LITERATURE

കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നവർ ( ഗെഹീനയിലെ വിലാപങ്ങൾ )

Blog Image

കണ്ടും പരിചയിച്ചും സ്നേഹിച്ചും ബഹുമാനിച്ചു മനസ്സിൽ സൂക്ഷിച്ചിരുന്ന വൈദീകരെ എന്നെ നഷ്ടമായിരിക്കുന്നു വർഷങ്ങളിലൂടെ .
ഈശോസഭാംഗമായിരുന്ന എം വി ജോസഫ് അച്ചൻ . പ്രശസ്തനായ വിദ്യാഭ്യാസ വിചിഷണനും ബാസ്കറ്റ് ബോൾ കളിയുടെ ആചാര്യനുമായിരുന്ന അച്ചൻ , ഒരുകാലത്തു ഉഴപ്പനായി നടന്ന ഈ ലേഖകനെ , അദ്ദേഹത്തിന്റെ താല്പര്യപ്രകാരം മറ്റൊരു ബോര്ഡിങ്ങിലേക്കു മാറ്റി പുതിയൊരു സാഹചര്യത്തിലേക്ക് . ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കുന്നതിനായിരുന്നു അദ്ദേഹം ശ്രമിച്ചതു് .


“According to Shiva, life is in the end about fixing holes. Shiva didn't speak in metaphors. fixing holes is precisely what he did. Still, it's an apt metaphor for our profession. But there's another kind of hole, and that is the wound that divides family. Sometimes this wound occurs at the moment of birth, sometimes it happens later. We are all fixing what is broken. It is the task of a lifetime. We'll leave much unfinished for the next generation.”

― Dr. Abraham Verghese, quote from Cutting for Stone

Life is in the end , about fixing problems , identifying it before it becomes real issues ഈസ് ദി അൾട്ടിമേറ്റ് ചലഞ്ച് .

ജൂലൈ തേർഡ് ; സിറോമലബാർ സഭക്ക് നിർണായകമായ ഒരു ദിവസമായി മാറാൻ പോകുന്നു . ലേഖകൻ സാധാരണ ഒരു വിശ്വാസി . അപ്പനുമമ്മയും മനസ്സിൽ ഓതി തന്ന വിശ്വാസമന്ത്രങ്ങൾ , നിരന്തരമായി പള്ളിയിൽ നിന്നും ലഭിച്ച മാർഗനിർദേശങ്ങൾ , എല്ലാം നഷ്ടപ്പെടാൻ പോകുന്നു ചിലരുടെയൊക്കെ വാശിയും
അഹംഭാവവും കൊണ്ട് . ഇതിനകം നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു പള്ളിയെക്കുറിച്ചും പട്ടക്കാരെക്കുറിച്ചുമുള്ള സ്നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായിരുന്ന ധാരണകൾ , ചിലരോടെങ്കിലും . ഒരു പക്ഷെ കുറ്റം ലേഖകന്റേതായിരിക്കാം .

കണ്ടും പരിചയിച്ചും സ്നേഹിച്ചും ബഹുമാനിച്ചു മനസ്സിൽ സൂക്ഷിച്ചിരുന്ന വൈദീകരെ എന്നെ നഷ്ടമായിരിക്കുന്നു വർഷങ്ങളിലൂടെ .
ഈശോസഭാംഗമായിരുന്ന എം വി ജോസഫ് അച്ചൻ . പ്രശസ്തനായ വിദ്യാഭ്യാസ വിചിഷണനും ബാസ്കറ്റ് ബോൾ കളിയുടെ ആചാര്യനുമായിരുന്ന അച്ചൻ , ഒരുകാലത്തു ഉഴപ്പനായി നടന്ന ഈ ലേഖകനെ , അദ്ദേഹത്തിന്റെ താല്പര്യപ്രകാരം മറ്റൊരു ബോര്ഡിങ്ങിലേക്കു മാറ്റി പുതിയൊരു സാഹചര്യത്തിലേക്ക് . ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കുന്നതിനായിരുന്നു അദ്ദേഹം ശ്രമിച്ചതു് .

