സന്യാസജീവിതത്തിന്റെ തുടക്കത്തെ പ്പറ്റി വാമാക്ഷിയമ്മ ഇങ്ങനെ അനുസ്മരിക്കുന്നു . ‘ഒരിക്കൽ അച്ഛൻ കുമാരനാശാന്റെ ബുദ്ധചരിത മാനസം വായിക്കുക യായിരുന്നു സിദ്ധാർത്ഥഗൈൗതമൻ കൊട്ടാരവും അവിടുത്തെ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു സന്യാസജീവിത ത്തിലേക്ക് ഇറങ്ങുന്ന ഭാഗം ജയചന്ദ്രന്റെ മനസിലൊരു ചോദ്യ ചിഹ്നം പോലെ ആഞ്ഞു തറച്ചു. അന്ന് പന്ത്രണ്ടു വയസാണ് പ്രായം . ജയചന്ദ്രൻ അമ്മയോട് ചോദിച്ചു എനിക്കു ബുദ്ധനാകാൻ കഴിയുമോ ? നിശ്ചയമായും കഴിയും എന്നായിരുന്നു അമ്മയുടെ മറുപടി എന്തുചെയ്യണം എന്ന ചോദ്യത്തിന് ഞാൻ സഹായിക്കാം എന്നു അമ്മ ഉറപ്പ് കൊടുത്തു പിറ്റേന്നു രാവിലെ കിണറ്റിൻ കരയിൽ മകനെ കൂട്ടി കൊണ്ടുപോയി തണുത്ത വെള്ളം കോരിയൊഴിച്ചു കുളിപ്പിച്ചു . ജയചന്ദ്രൻ അല്പം തണുത്തു വിറച്ചുവെങ്കിലും , കുളികഴിഞ്ഞപ്പോൾ ആത്മീയമായും ശരീരികമായും മകൻ കൂടുതൽ ശുദ്ധനായിരിക്കുന്നതുപോലെ അമ്മയ്ക്കും തോന്നി. അന്നു സ്‌കൂളു വിട്ടുവന്നപ്പോൾ അമ്മ മകനിരിക്കാൻ ഒരുതടി കുരണ്ടിയും അതിനു മുൻപിൽ ഒരു ദൂശനിലയും വെട്ടിയിട്ട് പതിവിന് വിപരിതമായി സസ്യാഹാരം വിളമ്പി കൊടുത്തു . അന്നു മുതലാണ് ജയചന്ദ്രൻ സസ്യഭുക്കാവുകയും സന്യാസത്തെ പറ്റി കൂടുതൽ ചിന്തിച്ചു തുടങ്ങുന്നതും . അത്തരം തീവ്രവും രസകവുമായ അനുഭങ്ങൾ ഗുരു തന്നെ തന്റെ ആത്മകഥയിൽ വിവരിക്കുക്കുന്നുണ്ട്. അച്ഛൻ ഒരു വിശ്വസി ആയിരുന്നില്ല എന്നാൽ അമ്മയുടെ വിശ്വാസത്തെ അദ്ദേഹം ചോദ്യം ചെതിരുന്നില്ല. പിന്നീട് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടുകൂടി ജയചന്ദ്രൻ വീടുവിട്ടിറങ്ങുകയായിരുന്നു.
പൂർണ്ണ മായിട്ടല്ലങ്കിൽ പോലും ... ബുദ്ധനായിരുന്നു കുട്ടിക്കാലത്തെ ആത്മീയാചര്യൻ അച്ഛൻ ആക്കാലത്തു വായിക്കാൻ കൊടുത്ത ‘ബുദ്ധവിശേഷം ’ ‘ബുദ്ധ വചനങ്ങൾ ‘ഒക്കെ ഒരു പക്ഷെ പ്രചോദനമായി തീർന്നിട്ടുണ്ടാവാം. അതു കുട്ടിക്കാലത്തെ കഥ. എന്നാൽ പിൽക്കാലത്തു ബുദ്ധ ദർശനത്തിന്റെ വിവിധ മാനങ്ങൾ വിശദീകരിക്കുന്നിടത്തു ഗുരു പറയുന്നുണ്ട് : “ഇന്നിന്റെ മോക്ഷ സങ്കല്പത്തിന് മാറ്റം വന്നിരിക്കുന്നു. ഇവിടെ ഒരു ബന്ധവും അറത്തു മുറിച്ചു കളയേണ്ടതില്ല. നാം പരസ്പരം ചൊരിയുന്ന സ്നേഹ വിശ്വസങ്ങൾ കൊണ്ട് ധന്യമായ മാനുഷിക ബന്ധങ്ങൾ മാത്രമാണ് . അവയൊന്നും ഭപ്പെടേണ്ട തായ ബന്ധങ്ങളല്ല, ഈ ബന്ധങ്ങളിലൂടെ നാം പരസ്പരം പുലർത്തുന്ന സ്നേഹ പൂർണ്ണമായ കരുതലാണ് സ്വാർത്ഥകമായ ഒരു ജീവിതത്തിന്റെ സാരാംശം .
