്ന് തിരിച്ചയച്ചത്. തിരിച്ചയക്കുന്നവര്‍ക്ക് യുഎസിലെ ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസിൽ (BIA) അപ്പീൽ നൽകാം. ഉത്തരവ് ബിഐഎ സ്ഥിരീകരിക്കുകയാണെങ്കിൽ പിന്നെ യുഎസില്‍ തുടരാന്‍ കഴിയില്ല.