ഏറ്റവും ഒടുവിൽ എഴുതിയ ഒരു കവിത വാലെന്റൈൻ ദിനത്തിൽ പ്രണയികൾക്കായി ഇവിടെ ഇതാ. ....
നീ പുലർകാലത്തെ ഇളംകാറ്റാകിൽ
ഞാനതിലിളകുന്ന ഒരില
നീ ഒഴുകുന്ന പുഴയെങ്കിൽ
ഞാനതിൽ ഇളകുന്ന ഓളം
നീ തളിർ തിന്ന് പാടുന്ന കിളി
എങ്കിൽ ഞാൻ കിളിപ്പാട്ട്
നീ മാനത്തുദിച്ച ചന്ദ്രൻ, എങ്കിൽ
ഞാൻ നറു നിലാവ്
നീ തേൻമാവിലെ മാങ്കനിയെങ്കിൽ
ഞാൻ അതിൽ മധുരം
നീ ചെഞ്ചോര നിറമാർന്ന ഹൃദയമെങ്കിൽ
ഞാൻ അതിന്റെ മിടിപ്പ്. ...
Dr R Bindu. ..(FB പോസ്റ്റ് )
Happy Valentine‘s day. ....