ഞാൻ മുക്തനാക്കേണ്ടതുണ്ടങ്കിൽ അതെന്റെ ദിർഘ വിക്ഷണമില്ലായ്‌മയിൽ നിന്നുമായിരിക്കണം. എന്റെ തെറ്റായ വിധികളിൽ നിന്ന് , തിരക്കിട്ട തീരുമാനങ്ങളിൽനിന്ന്, പിന്നെ ഞാൻ കണ്ടു മുട്ടുന്ന സ്നേഹവാന്മാർക്കും സ്നേഹവതികൾക്കും എന്നെ പൂർണ്ണമായും വിട്ടുകൊടുക്കാൻ സമയമില്ലാതെ വരുമ്പോൾ അനുഭവപ്പെടാറുള്ള ആ നേരിയ അസ്വസ്ഥതയിൽ നിന്നും - ഇവയിൽ നിന്നെല്ലാമായിരിക്കണം ഞാൻ മുക്തനാകേണ്ടത്. ഞാൻ ഒരിക്കലും ഒരു സ്ത്രിയോട് അത്രയധികം അടുക്കുകയോ ഒരു കുഞ്ഞിനെ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് എന്റെ ഭാഗ്യ മായിരിക്കണം. സിദ്ധാർഥൻ ഉറങ്ങി കിടക്കുമ്പോൾ തന്റെ പത്നി യായ യാശോധയോട് വിടപറയുന്ന ആ കാളരാത്രി ഇന്നെനിക്ക് അത്ര അസ്വാദ്യ മായി തോന്നുന്നില്ല. ലോലചിത്ത നായ രാജകുമാരന് അതു എത്ര മാത്രം ഹൃദയ ഭേദക മായിരിക്കണം. എനിക്ക് അവനോട് സഹാനുഭൂതിയുണ്ട്. എങ്കിലും അവൻ ചെയ്തതു ഒരു സത്വാന്വേഷ കനെന്ന നിലയിൽ മാതൃകാ യോഗ്യമാണെന്ന് ഞാൻ കരുതുന്നില്ല. യശോധയും അവരുടെ കണ്ണുനിരും കൂടി സത്യത്തിന്റെ ഭാഗങ്ങളായിരിക്കുന്നു. “.

ഹാസിം മാഷിന്റെ ബുദ്ധമാനസം വായിക്കുകയായിരുന്നു. എന്റെ കണ്ണികളിൽകൂടികണ്ണീർതുള്ളികൾ അടർന്നു വീഴുകയായാണ്. ഞാൻ എന്നിൽ യാശോധയെ കാണുകയായിരുന്നു. ഒരു സ്ത്രീ എന്ന അർത്ഥത്തിൽ ചിന്തിക്കുമ്പോൾ എന്റെ നെഞ്ചകം പൊള്ളുന്നുണ്ട് . ഒരു സന്ധ്യാ ചോപ്പിൽ ആകാശം നോക്കി സിദ്ധാർഥൻ പറയുന്നു " നിന്നോടൊപ്പം നിൽക്കുമ്പോഴാണു ഞാനൊരു അനുരാഗി യാണെന്നറിയുന്നത് . എനിക്കെന്റെ ഹൃദയത്തിൽ നിന്നും പ്രേമ പൂക്കളെ അടർത്തി എടുക്കാൻ കഴിയുന്നത് നിന്റെ കടാക്ഷങ്ങളുടെ വിശുദ്ധിയുള്ളപ്പോൾ മാത്രം . സന്ധ്യകളെ രാത്രി ഇല്ലാതാക്കും . എന്നാലെന്റെ ഗോപയെന്ന സന്ധ്യയെ ഒരു രാത്രിക്കും വിട്ടുകൊടുക്കില്ല ഞാൻ . ഈ പ്രേമം ഒരിക്കലുമവസാനിക്കുകയുമില്ല . എനിക്കു നിന്നെവേണം . ജന്മങ്ങളുടെ തീർത്ഥപ്പുഴയിലെ ഒരോളമാണ് നീ . ശ്വശ്വത പ്രേമാഴി മുഖത്തേക്കു ഒഴുകും നാം എന്നിട്ടില്ലാതാവും ... അന്നു ചന്ദ്രനുദിക്കും വരെ മട്ടുപ്പാവിലിരുന്നു രണ്ടുപേരും . ആരും അങ്ങോട്ടു വരരുതെന്നു പറഞ്ഞു . ഒന്നും കഴിച്ചില്ല പുണർന്നു കിടന്നു . ചിലപ്പോൾ ആ രാത്രിയിലാവും