മന്നാനം സൈന്റ്റ് എഫ്രേയിംസിലെ കണക്ക്‌ അദ്ധ്യാപകനായിരുന്ന , കാണുമ്പൊൾ ഒക്കെയും “ അദ്ദേഹമൊരു പുണ്യവാളൻ അകാൻ പ്രാർത്ഥിക്കേണമെന്നു “ സ്നേഹപൂർവം ആവശ്യപ്പെട്ടിരുന്ന മറ്റൊരു വൈദീകനും .

മറ്റൊരവസരത്തിൽ ഹോസ്റ്റലിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ , അവിടെയും എത്തിയിരുന്നു വേറിട്ടൊരു വൈദീകൻ രക്ഷക്കായി . പിൽക്കാലത്തു കോളേജ് പ്രിൻസിപ്പലായി ഉയർന്നു , ഏറ്റവും അവസാനം ഒരു രൂപത അധ്യകഷനുമായിത്തീർന്ന വലിയോരു മനുക്ഷ്യസ്നേഹി . അദ്ദേഹമായിരുന്നു തന്നെ ചാക്കോള കോളനിയിലെ പ്രൊഫസറുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിപ്പിച്ചു ഡിഗ്രി പൂർത്തിയാക്കാൻ സഹായിച്ചതെന്ന് കൗതുകത്തോടെ ഇപ്പോഴും ഓർക്കുന്നു .

കയ്യൊപ്പ് കിട്ടിയവർ

ഇന്ന് കാണുന്ന വൈദീകരും അൽമായരും !
ശ്ളീഹന്മാരുടെ കൈയൊപ്പുകിട്ടിയെന്ന് അവകാശപ്പെടുന്ന ചിലരെങ്കിലും ‘
മുഷ്ടിചുരുട്ടി മാർപ്പാപ്പയുടെ പ്രധിനിധിയോട് കയർക്കുന്ന , അതും നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ , ഇവർ പുരോഹിതരോ ? .

അധികാരവും പണവും പ്രശസ്തിയും കാമത്തിന്റെ ഉത്തേജക മരുന്നായി പണ്ടൊക്കെ സമുദായത്തിലെ പ്രമുഖരെയും രാഷ്ട്രീയക്കാരെയും ബിസിനസ്സ് മാഗ്നറ്റുകളെയും പിഴപ്പിച്ചിരുന്നെങ്കിൽ ഇന്ന് ചുരുക്കമായെങ്കിലും ചുരുക്കം ചില മതപുരോഹിതന്മാരെ പോലും
ഇത് ബാധിച്ചിരിക്കുന്നു . ആപ്പിൾ കുട്ടയിലെ മോശമായൊരു ആപ്പിൾ പഴത്തെപ്പോലെ ഇവർ ക്രമേണ മൊത്തമായി നശിപ്പിക്കുന്നു മറ്റെല്ലാവരെയും . കൃത്യമായി പറഞ്ഞാൽ തുടക്കത്തിലേ എടുത്തുകളയാമായിരുന്ന ചുരുക്കം ചില ബാഡ് ആസ് ആപ്പിളുകൾ .

സ്വീകരണങ്ങളും പ്രശംസകൾക്കും വേണ്ടി സ്വന്തം ഉത്തരവാദിത്വങ്ങളും കടമകളും മറന്നു , മറ്റുള്ളവർക്കു മാതൃകയാവേണ്ടവർ സഭാനേതൃത്വത്തെത്തന്നെ പലപ്പോഴും തള്ളിപ്പറയുന്നു .

