ടാമ്പാ: ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടും ജനപ്രിയ കലാ-സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടും ഒരു ചുരുങ്ങിയ കാലയളവിനുള്ളില്‍ ടാമ്പാ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) 2025-ലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 22-ന് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് Sacred Heart Knanaya Catholic Community സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു.(2620 Washington Road, Valarico, Florida 33594).
അമേരിക്കയിലെ വിവിധ കലാ-സാംസ്കാരിക, സാമുദായിക സംഘടനാ നേതാക്കന്മാര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.
ഈ പരിപാടിയില്‍ വമ്പിച്ച ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മികവുറ്റ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും വേണ്ടി പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ ഹാരിഷ്, ട്രഷറര്‍ ബാബു പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കണ്ണിനും കാതിനും കുളിര്‍മ്മ പകരുന്ന ശ്രുതിമധുരമായ ഗാനങ്ങളും താളാത്മകമായ ചടുല നൃത്തച്ചുവടുകളും കോര്‍ത്തിണക്കി ഇടവേളകളില്ലാതെയാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
വിഭവസമൃദ്ധമായ ഡിന്നറോടു കൂടി സമാപിക്കുന്ന ഈ മഹനീയ ആഘോഷപരിപാടികളില്‍ പങ്കെടുത്ത്, ഇത് അങ്ങേയറ്റം വിജയപ്രദമാക്കുവാന്‍ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.



