PRAVASI

വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ

Blog Image

വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിൽ നടക്കും.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ടിജി ജോർജ്, ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബു, പാസ്റ്റർ ഷിബു തോമസ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും.

ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബുവിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളുടെ ആത്മീയ ഉന്നമനം, കുടുംബബന്ധങ്ങളുടെ ദൃഢീകരണം, വിശ്വാസികളുടെ ഐക്യം എന്നിവ ലക്ഷ്യമിട്ടാണ് ജെനസിസ് കാനഡ മിനിസ്ട്രീസ് പ്രവർത്തിക്കുന്നത്. കുടുംബങ്ങളെയും സമൂഹങ്ങളെയും ആത്മീയമായി ശക്തിപ്പെടുത്തുന്നതിനൊപ്പം സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയെന്നതും മിനിസ്ട്രീസിന്റെ ലക്ഷ്യമാണ്.

ഡയറക്ടർമാരായ ഷെറി വർമ്മ, ജെഫിൻ തോമസ്, ലിംസൺ സീമോൻ, അനീഷ് തങ്കച്ചൻ എന്നിവർ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. ഫിന്നി രാജു ഹ്യൂസ്റ്റൺ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

ആരാധന, ദൈവവചന ശുശ്രൂഷകൾ, ആത്മീയ കൂട്ടായ്മകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സമ്മേളനം ക്രിസ്തീയ കുടുംബങ്ങളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനും പരസ്പരസ്നേഹവും ഐക്യവും വളർത്തുന്നതിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചു. മൂന്നു ദിവസത്തെ സമ്മേളനത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്: 778-321-9895.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.