ചിക്കാഗോ: ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 23-ന് ഞായറാഴ്ച വൈകുന്നേരം ആറിന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍വെച്ച് നടത്തപ്പെടുന്നതാണ്.
വനിതകള്‍ക്കായി ആര്‍ച്ച അജയ് വെല്‍നെസ് ക്ലാസ് നടത്തും. കുക്കിംഗ് ക്ലാസ്, ഗെയിംസ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് നടത്തപ്പെടുക. ചിക്കാഗോയിലെ എല്ലാ വനിതകളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, കുക്കിംഗ് ക്ലാസ് തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിമന്‍സ് ഫോറം കമ്മിറ്റി ഇതിനോടകം രൂപരേഖ തയാറാക്കിയിട്ടുണ്ട്.
വിമന്‍സ് ഫോറം ചെയര്‍ ഡോ. റോസ് വടകര, വൈസ് ചെയര്‍ ഡോ. സിബിള്‍ ഫിലിപ്പ്, സെക്രട്ടറി ശാന്തി ജെയ്സന്‍, ജോയിന്‍റ് സെക്രട്ടറി ലിന്‍റാ ജോസ്, ട്രഷറര്‍ ജോയിസ് ചെറിയാന്‍, ജോയിന്‍റ് ട്രഷറര്‍ ലിസി പീറ്റേഴ്സ്, വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ആഗ്നസ് മാത്യു, കള്‍ച്ചറള്‍ കമ്മിറ്റി ചെയര്‍ സാറാ അനില്‍, കോ-ഓര്‍ഡിനേറ്റര്‍ ഷാന മോഹന്‍, നിശാന്ത് ആചാരി, സിനില്‍ ഫിലിപ്പ്, കോ-ഓര്‍ഡിനേറ്റര്‍ ഷൈനി ഹരിദാസ്, കമ്മിറ്റി അംഗങ്ങളായ ജില്‍ബി സുഭാഷ്, ഫിലോമിന കുരിശുങ്കല്‍, ബീന ജോര്‍ജ്, ഡെല്‍സി മാത്യു, ജിനു ജോസ്, ജോര്‍ളി തരിയത്ത്, ഡയാന സ്കറിയ എന്നിവരടങ്ങുന്ന കമ്മിറ്റി വനിതാദിനാഘോഷത്തിന് നേതൃത്വം നല്‍കും.
ഫോമാ സെന്‍ട്രല്‍ റീജിയന്‍ പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചെയര്‍ ആന്‍റോ കവലയ്ക്കല്‍, സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ട്രഷറര്‍ രാജന്‍ തലവടി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം എന്നിവരടങ്ങുന്ന ഭരണസമിതി പരിപാടിക്ക് എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. വനിതാ ദിനാഘോഷ പരിപാടിയിലേക്ക് എല്ലാ വനിതകളേയും സംഘാടകസമിതി സ്വാഗതം ചെയ്യുന്നു.






