ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച പുന്നത്തുറ സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ഇടവകാംഗം ജോൺ ചേന്നാട്ടിൻ്റെ (73 ) സംസ്ക്കാര ചടങ്ങുകൾ മാർച്ച് 6 ന് വ്യാഴാഴ്ച നടത്തപ്പെടും.
ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ( 6400 W Fuqua Street , Missouri City , TX 77489 ) രാവിലെ 7. 30 മുതൽ 9 മണി വരെ പൊതു ദർശനം. തുടർന്ന് ദിവ്യബലിയും, പ്രാർത്ഥനാ ശുശ്രൂഷകളും. സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 310 N. Main St, Pearland, TX 77581) സംസ്കാരം നടക്കും.
ഭാര്യ തങ്കമ്മ ജോൺ ഇടക്കോലി വഞ്ചിന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: തഗീഷ് ജോൺ ചേന്നാട്ട് ( ഹൂസ്റ്റൺ ), ഫിനി ജോൺ ചേന്നാട്ട് ( ഹൂസ്റ്റൺ ).
മരുമക്കൾ : ജിൻസി മാക്കീൽ , ലീന ഫിനി .
കൊച്ചുമക്കൾ: ഡേവിഡ്, സാറ.
സഹോദരങ്ങൾ :പരേതരായ അന്നമ്മ മേക്കാട്ടിൽ,തോമസ് ചേന്നാട്ട് ,അബ്രഹാം ചേന്നാട്ട് ,മറിയക്കുട്ടി തെങ്ങനാട്ട് .

ജോൺ ചേന്നാട്ട്

