PRAVASI

ഇന്റർനാഷണൽ പ്രയർ ലൈൻ - പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

Blog Image

ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈനിന്റെ  അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച നടക്കും
ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി  ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്

മെയ് 12, ചൊവ്വാഴ്ച (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.

ഈ സന്തോഷകരമായ വേളയിൽ, പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും അനുഗ്രഹം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി, ഓരോ കുടുംബാംഗവും കുറഞ്ഞത് അഞ്ച് പുതിയ ആളുകളെയെങ്കിലും ഈ വാർഷിക സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് താല്പര്യപ്പെടുന്നു.

മീറ്റിംഗിൽ  പങ്കുചേരുന്നതിന്
 ഡയൽ-ഇൻ നമ്പർ: 1-712-770-4821
ആക്സസ് കോഡ്: 530464#

മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.

കഴിഞ്ഞ 12 വർഷമായി ഐ.പി.എൽ. പ്രാർത്ഥനാ ശുശ്രൂഷയോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.