PRAVASI

ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട

Blog Image

നിൽക്കുന്നു എന്ന് തോന്നുന്നവൻ,  വീഴാതിരിപ്പാൻ സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്.  അടിതെറ്റിയാൽ ആനയും വീഴും.  രാജ്യത്തെയും,  സമൂഹത്തെയും,  കുടുംബത്തെയും,  വ്യക്തിത്വങ്ങളെയും നിലത്ത് തള്ളി ഇടുവാൻ കറുത്ത കരങ്ങൾ അമേരിക്കയുടെ മണ്ണിൽ അഹോരാത്രം പ്രവർത്തിക്കുന്നത് നാം ഭയത്തോടെ തിരിച്ചറിയണം.   ഇത് കൊച്ചു, കൊച്ചു കലാലയങ്ങളിൽ തുടങ്ങി, കോളേജ് ക്യാമ്പസ്,  സിറ്റിയുടെ ഭരണകൂടം,  സംസ്ഥാന, രാജ്യവ്യാപകമായി വർഗ്ഗ വർണ്ണ വ്യത്യാസമില്ലാത്ത പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്.   മധുരം എന്ന് ചിന്തിച്ച് നുണയുന്നത് ഒടുവിൽ തികച്ചും കൈപ്പായി മാറുകയാണ്.  വെച്ചുനീട്ടുന്നത് എല്ലാം വെള്ളക്കാരൻ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.  തിരിച്ചറിവില്ലാതെ,  ചരിത്രം മനസ്സിലാക്കാതെ  ഇങ്ങനെ കൈനീട്ടി സ്വീകരിച്ചത് പലതും  അവരുടെ മുമ്പിൽ കണിയായി മാറി.  പള്ളിയിൽ നിന്നിറങ്ങി പോയവരുടെ എണ്ണം യൂറോപ്പിലും അമേരിക്കയിലും വർധിച്ചപ്പോൾ പള്ളികൾ അടയ്ക്കപ്പെട്ടു.    പരിണിതഫലം എന്ത്? ഇതര മതസ്ഥരുടെ ആരാധന ആലയങ്ങൾ എല്ലായിടത്തും അമ്പരചുംബികൾ കണക്കെ ഉയർന്നുപൊങ്ങി.  

     പാശ്ചാത്യ സംസ്കാരത്തെയും,  മൂല്യതകളെയും,  രാജ്യത്തിൻെറ് പവിത്രതയെയും മൂന്നാംകിട രാജ്യത്തിന് താഴെയുള്ള സംസ്കാരത്തിനും,ജീവിത നിലവാരത്തിനും തുല്യമാക്കി മാറ്റുവാൻ പരിശ്രമിക്കുന്ന നേതൃത്വങ്ങൾ അമേരിക്കയുടെ മണ്ണിൽ കുടിയേറിയിട്ടുണ്ട്.   കൊച്ചു കേരളം തുടങ്ങി അമേരിക്കയുടെ മണ്ണുവരെ ക്രൈസ്തവരുടെ എണ്ണം ലോകവ്യാപകമായി കുറഞ്ഞു കൊണ്ടിരിക്കുന്നു.   കള്ള് ഷാപ്പുകളുടെ എണ്ണം വർദ്ധിക്കുന്നു,  മദ്യവും, മയക്കുമരുന്നും സുലഭം, വർഗീയതയും,  കൊലപാതകങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.  കാരണം ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു.  നിഷ്ക്കരുണം കുഞ്ഞുങ്ങളെ  അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കൊന്നൊടുക്കുന്നതും,  ലിംഗമാറ്റം ചെയ്തുകൊണ്ട് തലമുറകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും  ബഹുഭൂരിപക്ഷവും ക്രിസ്ത്യാനി എന്ന പേരുകൊണ്ടുമാത്രം ജീവിക്കുന്നവരാണ്.  ഇതെന്തൊരു ദുഃഖം?   ഇതര മതസ്ഥര് വംശവർദ്ധനയ്ക്കു വേണ്ട പ്രോത്സാഹനം കൊടുത്തു, അവരുടെ സമൂഹത്തെ,  മത സിദ്ധാന്തങ്ങളെ വളർത്തുവാൻ ചോരയും,  നീരും ഒഴുക്കിക്കൊണ്ട് കുടിയേറി പാർത്ത രാജ്യങ്ങളിലെല്ലാം നെട്ടോട്ടമോടി.   എന്നാൽ ക്രിസ്ത്യാനി എന്നു പറയുന്ന വ്യക്തി ജീവിതങ്ങൾ ഇതെല്ലാം കണ്ടിട്ടും,  പഞ്ചപുച്ഛം അടക്കി  കയ്യും കെട്ടി ഇരുന്നുകൊണ്ട് ഇതൊന്നും എനിക്ക് ബാധകമല്ലെന്ന് പറഞ്ഞു, സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി കരുത്തു തെളിയിച്ചുകൊണ്ട്,  മതിൽക്കെട്ടിനുള്ളിൽ പതുങ്ങിയിരുന്നു.  പരിണിതഫലം നാം വെറുത്തതും,  സംഭവിക്കുകയില്ല എന്ന് ചിന്തിച്ചതും ദേശത്ത് നടമാടുന്നു. അത് നമ്മുടെ വാതിലുകളിലും മുട്ടിക്കൊണ്ടിരിക്കുന്നു.  കലാലയങ്ങളിൽ കാട്ടുതീ പോലെ പടർന്നു പിടിച്ചു.    യൂറോപ്യൻ രാജ്യങ്ങളും,  ഇംഗ്ലണ്ട്,  ഓസ്ട്രേലിയ,  കാനഡ തുടങ്ങിയുള്ള രാജ്യങ്ങളും ഇതിൻെറ് പരിണിതഫലം . അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  നിയമങ്ങൾ വേണ്ട, രാജ്യത്തിന് അതിരുകൾ വേണ്ട എന്ന് വാദിക്കുന്നവരുടെ ഗൂഡമായ പദ്ധതികൾ തിരിച്ചറിഞ്ഞ് അതിനെ പുറത്തു കൊണ്ടുവരണം.   