ഇവിടെ ഇരുപക്ഷവും തെറ്റുകാർ

ഇവിടെ ഞാൻ ഇരുപക്ഷങ്ങളെയും പഴിചാരുന്നു . വേണ്ടിയിരുന്നില്ല ഇത്രയും വേണ്ടിയിരുന്നില്ല നിങ്ങളുടെ ആരാധനാക്രമങ്ങളുടെ മറവിൽ നടക്കുന്ന ഭിന്നതകളും വഴക്കുകളും .

നിങ്ങളുടെ ധാർഷ്ട്യത്തിനു വിലകൊടുക്കേണ്ടി വന്നത് ഞങ്ങൾ സാധാരണക്കാർ . ഞായറാഴ്ച്ചകുർബാനപോലും നിക്ഷേധിക്കപ്പെട്ടിരിക്കുന്നു , മഹറോൻ ചൊല്ലിയും തെമ്മാടിക്കുഴിയിൽ അടക്കാനും മാത്രമായി വിധിക്കപ്പെട്ടവർ . നിങ്ങൾ ചിലരെങ്കിലും അഹംഭാവത്തോടു,
നിങ്ങളുടെ കൈവെള്ളയിൽ ഉണ്ടെന്നു ഭാവിക്കുന്ന എന്നാൽ ഈശോയുടെ സാന്നിധ്യമില്ലാത്ത അരുളിക്കയുടെ പുറകെ കോമാളിവേഷങ്ങൾ കെട്ടിയാടാൻ , അതിനു മാത്രം പാവമീഅല്മായർ .
ജെറുസലേം നഗരിയിലേക്ക് കഴുതപ്പുറത്തു കയറി , കുരുത്തോലകളുടെ അലകളിലൂടെ പ്രവേശിച്ച ആ തച്ചന്റെ മകനെ നിങ്ങൾ എന്നെ മറന്നു .
നിറമുള്ള വേഷങ്ങൾ അണിഞ്ഞു ആനയുടെയും അമ്പാരിയുടെയും അകമ്പടിയുമില്ലാതെ , താലപ്പൊലിയും ചെണ്ടമേളവുമില്ലാതെ ഇന്ന് മേലധ്യക്ഷന്മാർക് ദേവാലയങ്ങളിൽ പ്രവേശിക്കാൻ കുഞ്ഞാടുകൾ സമ്മതിക്കുന്നില്ല . നിങ്ങളോട്ട് എതിർക്കുന്നുമില്ല . കോടികൾ മുടക്കി നഗരവീഥിയിലൂടെ സ്വീകരണങ്ങൾ , അവസാനം യാചകർക്കായി അന്നദാനവും .
ഡൽഹിയിൽ നടത്തിയ നോട്ടുമാല സ്വീകരണം , അവസാനം അതെ നോട്ടുകൾ കൊണ്ട് കഴുത്തിറിക്കിയ ചതിയൻ ചന്തുമാർ .

മുറിവേറ്റു വിഭജിക്കപ്പെട്ട കുടുംബബന്ധങ്ങൾ

ഞങ്ങളുടെ കുടുംബബന്ധങ്ങളിലും വിള്ളലുകൾ . രൂപതാതിർത്തികൾക്കുള്ളിൽ വേലികെട്ടി നിർത്തപ്പെട്ടിരിക്കുന്നു , ഒരുകാലത്തു നിങ്ങൾക്കുവേണ്ടി മുട്ടിലിഴഞ്ഞും മൈലുകൾ താണ്ടിയും , അല്മയകൂട്ടം നടത്തിയ സഹനസമരങ്ങളിൽ പങ്കെടുത്തവർ ഞങ്ങൾ .
ഓർക്കുന്നുണ്ടോ നമ്മുടെ പള്ളിപ്പെരുന്നാളുകൾ , പ്രദിക്ഷണത്തിനൊപ്പം , ചുട്ടുപഴുത്ത ചരൽ മണ്ണിലൂടെ നഗ്ദ്ധപാദരായി മൂട്ടിൽ ഇഴഞ്ഞ നമ്മുടെ അമ്മമാർ , പള്ളിക്കു ചുറ്റും ശയനപ്രദിക്ഷണം നടത്തിയ കുറെ അപ്പന്മാരും .

