PRAVASI

കേരളാ കോൺഗ്രസ് കരുത്ത് തെളിയിക്കും : പ്രവാസി കേരള കോൺഗ്രസ് കൺവീനർ സണ്ണി വള്ളിക്കളം

Blog Image

ചിക്കാഗോ: മെയ് നാലിന് നടക്കുന്ന കേരള നിയമസഭ വിധി നിർണ്ണയത്തിൽ കേരള കോൺഗ്രസ് അതിൻ്റെ ശക്തി തെളിയിക്കുക തന്നെ ചെയ്യുമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ( ജോസഫ് ) കൺവീനർ  സണ്ണി വള്ളിക്കളം അഭിപ്രായപ്പെട്ടു. ടീം യു ഡി എഫ് കേരളത്തിൽ വൻപിച്ച മുന്നേറ്റം നടത്തുമ്പോൾ കേരളാ കോൺഗ്രസ് ഉന്നത വിജയവുമായി ടീം യു ഡി എഫിനൊപ്പം ഉണ്ടാകും. ഇത്തവണ 8 സീറ്റിൽ കേരളാ കോൺഗ്രസ് മത്സരിക്കുമ്പോൾ മുഴുവൻ സീറ്റിലും ജയസാധ്യത കാണുന്നു. അത്രത്തോളം മികച്ച പ്രകടനമാണ് ടീം യു ഡി എഫിനൊപ്പം കേരളാ കോൺഗ്രസും കാഴ്ച വെച്ചത് . 

കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിക്കുവാൻ കേരളത്തിലെ ജനങ്ങൾ ഒരേ മനസ്സോടെ രംഗത്തിറങ്ങി. ടീം യു ഡി എഫിനൊപ്പം അണിനിരന്ന ജനങ്ങൾക്കുള്ള സമ്മാനമായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. സർവ്വ മേഖലയിലും ഉണ്ടായ തകർച്ചയ്ക്ക് പരിഹാരമായി ടീം യു ഡി എഫിൻ്റെ നേതൃത്വത്തിനെ ജനങ്ങൾ അംഗീകരിക്കുന്ന സുദിനമാണ് മെയ് നാല് എന്ന് അദ്ദേഹം പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.