     മൂന്നാംകിട രാജ്യത്ത് അക്രമങ്ങളും, പിടിച്ചുപറികളും, പോക്കറ്റടികളും,  കൊലപാതകങ്ങളും,  ബലാത്സംഗങ്ങളും,  റോഡ് തടയലും, സ്ത്രീകൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുവാനും വയ്യാത്ത അവസ്ഥകൾ ഒരു നിത്യസംഭവമാണ്.   സ്ഥാപനങ്ങളും,  പൊതു സ്വത്തുക്കളും  തല്ലി തകർക്കുന്നത് ഒരുതരം കലാപരിപാടിയാണ്.   ഇങ്ങനെയുള്ള പ്രവർത്തികൾ ഈ മണ്ണിലും കൂണുകൾ മുളക്കുന്നത് പോലെ സ്ഥാനം പിടിക്കുവാൻ തുടങ്ങി.   ഇതെങ്ങനെ കയറി വന്നു?  ചിന്തിക്കുന്നത് നന്നായിരിക്കും!   അധികാര കസേരയിൽ കയറിപ്പറ്റി എന്തു തരം അശ്ലീല പ്രവർത്തികൾക്കും കൂട്ടുനിൽക്കുകയും,  നിയമത്തിനും,  രാജ്യത്തിൻെറ് സുരക്ഷയ്ക്കും എതിരെ  നാവുകൾ ചലിപ്പിക്കുന്ന നേതാക്കന്മാരെ തിരിച്ചറിയണം,  അവരെ അധികാര കസേരയിൽ നിന്ന് താഴെ ഇറക്കണം.  

