PRAVASI

ഡ്രെക്സൽ ഹിൽ സെൻ്റ്   ജോൺസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌  രജിസ്ട്രേഷൻ ആരംഭിച്ചു

Blog Image

ഡ്രെക്സൽ ഹിൽ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി & യൂത്ത് കോൺഫറൻസ്  രജിസ്ട്രേഷൻ ജനുവരി 26 ന് ഡ്രെക്സൽ ഹിൽ  സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. വികാരി  ഫാ. ടോജോ ബേബി നയിച്ച കുർബാനയോടെയാണ് ദിവസം ആരംഭിച്ചത്. ഫാ. ടോജോ ബേബി  ഫാമിലി കോൺഫറൻസ് സംഘത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് മാനേജർ), ജെയ്‌സി ജോൺ (സുവനീർ എഡിറ്റർ), റിംഗിൾ ബിജു (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവർ ഉൾപ്പെട്ടതായിരുന്നു കോൺഫറൻസ് ടീം. റിനോജ് റോയ് (പാരിഷ് സെക്രട്ടറി), ടിജോ ജോസഫ് (പാരിഷ് ട്രസ്റ്റി), വർഗീസ് ബേബി (ഭദ്രാസന  അസംബ്ലി അംഗം) എന്നിവരും വേദിയിൽ പങ്കു ചേർന്നു.
തന്റെ ആമുഖ  പ്രസംഗത്തിൽ, ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഫാ. ടോജോ ബേബി എല്ലാവരോടും അഭ്യർത്ഥിച്ചു.
ഫാമിലി കോൺഫറൻസ് ടീമിനെ ലിസ് പോത്തൻ പരിചയപ്പെടുത്തി. കോൺഫറൻസിന്റെ സ്ഥലം, തീയതി, മുഖ്യ ചിന്താവിഷയം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ലിസ്  പങ്കുവെച്ചു.  ആത്മീയ പോഷണo  ലഭിക്കുവാനും, സുദീർഘ  സൗഹൃദം കെട്ടിപ്പടുക്കുവാനും ഉതകുന്ന ഈ കോൺഫറൻസ് നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള ഒരു നിക്ഷേപമാണെന്നും ലിസ് ഓർമ്മിപ്പിച്ചു.
ഫിലിപ്പ് തങ്കച്ചൻ  പ്രഭാഷകരുടെ വിവരങ്ങളും രജിസ്ട്രേഷൻ വിശദാംശങ്ങളും പങ്കുവെച്ചു.  കോൺഫറൻസിൽ  പങ്കാളിത്തം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ  ഫിലിപ്പ്  എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, അഭിനന്ദനങ്ങൾ, പരസ്യങ്ങൾ എന്നിവ ഉൾപ്പെടുത്താനുള്ള അവസരത്തെക്കുറിച്ചും ജെയ്‌സി ജോൺ സംസാരിച്ചു. വ്യത്യസ്ത സ്‌പോൺസർഷിപ്പ് ഓപ്ഷനുകളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ജെയ്‌സി നൽകി, എല്ലാവരും പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.
 കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കാനിരിക്കുന്ന കായിക വിനോദ പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ റിംഗിൾ ബിജു നൽകി.
ഗ്രേസ് പോത്തനും വില്യം പോത്തനും മുൻകാല കോൺഫറൻസുകളിൽ   പങ്കെടുത്ത തങ്ങളുടെ അനുഗ്രഹീതമായ അനുഭവം പങ്കുവെച്ചു, സെഷനുകൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാകുന്നത് ഒരു അനുഗ്രഹമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
ഇടവകയെ പ്രതിനിധീകരിച്ച്, ഭാരവാഹികൾ സുവനീറിനുള്ള സംഭാവന കൈമാറി. കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും സുവനീറിൽ അഭിനന്ദനങ്ങളോ പരസ്യങ്ങളോ ഉൾപ്പെടുത്തിയും  നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.
ഫാ. ടോജോ ബേബി കോൺഫറൻസ് കമ്മിറ്റിക്ക് നന്ദി പറഞ്ഞു. കോൺഫറൻസിനെ പിന്തുണയ്ക്കാൻ വികാരി വീണ്ടും അഭ്യർത്ഥിച്ചു. കോൺഫറൻസിനെപ്പറ്റി സംസാരിക്കാൻ ടീമിന് അവസരം നൽകിയതിനും പൂർണ്ണഹൃദയത്തോടെ പിന്തുണച്ചതിനും  വികാരിക്കും ഭാരവാഹികൾക്കും ഇടവകാംഗങ്ങൾക്കും  ലിസ് പോത്തൻ നന്ദി അറിയിച്ചു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ) , ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.