PRAVASI

എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി

Blog Image
ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്.


ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്.

മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്.

ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി പ്രസിഡൻറ് യഷ്പാൽ ശർമ്മയും നമഹ സ്പോൺസർമാരായ ജിജോ ജോർജ്,അഡ്വക്കറ്റ് ജയകൃഷ്ണൻ നമഹ പ്രസിഡൻറ് രവി മങ്ങാട്,ജോയിൻസെക്രട്ടറി പ്രജീഷ് നാരായണൻ,മാതൃസമിതി കോഡിനേറ്റർ ജ്യോത്സ്ന സിദ്ധാർത്ഥ്
എന്നിവർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നമഹ പ്രസിഡൻറ് രവി മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ റിമപ്രകാശ് സ്വാഗതം ആശംസിച്ചു.

ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർത്ഥം പുതുതലമുറക്ക് പകർന്നു നൽകാൻ മാവേലിയായി വേഷമിട്ട നമഹ മെമ്പർ ദിലീപിന് സാധിച്ചു.തൻ്റെ കഥകളിലൂടെ കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും അദ്ദേഹം വർണിച്ചത് വേദിക്ക് നവ്യാനുഭവമായി.

കുട്ടികളുടെയും മുതിർന്നവരുടേയും വ്യത്യസ്തമായ വിനോദകായികപരിപാടികൾ ഏവർക്കും ആവേശം പകരുന്നതായിരുന്നു.നമഹ കുടുംബങ്ങൾ ഒരുമിച്ച് തയ്യാറാക്കിയ ഇരുപത്തിനാല് വിഭവങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണ സദ്യയായിരുന്നു ഓണാഘോഷത്തിൻ്റെ മറ്റൊരു സവിശേഷത.

ഓണാഘോഷങ്ങളുടെ ഭാഗമായി ടാലൻ്റ് മ്യൂസിക് സ്കൂൾ ശിവമനോഹരി ഡാൻസ് അക്കാദമി,നമഹ മാതൃസമിതി,നമഹ ബാലഗോകുലം എന്നിവർ ചേർന്ന് അവതരിപ്പിച്ച നയനമനോഹരമായ സ്റ്റേജ് പ്രോഗ്രാമുകൾ ഓണാഘോഷത്തിൻ്റെ മാറ്റുകുട്ടി.അവതാരകയായി എത്തിയ' നീതു ഡാക്സ് പ്രോഗ്രാം കോഡിനേറ്റർ റിമ പ്രകാശ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പരിപാടികൾക്ക് ശേഷം പങ്കെടുത്ത മുഴുവൻ ആളുകൾക്കും വൈസ് പ്രസിഡൻ്റ് സിദ്ധാർത്ഥ് ബാലൻ നന്ദി പ്രകാശിപ്പിച്ചു.ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് എക്സിക്കുട്ടീവ് അംഗങ്ങളായ വിപിൻ കുമാർ,ദിനേശൻ രാജൻ,അജയ്കുമാർ എന്നിവരായിരുന്നു.ഓണാഘോഷങ്ങളിൽ പങ്കെടുത്തകുട്ടികൾക്കുള്ള സമ്മാന വിതരണത്തോടെ നമ്ഹയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.