PRAVASI

കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായി

Blog Image

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായി. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഭാകരന്‍ എന്ന ആളാണ് മരിച്ചത്. 60 വയസായിരുന്നു. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആന ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്.

പീച്ചി മേഖലയില്‍ ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം ഉണ്ടായത്. പ്രഭാകരനും മകനും മരുമകനും ഉള്‍പ്പെടുന്ന സംഘമാണ് കാട്ടിലേക്ക് പോയത്. ഈ സംഘം ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആന ആക്രമിക്കാന്‍ മുന്നോട്ട് വന്നതോടെ സംഘം ചിതിറി ഓടി. ഇതിനിടയില്‍ പ്രഭാകരന്‍ വീണു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിൽ അറിയിച്ചത്.

മൃതദേഹം ഇപ്പോഴും വനത്തിനുള്ളിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃതദേഹം പുറത്തെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.