വർഷങ്ങൾ കടന്നുപോയിട്ടും

ഏകദേശം 24 വർഷങ്ങൾ ഇതിനകം കഴിഞ്ഞുപോയിരിക്കുന്നു സിറോമലബാർ സഭയിലെ
ആരാധനാക്രമങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന
ഇടയന്മാർ തമ്മിലുള്ള ഭിന്നതകൾ മറ നീക്കി പുറത്തുവരാൻ തുടങ്ങിയിട്ട് .
അവരിൽ ചിലരൊക്കെ സ്വകാര്യലാഭത്തിനായി ചിലപ്പോഴെങ്കിലും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളെ ഉപയോഗിച്ചുവെന്ന് ലേഖകൻ കരുതുന്നു .

പിതാക്കന്മാർ രൂപതയുടെ കാര്യങ്ങളിൽ പൂർണമായും ശ്രെദ്ധ കേന്ദ്രികരിക്കാതെ ആരാധന ക്രമങ്ങളുടെ പിറകെനടന്നപ്പോൾ , ഇടയന്മാരും കുഞ്ഞാടുകളും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അകലുന്നതവർ അറിഞ്ഞില്ല പലപ്പോഴും .
കരിസ്മാറ്റിക് ധ്യാനക്കാരും അഭിനവ സൈന്റ്റ് അഗസ്റിൻമാരും അക്വിനാസുമാരുമൊക്കെ ബൈബിളിലെ വരികൾക്ക് പുതുപുത്തൻ വ്യാഖ്യാനങ്ങൾ നൽകി പ്രശസ്തരായി .
പാപങ്ങൾക്കും പാപബോധങ്ങൾക്കുമിവർ അവധി കൊടുത്തു ഈ അഭിനവ അഗസ്റ്റിനും അക്ക്യുവിനസുമൊക്കെ .

തമ്പ്രാനുംഅടിയാന്മാരുമൊക്ക കക്കാനും മോഷ്ടിക്കാനും തുടങ്ങി . എത്ര കട്ടാലും മോഷ്ടിച്ചാലും കൊന്നാലും വ്യഭിചരിച്ചാലും ഏതെങ്കിലുമൊരു ധ്യാന കേന്ദ്രത്തിൽ മൂന്നുദിവസം താമസിച്ചു അലറി പ്രാർത്ഥിച്ചാൽ എല്ലാം മാഞ്ഞുപോകുമെന്ന ഒരു ധാരണ .

കേൾക്കാൻ സുഖമുള്ള , പലപ്പോഴും അല്പം അശ്ലീലച്ചുവയുള്ള നോൺ വെജിറ്റേറിയൻ തമാശകൾ പറഞ്ഞവർ കുഞ്ഞാടുകളെ മയക്കിയെടുത്തു . സൈക്കോസൊമാറ്റിക് അസുഖങ്ങളെ സൈക്കോളജി ഉപയോഗിച്ചവർ
മാറ്റിയെന്നവർ വിശ്വസിപ്പിച്ചു .

90 ശതമാനം അസുഖങ്ങളും ഉപബോധമനസ്സിലെ താളപ്പിഴകളുടെ പ്രതിഫലനമാണെന്നു വൈദ്യശാസ്ത്രം എന്നെ മനസ്സിലാക്കിയിരുന്നു . ഇവിടെയാണ് പലപ്പോഴും ഹല്ലെലുയ്യ വിളികളുടെ ആരവത്തിൽ എല്ലാം മറക്കുന്ന കുഞ്ഞാടുകൾ രോഗവിമുക്തരാകുന്നത് .
ശരിയാണ് , ആരവങ്ങളിലൂടെ അസുഖങ്ങൾ മാറുന്നുണ്ട്‌ . സ്വാഗതം ചെയ്യുന്നു , പക്ഷെ ദൈവത്തെ മറന്നു , ധ്യാനഗുരുക്കന്മാർ ആൾദൈവങ്ങളാകുമ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് .

