PRAVASI

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യം ഉടനടി പരിഗണിക്കില്ലെന്ന് കോടതി

Blog Image

ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. തിടുക്കത്തിൽ ജാമ്യപേക്ഷ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആരാഞ്ഞു. എന്താണ് ഈ കേസിന്റെ പ്രത്യേകത എന്ന് പ്രതിഭാഗത്തോട് ചോദിച്ച കോടതി, സാധാരണക്കാരായ മറ്റ് പ്രതികളുടെ ജാമ്യപേക്ഷ പോലെ മാത്രമേ ഇതും പരിഗണിക്കാൻ കഴിയൂവെന്ന് നിലപാട് വ്യക്തമാക്കി.

അതേസമയം, പൊതുവേദികളിൽ പരാമർശങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണൻ പ്രതിഭാഗത്തെ ഓർമിപ്പിച്ചു. മോശം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബിക്ക് വേണ്ടി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയ സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ള കോടതിയിൽ ബോധിപ്പിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ജാമ്യ കാര്യത്തിൽ പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.അതേസമയം പരാതിക്കാരിയായ ഹണി റോസിനെതിരായ പരാമർശങ്ങളും ജാമ്യാപേക്ഷയിലുണ്ട്. മികച്ച നടിയായോ ഗായികയായോ മറ്റേതെങ്കിലും തരത്തിലുള്ള പ്രഫഷണൽ ആയോ പരാതിക്കാരിയെ ആരും പരിഗണിച്ചിട്ടില്ല. ഏതെങ്കിലും വിധത്തിൽ അസാമാന്യ മികവുണ്ടെന്നും ആരും അവകാശപ്പെടില്ല. സെൽഫ് പ്രമോഷൻ കൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുള്ള ജനകീയത മാത്രമാണ് അവർക്കുള്ളത്. അങ്ങനെയുള്ള ഒരാളെക്കുറിച്ച് പലരും പലവിധത്തിൽ അഭിപ്രായം പറഞ്ഞേക്കാമെന്നും തനിക്കതിൽ ഉത്തരവാദിത്തമില്ല എന്നും വിശദീകരിച്ചാണ് ബോബി ചെമ്മണൂരിൻ്റെ ജാമ്യാപേക്ഷ.ജാമ്യാപേക്ഷക്ക് അടിയന്തര സ്വഭാവമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ഉടനെങ്ങും ബോബിക്ക് ആശ്വാസത്തിന് വകയുണ്ടാകില്ലെന്ന് ഉറപ്പായി.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.