PRAVASI

ഹൃദയപൂർവ്വം ചെങ്ങന്നൂരിനോട്... സജി ചെറിയാൻ

Blog Image

പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,
ചെങ്ങന്നൂരിന്റെ മണ്ണും മനസ്സും എനിക്ക് എന്നും കരുത്താണ്. സഖാവ് കെ.കെ. രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് 2018-ൽ നിങ്ങൾ എന്നെ ഏൽപ്പിച്ച നിങ്ങളുടെ ജനപ്രതിനിധി എന്ന ഉത്തരവാദിത്തം, കഴിഞ്ഞ എട്ടു വർഷമായി തികഞ്ഞ ആത്മാർത്ഥതയോടെ ഞാൻ നിർവ്വഹിച്ചു വരികയാണ്. 2021-ൽ നൽകിയ വർദ്ധിത ഭൂരിപക്ഷം നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തിന്റെ അടയാളമായിരുന്നു. ആ വിശ്വാസമാണ് കഴിഞ്ഞ കാലയളവിൽ നമ്മുടെ മണ്ഡലത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് പ്രേരണയും പിന്തുണയുമായത്.
അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന വിധം ഒരു 'ചെങ്ങന്നൂർ വികസന മാതൃക' കെട്ടിപ്പടുക്കാൻ നമുക്ക് സാധിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ യഥാർഥ്യമാക്കിയ രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയോളമുള്ള നമ്മുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്.
എന്നാൽ നമ്മുടെ സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്. തുടങ്ങിയ വികസന പദ്ധതികൾ പൂർത്തിയാക്കാനും, ചെങ്ങന്നൂരിനെ കേരളത്തിന്റെ വികസന ഭൂപടത്തിൽ ഒന്നാമതായി നിലനിർത്താനും ആ വികസനത്തുടർച്ച അനിവാര്യമാണ്. ചെങ്ങന്നൂരിനെ ഇനിയും മുന്നോട്ട് നയിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും സ്നേഹവായ്പുകളും ഞാൻ ഒരിക്കൽ കൂടി തേടുന്നു.
വരുന്ന ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'അരിവാൾ ചുറ്റിക നക്ഷത്രം' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി, ചെങ്ങന്നൂരിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനുള്ള ഈ യാത്രയിൽ എന്നോടൊപ്പം അണിചേരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
സജി ചെറിയാൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.