പക്ഷെ ഇവരിൽ പലരുടെയും ഉദ്ദേശശുദ്ധി തുടക്കത്തിൽ നല്ലതായിരുന്നെങ്കിലും , അധികാരവും പ്രശസ്തിയും ചുരുക്കം ചിലരെയെങ്കിലും പുഴുക്കുത്തുകളാക്കി . എത്രയോ ഉദാഹരണങ്ങൾ നന്മുടെ മുൻപിൽ . ആരെയും പേരെടുത്തുപറയുന്നില്ല . നിങ്ങൾക്കറിയാം ഇവരിൽ പലരെയും .

ആൽമാവ് നഷ്ടപ്പെട്ടവർ , ഹൃദത്തിനു മുറിവേറ്റവർ , . മറ്റാരെങ്കിലുമൊക്കെ അവരെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നു കുടുംബജീവിതത്തിൽ നിന്നും
പലവിധ കാരണങ്ങൾ കൊണ്ട് . തുടക്കത്തിൽ സ്ത്രീകളിൽ സ്വന്തം അമ്മയെയും പെങ്ങമ്മാരേയും മാത്രം കണ്ടിരുന്നവർ , ചിലപ്പോഴെങ്കിലും മാറിചിന്തിക്കാൻ തുടങ്ങി . ആൺപെൺ ബന്ധങ്ങളെ മനസ്സിലാക്കാൻ കഴിയാത്തവർ , എല്ലാവരും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല , പക്ഷെ ചുരുക്കം ചിലരെങ്കിലും മേല്പറഞ്ഞ കാരണങ്ങൾ കൊണ്ട് വൈദീകവൃത്തി തിരഞ്ഞെടുത്തവർ . ഇവരിൽ നിന്നല്ലേ നിങ്ങളിൽ ചിലരെങ്കിലും മെത്രാനും മേല്പട്ടക്കാരുമൊക്കെ ആയതു . അങ്ങനെയുള്ള ആത്‌മാവ്‌ നഷ്ടപെട്ടവരല്ലേ റോമിന്റെ പ്രതിനിധിയെ ആക്ഷേപിച്ചു തിരിച്ചയച്ചത് .

സ്വന്തം തെറ്റുകൾ മറക്കാൻ പുകമറകൾ സൃഷ്ടിച്ചപ്പോൾ , അധികാരികളോട് അനുസരണക്കേടു കാണിക്കാൻ തുടങ്ങി ചിലരെങ്കിലും . തെറ്റിനെ തെറ്റ് കൊണ്ട് മറക്കാൻ തുടങ്ങിയത് സ്വാഭാവികം .

വെറുമൊരു ആരാധനാക്രമത്തോടുള്ള വിരോധമല്ല ഇന്നത്തെ സഭാവാഴക്കുകൾക്കു കാരണമെന്നു സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാകും .
അധികാരത്തിനു വേണ്ടിയുള്ള ദുര്മോഹങ്ങൾ ഇവരിൽ പലർക്കും .

ഒരാളെ പുകച്ചുപുറത്തുചാടിച്ചാൽ തങ്ങൾക്കു ലഭിക്കാവുന്ന ലാഭവിഹിതങ്ങൾ . എല്ലാ മുന്നുമാസങ്ങളിലും നടക്കുന്ന സുന്നഹദോസുകളിൽ വിശ്വാസം നഷപ്പെട്ടിരിക്കുന്നു മെത്രാന്മാർക്കും പട്ടക്കാർക്കും പൊതുജനങ്ങൾക്കും .

