PRAVASI

ക്ലിഫ്റ്റൺ സെയിൻറ് ഗ്രിഗോറിയോസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

Blog Image

ക്ലിഫ്ടൺ (ന്യൂജേഴ്‌സി): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ്  രജിസ്ട്രേഷൻ 2024 ഫെബ്രുവരി 2 ഞായറാഴ്ച ക്ലിഫ്ടൺ സെയിൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു ടീം  ഫെബ്രുവരി 2 ന് പള്ളി സന്ദർശിച്ചു. ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജെയ്‌സി ജോൺ (സുവനീർ എഡിറ്റർ), ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), ഐറിൻ ജോർജ് (ഫിനാൻസ് കമ്മിറ്റി) എന്നിവരായിരുന്നു സംഘത്തിൽ.
വികാരി വെരി റവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്‌കോപ്പ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് കോൺഫറൻസിനായുള്ള രജിസ്ട്രേഷന് തുടക്കം കുറിക്കുന്നതിന്  ഒരു ഹ്രസ്വ യോഗം ചേർന്നു. രഞ്ജിത്ത് മാത്യു (ഇടവക  സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ജയ്‌സൺ തോമസ് കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രഭാഷകർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവെക്കുകയും എല്ലാവരേയും എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും, ലേഖനങ്ങൾ,  പരസ്യങ്ങൾ,  ആശംസകൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്ഷനുകളെയും  കുറിച്ച് ജെയ്‌സി ജോൺ സംസാരിച്ചു.
സ്പോൺസർഷിപ്പ് അവസരങ്ങളെയും അതിന്റെ നേട്ടങ്ങളെയും കുറിച്ച് ലിസ് പോത്തൻ വിശദീകരിച്ചു.
കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന  ടാലന്റ് നൈറ്റ് ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാം ആയതിനാൽ മുൻകൂട്ടി തയ്യാറാവാൻ ഐറിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.
രജിസ്ട്രേഷനും സ്പോൺസർഷിപ്പും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ നൽകുന്ന ഫാമിലി & യൂത്ത് കോൺഫറൻസ് വെബ്‌സൈറ്റ് സന്ദർശിക്കാൻ ജെയ്‌സൺ തോമസ് എല്ലാവരോടും അഭ്യർത്ഥിച്ചു. വികാരിയും  ഇടവകാംഗങ്ങളും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
അനുഗ്രഹീതവും പ്രബുദ്ധവുമായ ഒരു അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് വികാരി യോഗം അവസാനിപ്പിച്ചു.
പിന്നീട് ഫെലോഷിപ്പ് സമയത്തും ഇടവകയിലെ നിരവധി അംഗങ്ങൾ സ്പോൺസർഷിപ്പുകൾ, സംഭാവനകൾ, രജിസ്ട്രേഷനുകൾ എന്നിവയിലൂടെ  പിന്തുണ വാഗ്ദാനം ചെയ്തു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.