രാഹുലിനുള്ള ബീജം തന്നിലേക്കിറക്കപ്പെട്ടത് . അതുപോലൊരു രാത്രി പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല . തന്നോടൊന്നും ചോദിക്കാതെ സിദ്ധാർഥൻ ഇറങ്ങിപ്പോയതും ഒരു രാത്രിയാണ് . അദ്ദേഹം ബുദ്ധനായി . എന്നാലുമെന്നോട് പറഞ്ഞതൊക്കെ മറക്കാനാവുമോ എന്റെ പ്രിയനെന്നു യശോദ ചോദിക്കുന്നു ..."
കേവലം ഒരു ബുദ്ധനോടുള്ള ചോദ്യമല്ല ഇത് . അതിനാണ് ഗുരു ഇവിടെ മറുപടി നൽകുന്നതും . ഒരു പ്രേമിയുടെ ഹൃദയത്തിനകത്തു ഒരു ലോകമുണ്ട് അതിനകത്തു മറ്റൊരു ലോകവും എന്നു റൂമി പാടുന്നു . ഒരു സ്ത്രീയുടെ ഉള്ളുരുക്കങ്ങളുടെ പുറം മാത്രമേ ലോകം അറിയുന്നുള്ളു മുറിക്കപ്പെട്ടവനല്ലേ മുറിവിന്റെ വേദനയറിയൂ .. . അതാണ് ഗുരു ഇവിടെ തിരിച്ചറിഞ്ഞതും . താനൊരിക്കലും ഒരു സ്ത്രീയോടും അത്രയധികം അടുത്തിട്ടില്ലന്നു ഗുരു വ്യക്തമാക്കുന്നുണ്ട് .സർവ്വ തന്ത്ര സ്വതന്ത്ര മായി ജീവിക്കാനാഗ്രഹിക്കുന്ന ഒരു പുഷന് സ്ത്രീ ഒരു തടസമാണെന്ന കാഴ്ചപ്പാട് ബുദ്ധന് ശേഷം വന്നതാണോന്നറിയില്ല . ബുദ്ധന്റെ പാതയിലേക്ക് യശോദ കടന്നുവരുമ്പോൾ ബുദ്ധൻ അതു കണ്ടില്ലെന്നു നടിക്കുന്നുണ്ട് . മോക്ഷ മാർഗ്ഗത്തിനു സ്‌ത്രീ യൊരു തടസ്സമാകുന്നതെങ്ങനെ ...?? സ്വാതന്ത്ര്യമാണ് യഥാർത്ഥ ആകാശമെന്ന് സ്ത്രീക്കറിയായ്കയല്ല . പുരുഷന്റെ പ്രണയം ഉപരിപ്ലവമാണെന്നാണ് അനുഭവം പഠിപ്പിക്കുന്നത് .പ്രിയപ്പെട്ടവളുടെ ഭൂമിയിൽ വളരാനും വേരിടാനും പൂവിടാനും വേരുറപ്പിക്കാനുമുള്ളതാവണം പ്രണയം . ഒരു പുരുഷൻ ഒരു സ്ത്രീയിടൊപ്പം ഉറങ്ങാൻ മാത്രമല്ല അവളോടൊപ്പം ഉണരാനും പഠിക്കണം . രണ്ടു ഹൃദങ്ങൾ കൂടി ചേർന്ന് ഒരു ഹൃദയം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ് .ശ്രീരാമൻ വനവാസത്തിന് തയ്യാറെടുക്കുമ്പോൾ സീതയെ കൂടെകൂട്ടാൻ വിസമ്മതിച്ചതിന്റെ പേരിൽ സീത പൊട്ടിത്തെറിക്കുന്നുണ്ട് . എന്നാൽ യാഞ്ജ്യവല്ക്യ മഹർഷി മൈത്രേയിയെ കൂടെകൂട്ടുന്നകാഴ്ചയും കാണുന്നുന്നുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസരെ തേടി ശാരദാദേവി എത്തിയപ്പോൾ പരമഹംസർ നാരീപൂജ നടത്തി സ്വീകരിക്കുന്ന കാഴ്ച്ച എത്രഹൃദ്യമാണ് . എതു ശരി ഏതു തെറ്റ് എന്നറിയാൻ കഴിയാത്ത മാതിരി ഇപ്പോഴും പാലും വെള്ളവും പോലെ ഈ മേഖല പിരിഞ്ഞു കിടക്കുന്നു. ഇത്തരം പൗരോഹിത്യത്തിന്റെ പരിമിതികളെയൊക്കെ യതി കടലുമുറിച്ചുകടക്കുമ്പോലെ മറികടന്ന് തന്റെ അടുത്തേക്ക് പ്രായഭേദമെന്യേ സ്ത്രീകൾക്ക് കടന്നു വരാൻ അദ്ദേഹം തന്റെ വാതായനങ്ങൾ എന്നും മലർക്കെ തുറന്നിട്ടിരുന്നു …