നമ്മിൽ പലരും പലപ്പോഴും ആഗ്രഹിക്കാറുണ്ട് , കാതലായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനു മുൻപ് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് ? തീരുമാനങ്ങൾ എടുക്കുന്നതിനുമുന്പേ ആൽമപരിശോധനകൾ നടത്തിയിരുന്നുവോ , ഗുരുക്കന്മാരോടെങ്കിലും അഭിപ്രായം ആരാഞ്ഞിരുന്നോ ?


കട്ടിങ് ഫോർ സ്റ്റോൺ

എത്യോപിയയിൽ മലയാളി പേരന്റ്സിന് ജനിച്ചു വളർന്നു ഇന്ന് അമേരിക്കയിൽ ഡോക്ടറായി സേവനം ചെയ്യുന്ന ഡോക്ടർ എബ്രഹാം വർഗീസ് എഴുതിയ “ കട്ടിങ് ഫോർ സ്റ്റോൺ “ എന്ന ബെസ്റ് സെല്ലെർ നോവലിലെ ചിലഭാഗങ്ങൾ നേരത്തെ ഇതിന്റെ തുടക്കത്തിൽ . ഇദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇന്ന് അമേരിക്കൻ വായനക്കാർക്കു പ്രിയപ്പെട്ടവ .

ഗൂഗിളിൽ സെർച് ചെയ്താൽ ഡോക്ടർ വര്ഗീസിനെ നിങ്ങൾക്കു കൂടുതൽ പരിചയപ്പെടാം . വര്ഗീസിന്റെ ഈ പുസ്തകം എനിക്ക് വായിക്കാൻ സമ്മാനമായി തന്നത് ജൂത വർഗക്കാരനായ ഒരു ഒപ്താൽമോളജിസ്റ്റും . സാധാരണ ക്രിസ്മസ് സമ്മാനങ്ങളായ മുന്തിയ ഇനം വൈനും ആൾക്കഹോളിക്‌ സ്പിരിറ്റും , പ്രീ പെയ്ഡ് റെസ്റ്ററെന്റ് കാർഡുകളും അഡ്മിനിട്രേറ്ററുടെ ഓഫീസിലേക്ക് വരുമ്പോൾ , ഈ ജൂത ഡോക്ടർ നൽകിയ പുസ്തകം ഒരു പക്ഷെ ഞാൻ മലയാളി ആയതുകൊണ്ടും , കൂടാതെ കൊച്ചിയിലെ പഴയ ജൂത പള്ളിയെക്കുറിച്ചും അറുപതുകളുടെ മധ്യത്തിൽ കൊച്ചി കോര്പറേഷന് മേയറായിരുന്ന എസ്സ്‌ എ കോഡരെക്കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങളും , ഡോക്ടറുടെ മനസ്സിൽ പുസ്തകങ്ങളോടുള്ള എന്റെ താല്പര്യം മനസ്സിലാക്കിയതുമായിരിക്കാം കാരണങ്ങൾ .
പക്ഷെ ഇന്ന് ഞാൻ ഈ എബ്രഹാം വര്ഗീസിന്റെ പുസ്തകത്തെ നിങ്ങൾക്കു പരിചയപെടുത്തുവാനുള്ള ഒരു കാരണമുണ്ട് . ..

കട്ടിങ് ഓഫ് സ്റ്റോണിലെ മറ്റൊരു പാരഗ്രാഫ് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ :

വീ are all always fixing what is broken, fixing the holes in the 23 feet of guts , meaning surgeons- chest pain and pneumonia - meaning all patient care people.

ശാരീരിക ന്യൂനതകളെ ശസ്ര്തക്രിയയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്ടറെപ്പോലെയാവണം ഓരോ വൈദീകനും , വിശ്വാസികളുടെ ആൽമിയ ന്യൂനതകളെ പ്രാർത്ഥനയുടെയും ബലിയർപ്പണത്തിന്റെയും ശക്തിയിലൂടെ പരിഹരിക്കേണ്ടവർ ഓരോ സഭയുടെയും ഔദ്യോഗികമായി കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്ന ആരാധനാ ക്രമങ്ങൾ അംഗീകരിക്കാൻ തയ്യാറാവണം .

