PRAVASI

തോൽവിയിൽ എനിക്ക് വീഴ്ച പറ്റിയിട്ടില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെ;‌ എം.വി ഗോവിന്ദൻ

Blog Image

തിരഞ്ഞെടുപ്പ് തോൽവിയിൽ തനിക്ക് വ്യക്തിപരമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിന് ഒന്നാകെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. തെറ്റായ കാര്യങ്ങളെ തെറ്റാണെന്ന് തന്നെയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ മലയാള മാധ്യമങ്ങൾക്ക് വലതുപക്ഷ നിലപാടാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇടത് വിദ്യാർഥി സംഘടനകളുടെ സാന്നിധ്യത്തെ മാധ്യമങ്ങൾ പൂർണ്ണമായും തമസ്കരിക്കുകയാണെന്നും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് വാർത്തകൾ ചമയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ടി.ജി മോഹൻദാസിന്റെ അക്രമ ആഹ്വാനങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും ഇത്തരം പ്രസ്താവനകളിൽ കേസെടുക്കാൻ സർക്കാർ മടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശശിധരൻ കർത്തയുടെ പഴയ മൊഴികളിൽ പാർട്ടിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും ലക്ഷ്യം പിണറായി വിജയനാണെന്നും ഗോവിന്ദൻ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.