അന്നേവരെ സമൂഹം വച്ചുപുലർത്തിയ യാഥാസ്ഥിതികത്വത്തെ തന്റെ വ്യക്തി പ്രഭാവം കൊണ്ടു തന്നെ അദ്ദേഹം മുറിച്ചു മാറ്റുമ്പോൾ അപരിഷ്കൃത മായ ഒരു സമൂഹത്തിൽ പൊതിയൊരു സംസ്കാരം പുതിയൊരു പരിഷ്‌കാരം യതി തുന്നിപ്പിടിപ്പിക്കുകയായിരുന്നു . എത്ര പേർക്കതു മനസിലായി ഉൾക്കൊണ്ടു എന്നത് ചിന്തനീയം ... തന്റെ കുടക്കീഴിൽ യുവതീയുവാക്കളെ ഒന്നിച്ചു പാർപ്പിച്ചു കൊണ്ടു തന്നെ ഗുരു സമൂഹത്തിനു മാതൃകയായി . “ഒരു പെൺ കുട്ടിക്ക് എത്ര വാത്സല്യം വേണമെങ്കിലും കൊടുക്കാൻ എന്റെ ഹൃദയം എന്നും പ്രേമ സമൃദ്ധ മാണെന്ന് യതി പറയുന്നുണ്ട് .” ഒരിക്കൽ തന്റെ വിദേശയാത്രക്കിടയിൽ പോർട്ട്ലാന്റ് യൂണിവേഴ്സിറ്റിയിൽ തന്റെ വിദ്യാർത്ഥിയായിരുന്ന ഡെബോറ ഗുരുവിനൊപ്പം യാത്രചെയ്യുവാൻ തീരുമാനിക്കുമ്പോൾ സഹപ്രവർത്തകൻ ആശംങ്കാകുലരായിരുന്നു . ഒരു വശത്തു യതിയുടെ സന്യാസം മറുവശത്തു യൈൗവ്വനയുക്തയായ ഒരു പെണ്ണ് അവരുടെ ആശങ്കയെ തെല്ലും വകവെയ്ക്കാതെ സർവ്വ തന്ത്ര പരിത്യാഗിയായി തന്നോടൊപ്പം യാത്ര ചെയ്യാൻ തയ്യാറായ ഡെബോറയെ യതി തന്റെ ഹൃദത്തോട് ചേർത്ത് നിർത്തി . നീണ്ട ഒരു വർഷക്കാലത്തെ യാത്രക്കുശേഷം യതി നാട്ടിലെത്തുമ്പോൾ ഡെബോറയും ഒപ്പമുണ്ടായിരുന്നു . നടരാജഗുരു അന്ന് ശാസ്‌താംകോട്ട വെച്ച് നടക്കുന്ന ദി പാർലമെന്റ ഓഫ് റിലീജിയൻ ന്റെ തിരക്കിലാണ് . ഗുരുവായിരുന്നു അതിന്റെ മോഡറേറ്റർ . ഗുരു ഡെബോറയെയും കൂട്ടി അങ്ങോട്ടേയ്ക്കാണ് പോയത് . നടരാജഗുരു അടുത്തേക്ക് വന്നു ഡെബോറയെ നല്ലതുപോലെ സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു : ഇവളെയാണോ നീ രഹസ്യമായി സ്നേഹിക്കുകയും പരസ്യമായി പഠിപ്പിക്കുകയും ചെയ്യുന്നത് ? അല്ല ഗുരു, ' ഇവളെയാണ് ഞാൻ പരസ്യമായി സ്നേഹിക്കുകയും രഹസ്യമായി പഠിപ്പിക്കുകയും ചെയ്യുന്നത്‍ . യതിയുടെ മറുപടിയിൽ നടരാജഗുരുവിന്റെ സംശയങ്ങൾ അലിഞ്ഞു ഇല്ലാതായതായതായി നടരാജഗുരു ആഹ്ളാദം കൊണ്ടു തുള്ളിച്ചാടിയതായി യതി കുറിക്കുന്നു .