സെറിബ്രൽ സ്ട്രോക്ക് വന്ന ഒരു രോഗിക്ക് എറണാകുളത്തിന് മാത്രമുള്ള ഒരു ട്രീറ്റ്മെന്റ്
പ്രോട്ടോക്കോളും പാലായിലെ മെഡ്‌സിറ്റി ഹോസ്പിറ്റലിൽ മറ്റൊരു ട്രീറ്റ്മെന്റ് പ്രോട്ടോക്കോളും എന്ന് പറയുന്നതുപോലെയല്ലേ വിവിധങ്ങളായ ആരാധനാക്രമങ്ങൾ ?

പറയാതെ വയ്യ .ഒരു കുർബാനയുടെ ആരാധനാക്രമത്തിന്റെ പേരിൽ നിലനിന്നിരുന്ന തർക്കങ്ങളുടെ അവസാനം എറണാകുളം അതിരൂപതയൊഴികെ മറ്റെല്ലാ രൂപതകളും റോമിന്റെ തീരുമാനത്തോടൊപ്പെം .ശരികളും തെറ്റുകളും ഇരുഭാഗങ്ങളിലും കാണും . എങ്കിലും പരസ്പരം ഷെമിക്കാനും പൊറുക്കാനും, പരിശുദ്ധസിംഹാസനത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരുമായ ഒരുകൂട്ടം വൈദീകർ ഇന്ന് കവലച്ചട്ടമ്പിമാരെപോലെ താഴത്തുപിതാവിനെതിരെ കൈചൂണ്ടി ആക്രോശിക്കുന്ന ഏതോ ഒരുത്തന്റെ കൂടെ ഇന്ന് . വക്കിലും ജഡ്ജിയും എല്ലാ സത്യങ്ങളും കാറ്റിൽ പറത്തി പട്ടം പറപ്പിക്കുന്നിപ്പോൾ .


സാമ്പാറിൽ ഇടുന്ന , ഇടാത്ത അല്ലെങ്കിൽ കൂടിപോയ കായത്തിന്റെയോ പരിപ്പിന്റെയോ പേരിൽ കലഹിച്ചുതുടങ്ങി അവസാനം വിവാഹമോചനത്തിലെത്തുന്ന ദമ്പതിമാരെപോലെയായിരിക്കുന്നു ഇന്ന് സിറോമലബാർ സഭ . പറയാതെ വയ്യ .

സഭ വിശ്വാസികളുടെ ശരീരമാണെങ്കിൽ , ശരീരത്തിലെ എല്ലാ അവയവങ്ങളും ഒരുപോലെ സഹകരിച്ചു പ്രവർത്തിച്ചാൽ മാത്രമേ അതിനു സുഗമമായി നിലനിൽക്കാൻ കഴിയുകയുള്ളു .

ഇരുപത്തിമൂന്നു സ്വതന്ത്ര സഭകൾ ഇന്ന്ആകമാനകത്തോലിക്കാസഭയിലുണ്ട് . ഇവയയ്ക്കെല്ലാം ഓരോ ആരാധനാക്രമങ്ങളും , ഇനി രൂപത അടിസ്ഥാനത്തിൽ മറ്റൊരാധനാക്രമം കൂടെ വരണമെന്ന് വാശി പിടിക്കുന്നവർ മനസ്സിലാക്കുന്നില്ല
വാശിയും അനുസരണക്കേടും സ്വന്തം മക്കളിൽ നിന്നും പരസ്പരവും വിളിച്ചു വരുത്തുകയാണ് ചെയ്യുന്നതെന്ന് .
ലേഖകന്റെ അഭിപ്രായത്തിൽ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെയില്ലാതാക്കുകയാണ് നാമൊക്കെ ഇപ്പോൾ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ 

Related Posts