      അശോകചക്രവർത്തിയുടെ ഭരണകാലം ബിസി 200 കളിൽ ഇന്ത്യയ്ക്കു സുവർണ്ണ കാലഘട്ടമായിരുന്നു.  കലിംഗ യുദ്ധത്തിൻെറ് കൊടും ഭയാനകതയും,  രക്തച്ചൊരിച്ചിലും കണ്ട് മനംനൊന്ത് ചക്രവർത്തി മറ്റൊരു മാർഗം സ്വീകരിച്ചു.  ജനകോടികളുടെ ഉദ്ധാരണം,  ജീവകാരുണ്യ പ്രവർത്തികൾ,  കുടിവെള്ളം കൊടുക്കുക, റോഡുകളും, പാലങ്ങളും നിർമ്മിക്കുക,  ഗതാഗത സൗകര്യവും,  ജീവിത നിലവാരവും മെച്ചപ്പെടുത്തുക.   സമാധാനവും,  സാഹോദര്യവും ദേശത്ത് പ്രചരിപ്പിക്കുക.  പൊതു സ്ഥാപനങ്ങൾ പണിയുക,  ജനങ്ങൾ അക്രമസ്വഭാവങ്ങളിൽ നിന്ന് അകന്നു മാറി,  ദയയുള്ളവരും, സ്നേഹമുള്ളവരും ആയിത്തീരുക,  അതിനെ വളർത്തിയെടുക്കുക.   സാമ്രാജ്യത്തിൽ യുദ്ധങ്ങളെ നിർത്തൽ ചെയ്തു.  ആ ഭരണകൂടം ചരിത്രത്തിൻെറ് താളുകളിൽ ഇടം കണ്ടെത്തി.  അമേരിക്കയുടെ ട്രംപ്  ഭരണകൂടവും ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്  മറ്റൊന്നിനും അല്ല.  സമ്പൽസമൃദ്ധമായ,  കെട്ടുറപ്പുള്ള,  നിയമങ്ങൾ പാലിക്കുന്ന,  മതസ്വാതന്ത്ര്യം,  രാജ്യസ്നേഹം തുളുമ്പി നിൽക്കുന്ന  ഒരു രാജ്യത്തെ വാർത്തെടുക്കുക.   ജനകോടികളുടെ സ്വപ്നഭൂമിയിൽ സുവർണ്ണ കാലഘട്ടം പടുത്തുയർത്തുക.  ഇതിൽ എന്താണ് തെറ്റ്?
 
     ഭരണകൂടത്തെ കുറിച്ച് ജനതയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ട്.   രാജ്യം സുരക്ഷിതമായിരിക്കണം എന്ന് ഏതു പൗരനും ആഗ്രഹിക്കുന്നു.  ജീവിതത്തിൻെറ് നിലവാരം ഉയരണം,  സംസ്കാരികതയും,  സാമൂഹിക പ്രതിബദ്ധതയും, രാജ്യസ്നേഹവും തലമുറകളിൽ വളരണമെന്നും എല്ലാവരും  ആഗ്രഹിക്കുന്നു.  അമേരിക്ക എന്ന രാജ്യം കുടിയേറ്റ രാജ്യമാണ്.   അതിന് നിയമങ്ങളും ചട്ടങ്ങളും, ഭരണഘടനയും ഉണ്ട്.   കുടിയേറ്റ നിയമം കാറ്റിൽ പറത്തിയ ജോബൈഡൻ ഭരണകൂടം രാജ്യത്തിന് അപമാനമായിരുന്നു.  ജനകോടികൾക്ക് അതൊരു ഭീഷണിയായി മാറി,  സ്വകാര്യതയും,  സുരക്ഷയും നഷ്ടപ്പെട്ടു.  ഭീകരന്മാരും,  ഭീകരവാദ സംഘടനകളും,  ചെമ്പൽ കൊള്ളക്കാർക്ക് തുല്യമായ മയക്കുമരുന്ന് കൊള്ളക്കാരും, കള്ളക്കടത്തുകാരും,  പെൺവാണിക്കാരും രാജ്യത്ത് അഴിഞ്ഞാടി.  അവരുടെ ആധിപത്യം  ദേശത്ത് ഉറപ്പിക്കുവാൻ തുടങ്ങി.   എട്ടും,  പത്തും പിള്ളാരുമായി പലരും അമേരിക്കയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ചേക്കേറി.   ഹോസ്പിറ്റലുകളിൽ കാലി കാശ് കൊടുക്കാതെ ചികിത്സ നേടിയെടുത്തു. ഒരു ചില്ലി പൈസ പോലും നികുതി കൊടുക്കാതെ പ്രതിമാസം സർക്കാരിൽ നിന്ന്  എല്ലാം ഫ്രീ ആയി രണ്ടു കൈയും നീട്ടി ഏറ്റുവാങ്ങി.   പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം,  ഇഷ്ടമുള്ള ഭക്ഷണം.  ഇതെല്ലാം ഇവരുടെ മുമ്പിൽ നിരന്നപ്പോഴും, തല ചായ്ക്കുവാൻ ഇടം കൊടുത്ത രാജ്യത്തെ നിന്ദയോടെ പുച്ഛിച്ചു. രാജ്യസ്നേഹികളെയും, നടുവൊടിഞ്ഞു ജോലിചെയ്ത് നികുതി കൊടുക്കുന്നവരെയും കൊഞ്ഞനം കുത്തി കാണിച്ചു.    ഇവർ രാജ്യസ്നേഹികൾ ആയിരുന്നുവെങ്കിൽ സഹിക്കാമായിരുന്നു.   രാജ്യത്തിൻെറ് അഭിമാനമായ പതാകയെ നിലത്തിട്ടവർ ചവിട്ടി,  അതിൻറെ മേൽ തുപ്പി ഇവരുടെ കാടത്തുവും,  മനുഷ്യത്വരഹിതമായ പ്രവർത്തികളും അമേരിക്കൻ ജനതയുടെ മുമ്പിൽ തുറന്നു കാണിച്ചു.  ഇങ്ങനെയുള്ളവരെ നാടുകടത്തുന്നതിൽ തെറ്റെന്താണ്?   ഇവർക്കുവേണ്ടി വാദിക്കുന്ന ആരും തന്നെ,  ഇവരിൽ ഒറ്റ വ്യക്തിയെ പോലും സ്വന്തം വീട്ടിൽ കൈക്കൊള്ളുകയില്ല,  അവരുടെ അയൽപക്കത്തുപോലും ഇവർ താമസിക്കുവാൻ അനുവദിക്കുകയും ഇല്ല.  

