PRAVASI

എന്റെ മകളെ അവർ അഭിനയിപ്പിക്കാൻ കൊണ്ടുപോയി എന്ന് കരുതി ;മൊണാലിസയുടെ പിതാവ്

Blog Image

കുംഭമേളയിലെ വൈറൽ പെൺകുട്ടി എന്ന പേരിൽ സോഷ്യൽ മീഡിയ സെൻസേഷനായ മൊണാലിസ ഭോസ്‌ലെയുടെ പിതാവ്, കാമുകനും നടനും മോഡലുമായ ഫർമാൻ ഖാനുമായി മകൾ പെട്ടെന്ന് വിവാഹിതയായ സംഭവത്തിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഭിനയിക്കാനായി ആളുകൾ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാൽ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവൾ വിവാഹം കഴിച്ചതായി കണ്ടെത്തിയതായും ദുഃഖിതനായ പിതാവ് പറഞ്ഞു.
വീഡിയോയിൽ പറയുന്നത് പ്രകാരം, ഇത്തരമൊരു സാഹചര്യത്തിൽ മകൾ വിവാഹിതയാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. അഭിനയത്തെക്കുറിച്ചും, കുടുംബത്തിനും തങ്ങളുടെ സമൂഹത്തിനും അംഗീകാരം നൽകുന്ന അവസരങ്ങളെക്കുറിച്ചും സംസാരിച്ചതിനാൽ തന്നെ സമീപിക്കുന്നവരെ താൻ വിശ്വസിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.


"അഭിനയിക്കാനും ഞങ്ങൾക്കും ഞങ്ങളുടെ സമൂഹത്തിനും പ്രശസ്തി ഉണ്ടാക്കാനും വേണ്ടിയാണ് അവർ അവളെ കൊണ്ടുപോയതെന്ന് ഞാൻ കരുതി. പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചു," അദ്ദേഹം വീഡിയോയിൽ പറയുന്നു.ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയാണ് 'ദി ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിൽ മൊണാലിസയെ പ്രധാന നടിയാക്കിയത്. പ്രയാഗ്‌രാജിൽ കുംഭമേളയ്ക്കിടെ ഈ സിനിമയുമായി ബന്ധപ്പെട്ട ടീസറുകൾ പുറത്തിറങ്ങിയതായി റിപ്പോർട്ടുണ്ട്. തെലുങ്ക് ചിത്രമായ ലൈഫും, നാഗമ്മ എന്ന മലയാള ചിത്രവും കൂടി മൊണാലിസ ഒപ്പുവച്ചതായി പറയപ്പെടുന്നു. ഇതിൽ മലയാള സിനിമയുടെ ഷൂട്ടിങിനിടെയാണ് അവർ ഫർമാൻ ഖാനെ കാണുന്നതും, പരിചയപ്പെടുന്നതും, പ്രണയത്തിലാവുന്നതും

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.