ഇങ്ങനെ ഒട്ടേറെ സ്ത്രീകൾ ഗുരുവുമായി വ്യക്തി പരമായ ബന്ധം വെച്ചു പുലർത്തിയിരുന്നു . ഗുരുവിന്റെ യും അവരുടെയും വളർച്ചയിൽ അതു അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഴിവെട്ടമായിതീർന്നിട്ടുണ്ട് . ഇന്നും പല സ്ത്രീകളുടെയും അടുക്കളയിലെ കറിക്കൂട്ടായ്മയിൽ ഗുരുവിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഗന്ധമുണ്ട് . ഒരിക്കലൊരു യാത്രക്കിടെ വളരെ അപ്രതീക്ഷിതമായി ഒരു വീട്ടിൽ കയറിച്ചെന്നു രണ്ടുമണിയായികാണും ഗുരു പറഞ്ഞു വിശക്കുന്നു . അവരു പറഞ്ഞു ഭക്ഷണം ഉണ്ട് അതെന്റെ ഭർത്താവിനുണ്ടാക്കിയതാണ് . ഗുരുവെനിക്കു പത്തുമിനിറ്റ് സമയം തരണം . അവരു പെട്ടന്നു തന്നെ ഞങ്ങൾക്ക് ഭക്ഷണം പാചകം ചെയ്തു തന്നു . ഒരിക്കൽ മാധവികുട്ടിയുടെയടുത്തു ഗുരു ഉച്ചയൂണിനു ചെല്ലുമെന്നറിച്ചപ്പോൾ ആമിക്കുണ്ടായ വിഹ്വലതകൾ ഒരിക്കൽ ആമിയെ കാണാൻ ചെന്ന ഞങ്ങളോട് പങ്കുവെക്കുകയുണ്ടായി . .
ഞങ്ങളൊക്കെ ഗുരുവിനോടൊപ്പം യാത്രചെയ്യുമ്പോൾ ഗുരു പ്രത്യേകം പറയുമായിരുന്നു, ഞാൻ ഇരിക്കുന്നതിന്റെ തൊട്ടടുത്തകസേരയിൽ തന്നെ നിങ്ങളും ഇരുന്നു കൊള്ളണം . വെള്ളക്കാരി പെണ്ണുങ്ങളെപോലെയല്ല ഇൻഡ്യാകാരിപ്പെണ്ണുങ്ങളുടെ സ്വതന്ത്രമായ നിലപാടുകളും വിക്ഷണവും പാത്തും പതുങ്ങിയും എവിടെയെങ്കിലും മാറിനിൽക്കാൻ സാധ്യത യുണ്ടന്നു ഗുരുവിനറിയാം . സത്യാന്വേഷണം ഒരു ഒഴുക്കാണ് അതിനെ ആർക്കും തടസപ്പെടുത്താനാവില്ല എന്നതായിരുന്നു യതിയുടെ നിലപാട് . പുരുഷന്റെ നിർവികാരമായ തത്വദർശനം പോലെയല്ല , എല്ലാറ്റിനോടും പ്രതികരിക്കുവാൻ കഴിയുന്ന സ്ത്രീയുടെ വിശുദ്ധമായ ഹൃദയം എന്നു യതി വ്യക്‌തമാക്കുന്നു . സ്ത്രീ പുരുഷന്മാർക്കിടയിൽ സ്വാഭാവികമായും ഭൈൗതികവും ആത്‌മീയവുമായ സ്വഭാവ വൈചിത്രങ്ങളെ ഗുരു വളരെ ഹൃദയ സ്പർശിയായി സീത നുറ്റാണ്ടുകളിലൂടെ യെന്ന പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .” തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കലാണ് ഒരു സത്യാന്വേഷിയുടെ ഏറ്റവും വലിയ പുണ്യം . വിശ്വാസത്തിനു പകരം വിശ്വാസവും സ്നേഹത്തിനു പകരം സ്നേഹവും തിരികെ നൽകുന്നതായിരുന്നു യതിയുടെ സത്യാന്വേഷണ രീതി .
