PRAVASI

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

Blog Image

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.

തിരുക്കർമ്മങ്ങളുടെ സമയക്രമം

ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. രാവിലെ 10:30-ന് ഇംഗ്ലീഷിലും വൈകുന്നേരം 7:30-ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.

പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും തിരുക്കർമ്മങ്ങൾ നടക്കും. തിരുക്കർമ്മങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9:30-ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമ്മങ്ങളും നടക്കും. വൈകുന്നേരം 5:45-ന് മലയാളത്തിൽ കുരിശിന്റെ വഴിയും തുടര്‍ന്ന് 7:00-ന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.

വിശുദ്ധ ശനി (ഏപ്രിൽ 4): ശനിയാഴ്ച രാവിലെ 9:30-ന് മലയാളത്തിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടക്കും. വിശുദ്ധ  ജലം മെഴുകുതിരികൾ എന്നിവയുടെ വെഞ്ചരിപ്പും ജ്ഞാനസ്നാനവ്രത നവീകരണവും നടത്തെപ്പെടുന്നതാണ്.

ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ ശനിയാഴ്ച വൈകുന്നേരം 5:00-ന് ഇംഗ്ലീഷിലും 7:00-ന് മലയാളത്തിലും ആരംഭിക്കും.

ഈസ്റ്റർ ഞായർ (ഏപ്രിൽ 5): യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ സന്തോഷം പങ്കുവെക്കുന്ന ഈസ്റ്റർ ദിനത്തിൽ രാവിലെ 9:00-ന് മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

പാരിഷ്  കൗൺസിലിന്റെയും  പാരിഷ്  എക്സിക്യൂട്ടീവ്  അംഗങ്ങളായ സജി മരങ്ങാട്ടിൽ, ജെയിംസ് വടക്കേപ്പറമ്പിൽ, സാബു കറുകപ്പറമ്പിൽ, നിതിൻ വട്ടമറ്റത്തിൽ, ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ. റെജി എസ്.ജെ.സി. എന്നിവരുടെയും നേതൃത്വത്തിൽ    ധ്യാനത്തിന്റെയും, വിശുദ്ധവാര  കർമങ്ങളുടെയും എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു

ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് smkchouston.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.