LITERATURE

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ‘ലക്കി ഭാസ്‌കര്‍’

Blog Image

ദുല്‍ഖര്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. ഒരു സാധാരണക്കാരണക്കാരന്റെ കഥ പറയുന്നതാണ് ലക്കി ഭാസ്‌കര്‍. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു


ദുല്‍ഖര്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. ഒരു സാധാരണക്കാരണക്കാരന്റെ കഥ പറയുന്നതാണ് ലക്കി ഭാസ്‌കര്‍. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മലയാളത്തില്‍ മിണ്ടാതെ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. യാസിന്‍ നിസാറും ശ്വേത മോഹനും ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന വൈശാഖ് സുഗുണന്‍ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിമിഷ് രവി ആണ്.

ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്യുന്നത് വെങ്കട് അറ്റ്‌ലൂരി ആണ്. നിര്‍മാണ നിര്‍വഹണം സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ആണ്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. റിലീസ് 2024 സെപ്റ്റംബര്‍ 27നും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്. കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയ ചിത്രം.

Related Posts