    അനധികൃത കുടിയേറ്റ ത്തിലൂടെ,  അമേരിക്ക എന്ന സ്വതന്ത്ര രാജ്യത്തിൻെറ് സമ്പന്നതയെയും,  സുരക്ഷയെയും,  സംസ്കാരത്തെയും കീഴ് മേൽമറിച്ച് ഇതിനെ ഒരു പട്ടിണി  രാജ്യവും,  സോഷ്യലിസ്റ്റ് മാർക്സിസ്റ്റ്  രാജ്യവും ആക്കി തീർക്കുവാൻ  ജനപ്രതിനിധികൾ തുടങ്ങി പലരും കിണഞ്ഞു പരിശ്രമിക്കുകയാണ്.  ക്രമസമാധാന നില തകർക്കുക,  വർഗീയത വളർത്തുക,  പള്ളികളും, സ്കൂളുകളും ആരാധന ആലയങ്ങളും ആക്രമിക്കുക,  പോലീസിനെ നേരിടുക,  ഗുണ്ടായിസവും അനാശാസ്യ പ്രവർത്തികളും ദേശത്ത് വർദ്ധിപ്പിക്കുക, ഇതാണ് ഇവരുടെ അജണ്ട.   ഡെത്ത് ടു അമേരിക്ക, അമേരിക്ക മരിക്കണം എന്ന് കൂകി വിളിക്കുന്നവർ നമുക്കുചുറ്റും നിലയുറപ്പിച്ചു കഴിഞ്ഞു.  ഇത് തിരിച്ചറിയുന്നവർ എഴുന്നേൽക്കട്ടെ.  

     ലോകപ്രശസ്തമായ ഫോർഡ് മോട്ടോർ കമ്പനിയുടെ ഹെഡ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന  മിഷിഗണിലുള്ള ഡിയർ ബോൺ പട്ടണം ഇപ്പോൾ ഒരു ഷെറിയ നിയമത്തിൻെറ് പട്ടണമായി മാറിക്കൊണ്ടിരിക്കുകയാണ്.   ഇസ്ലാം മതത്തിൻെറ് പ്രാർത്ഥന വേളകളിൽ പേർഷ്യൻ നാടുകളിലും,  ഇന്ത്യയിലും മുഴങ്ങിയ ബാങ്ക് വിളികൾ അമേരിക്കയുടെ മണ്ണിലും നിർബാധം മുഴക്കുകയാണ്.   അവിടെയുള്ള പോലീസ് സംഘടനയുടെ യൂണിഫോമിൽ അറബിക് ഭാഷകളിൽ മുദ്രകളും  എഴുത്തുകളും കൊണ്ടുവന്ന് കഴിഞ്ഞു .  ഇങ്ങനെയുള്ള മതതീവ്രവാദിത്തം അമേരിക്കയുടെ  മിനസോട്ട,  ഷിക്കാഗോ തുടങ്ങിയുള്ള പട്ടണങ്ങളിലും സ്ഥാനം പിടിച്ചു കൊണ്ടിരിക്കുകയാണ്.   ഷെറിയാ നിയമങ്ങളും,  ഷെറിയാ പട്ടണവും ടെക്സസിലും പടുത്തുയർത്തുവാൻ പലരും കിണഞ്ഞ് പരിശ്രമിച്ചു.  ഇതിൻറെ പിന്നിലുള്ള ഉദ്ദേശം എന്ത് എന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല.  അമേരിക്കയുടെ മണ്ണിൽ ഉള്ള വെള്ളക്കാർ പലരും വിശാലമനസ്കാർ ആണ്.   ഒരു കൂട്ടർ എന്തുപറഞ്ഞാലും  വിശ്വസിക്കും.   പലരും ചരിത്രം  അറിയാത്തവരും,  ചരിത്രം എന്തെന്ന്  മനസ്സിലാക്കുവാൻ തുനിയാത്തവരും ആണ്.   മദ്യവും, ഹാംബർഗറും ലഭിച്ചാൽ എന്തിനും കൂട്ടുനിൽക്കുന്ന വേറൊരു കൂട്ടം.   ഇത് മുതലെടുക്കുന്ന മറ്റൊരു സമൂഹം.   അമേരിക്കയുടെ മണ്ണിൽ കറുത്ത പൊട്ടു കുത്തിയ ബിൻ ലാദൻ തുടങ്ങിയുള്ള ഭീകരന്മാർ ഒരു ഭാഗത്ത് എഴുന്നേൽക്കുമ്പോൾ,  സോറോസ് ഭീകരന്മാർ അനുയായികൾക്ക് പണം കൊടുത്ത് രാജ്യത്തെ നശിപ്പിക്കുവാൻ സമാധാനവും, സുരക്ഷയും ഇല്ലാതാക്കുവാൻ മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.  

      ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് നെതിരെ, ഐസിനെതിരെ നിരന്തരം  കൊടി പിടിക്കുകയും,  അവരെ നിർബാധം വേട്ടയാടുകയും ചെയ്യുന്നതിൻെറ് പിന്നിലുള്ള കറുത്ത കരങ്ങൾ ആരാണ്?  ഇവർക്ക് പണം കൊടുത്ത് തെരുവിലിറക്കുന്നവർ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മമ്താനി ടീമിൻെറ് അംഗങ്ങളാണ്.   കൊലപാതകന്മാരെയും,  അക്രമികളെയും,  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെയും, സംരക്ഷിക്കുന്ന നേതൃത്വങ്ങൾ രാജ്യത്തിന് പുഴുക്കത്താണ് ശാപമാണ്.  ഇവരെ തിരിച്ചറിയണം .  

     സുവർണ്ണ കാലങ്ങൾ ഇനിയും മുന്നിലുണ്ട്.   അമേരിക്ക  എന്ന ഈ സമ്പന്ന രാജ്യത്തെ,  പരിഷ്കൃത രാജ്യത്തെ,  ജനകോടികൾ ഒന്നു കാലു ചവിട്ടുവാൻ കൊതിക്കുന്ന ഈ  മനോഹര രാജ്യത്തെ ചവിട്ടി മെതിക്കുന്ന ശിഥില ശക്തികളെ പുറത്താക്കുക തന്നെ വേണം.  നിയമലംഘികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.  ദൈവത്തെ ഭയപ്പെടുകയും,  ജനത്തെ സ്നേഹിക്കുകയും,  അധാർമികതയെ പുച്ഛിക്കുകയും,  പാപത്തെ വെറുക്കുകയും ചെയ്യുന്ന രാജ്യസ്നേഹികൾ നേതൃത്വ നിരകളിലേക്ക് നമ്മുടെ സമൂഹത്തിൽനിന്ന്  പുറത്തു വരട്ടെ.    അങ്ങനെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.  ഗവൺമെൻെറ് തലത്തിലും,  ശാസ്ത്രസാങ്കേതിക രംഗത്തും മാറ്റങ്ങൾ സംഭവിക്കണമെങ്കിൽ  നാം എഴുന്നേൽക്കണം.   കണ്ണടച്ച്, കയ്യും കെട്ടി നാം ഇരിക്കുന്നുവെങ്കിൽ, നമ്മെത്തന്നെ വഞ്ചിക്കുകയാണ്.   ഇതൊക്കെ കാണുമ്പോൾ ഹൃദയം തേങ്ങണം.   ഭക്തനായ നെഹമ്യാവ് മതിലുകൾ തകർന്നത് കണ്ടപ്പോൾ മോങ്ങി കരഞ്ഞത് പോലെഹൃദയ ഭാരമുള്ളവർ ഇനിയും എഴുന്നേൽക്കട്ടെ.  നാം വീഴരുത്,  വഞ്ചിക്കപ്പെടരുത്.   സാത്താൻെറ് തന്ത്രങ്ങളെ തിരിച്ചറിയുക, ഇരുട്ടിൻെറ് പ്രവർത്തികളെ ചോദ്യം ചെയ്യുക, അതിനെ പുറന്തള്ളുക.  

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.