കാരണവന്മാർ കാത്തുസൂക്ഷിച്ച ക്നാനായ പൈതൃകം
കാലത്തിന്റെ കുത്തൊഴുക്കിൽ കലങ്ങി പോകാതെ
കരളുറപ്പോടെ കാത്തുസൂക്ഷിച്ച കരുത്താർന്ന
ക്നാനായ മക്കളുടെ കൂട്ടായ്മ,അതുതന്നെയാണ് IKCC of Greater New York.
കാലങ്ങൾക്ക് മുമ്പ് ക്രാന്തദർശികളായ ക്നാനായക്കാർ
കടം കൊണ്ട കാശ് കൊണ്ടു കടൽ കടന്ന് അമേരിക്കയിൽ എത്തി…
അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളും, ഹൃദയത്തിൽ പൈതൃകത്തോടുള്ള അഗാധമായ സ്നേഹവും മാത്രമായിരുന്നു.കാണപ്പൊന്നു തേടി എത്തിയ ആ ക്നാനായ ഹൃദയങ്ങളുടെ കടിഞ്ഞൂൽ കുടുംബമാണ് ന്യൂയോർക്ക് IKCC…
കാലമെത്ര കഴിഞ്ഞിട്ടും,കാരിരുമ്പിന്റെ കരുത്തോടെ ഉറച്ചു നിൽക്കുന്ന
നമ്മുടെ ഈ പ്രസ്ഥാനം.തലമുറകളെ ചേർത്ത് നിർത്തുന്ന ബന്ധം…
പൈതൃകത്തെ പുണരുന്ന ആത്മാവ്… സഹോദരത്വം നിറഞ്ഞൊരു ടുംബം…
ഇത് ഒരു സംഘടനയല്ല…കാലത്തിന്റെ പരീക്ഷണങ്ങളെഅതിജീവിച്ചക്നാനായ ആത്മാവിന്റെ ശ്വാസം…
നമ്മുടെ അഭിമാനം…
നമ്മുടെ ഐക്യം…
നമ്മുടെ പൈതൃകം…
വടക്കേ അമേരിക്കയിലെ ക്നാനായ കുടിയേറ്റത്തിന്റെ തുടക്കകാലത്ത്,1976-ൽ സമുദായ സ്നേഹികളായ മാത്യു വട്ടക്കളം, അന്നമ്മ കറുകപ്പറമ്പിൽ,ലുക്കോസ് ആലഞ്ചേരി, സിറിയാക് തോട്ടം, ജോയ് ലുക്കോസ് എന്നിവരുടെ ദീർഘദർശിയായ നേതൃത്വത്തിലാണ്
IKCC രൂപം കൊണ്ടത്.
ഇന്ന് ഈ സംഘടനയുടെ ഉയർച്ചയും പ്രസക്തിയും കാണുമ്പോൾ,
അവരുടെ ദീർഘ വിക്ഷണം എത്ര മഹത്തരമായിരുന്നുവെന്ന്
നമുക്ക് വ്യക്തമായി മനസിലാക്കാം.
ഇന്നത്തെ വടക്കേ അമേരിക്കൻ ക്നാനായ കൂട്ടായ്മയായ
KCCNAയുടെ രൂപീകരണത്തിലും
നമ്മുടെ IKCC നിർണായക സാക്ഷിയായി നിന്നുവെന്നത്
അഭിമാനത്തോടെ ഓർക്കേണ്ടതാണ്.
കഴിഞ്ഞ അൻപത് വർഷങ്ങളായി, IKCC ഒരു ചെറു തൈയിൽ നിന്ന് വളർന്ന് പടർന്നു പന്തലിച്ച വടവൃക്ഷമായി മാറിയിരിക്കുന്നു.
അതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രതിഭാധനരായ അനവധി വ്യക്തികളുടെ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും
പരമസത്യമാണ്.
ഈ ജുബിലി വർഷത്തിൽ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലിൽ
എന്നിവരുള്‍പ്പെടെയുള്ള ബഹുമുഖ പ്രതിഭകളുടെ നേതൃത്വത്തിൽ,
2026 ഏപ്രിൽ 18-ന് IKCC ഗോൾഡൻ ജുബിലി ആഘോഷങ്ങൾ
ഭംഗിയായി നടത്തപ്പെടുന്നു.
ഈ അപൂർവവും അഭിമാനകരവുമായ അവസരത്തിൽ
പങ്കാളികളാകുവാനും,വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാനും,മുൻ IKCC, KCCNA ഭാരവാഹികളെ ആദരിക്കാനും,
വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായ മക്കളെയും
ന്യൂയോർക്ക് ക്നാനായ സെന്ററിലേക്ക്
സാദരം ക്ഷണിക്കുന്നു.
IKCC എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി
മനു കാരിക്കാട്ട്
IKCC Auditor