നടരാജഗുരു വിന്റെ ഞാനിഷ്ടപ്പെടുന്ന ഒരു വാക്കുണ്ട് മൂല്യനവീകരണം . കാലഘട്ടത്തിനനുസരിച്ചു ആത്‌മീയതയെ മുല്യനവികാരണം ചെയ്തു പുതുക്കി അവതരിപ്പിക്കുവാൻ യതിക്കു കഴിഞ്ഞിട്ടുണ്ട് എന്നുള്ളി ടത്തു യതിയുടെ ചിന്തയും ദർശനവും എന്നും വേറിട്ടുതന്നെ നിൽക്കും . ശരി തെറ്റുകൾ എന്നും സാപേക്ഷികമാണല്ലോ. അപൂർണ്ണതയിൽ നിന്നും അപൂർണ്ണ തയിലേക്കുള്ള യാത്രയാണല്ലോ എനിക്കും നിങ്ങൾക്കും ജീവിതം... കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പാണല്ലോ ജീവിതം .. സ്വാതന്ത്യം ഒരു മഴപോലെ എന്നിൽ പെയ്തു തുടങ്ങിയ കാലം മുതൽ, അരുതുകളുടെ നോവു കളുടെ കാരമുള്ളുകൊണ്ട് വേലികെട്ടിയിട്ടും ഞാനിങ്ങനെ ചിരിച്ചുകൊണ്ട് ഇപ്പോഴും നിൽക്കുന്നത് , എന്നിലെ സ്ത്രീത്വം ഇപ്പോഴു മിങ്ങനെ നിളങ്ങി നിൽക്കുന്നതും , പ്രിയ സൈൗഹൃദയമേ , അവിടുത്തെ ബോധിവൃക്ഷച്ചുവട്ടിൽ തണൽ പറ്റി എന്റെ ബാല്യ കൈൗമാര യൈൗവ്വനങ്ങൾക്ക് അങ്ങ് നിലാവേകിയതുകൊണ്ട് മാത്രമാണ് . ..ആ നിലാ മഴ അന്നത്തെ പോലെ സുഗന്ധം പരത്തി ഇന്നുമെന്നിൽ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ..
സൗഹൃദത്തിന്റെ വേനലും മഴയും അറിഞ്ഞാസ്വദിച്ച യാത്രയിൽ എപ്പോഴോ ഞാനും പ്രണയത്തിലായി …എനിക്ക് എന്നിലെ പ്രണയവും സൈൗഹൃദവും പരസ്പരം വേർതിരിക്കാനാവാത്ത ഭാവാന്തരങ്ങളാണ് . ആകാശത്തോളം ഉയർന്നു നിൽക്കുന്ന അവിടുത്തെ വ്യക്തിത്വത്തിന്റെ മുൻപിൽ ഞാനെത്ര നിസാരെയെന്നു തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഈ കുത്തിക്കുറിക്കൽ ..ഓർമ്മകളുടെ സൂര്യകിരണങ്ങൾ ഒരു ചെറുപുഞ്ചിരിയായി എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു . ആ ഭൂതകാലകുളിർ പിന്നെയും പിന്നെയും എന്റെ സ്വപ്നങ്ങൾക്ക് മേൽ നിറം ചാർത്തുന്നു അതായിരിക്കുമോ രണ്ടു തുള്ളി കണ്ണു നീരായി എന്റെ കവിളിലേക്ക് ഒലിച്ചു വന്നത് …
റൂമി പറഞ്ഞതേ പറയാനുള്ളു ; “പ്രിയപ്പെട്ടവനേ , നീ കാലമർത്തുന്നിടം.കരുത്തായി തിരുന്നു . അവിടെ എന്നെയും ചേർക്കുക..!!

ഗീത രാജീവ്

